WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Wednesday, April 6, 2011

എല്ലാവര്‍ക്കും വോട്ട് ചെയ്ത ബീപാതാത്ത :

ബീപാത്തു ഉമ്മാ ...അറിഞ്ഞില്ലേ ?  ഇലക്ഷന്‍ ആയിട്ടോ.   എന്താ മോനെ... അത് ?    അള്ളാ... എങ്ങിനെയാ ഇതിനോടൊന്നു പറഞ്ഞു മനസ്സിലാക്കല്‍ ?   ഉമ്മാ ...  വോട്ട്  വോട്ട് !   ഹ  അങ്ങിനെ പറ മോനെ  തിരഞ്ഞെടുപ്പ് അല്ലെ ? അത് ഇബടെ ബാതിക്കല്‍ എത്തി നിക്കല്ലേ ? എന്താ അതിന്‍റെ ഒരു ആരവം ഇബടെ  ജയ്‌ ജയ്‌ സിന്ദാവ  ബിളിച്ച്  ഒരു കൂട്ടര്‍ അങ്ങോട്ട് പോകുമ്പോള്‍      ഇന്കുലാബ് ബിളിച്ച് മറ്റേ കൂട്ടര്‍ ഇങ്ങോട്ടും ബരുന്നു   ചെലോല് പറയുന്നു ഞമ്മക്ക് അരി തെരാന്നു  മറ്റൊല് പറയുന്നു ഐസ് ക്രീം മേടിചെരാന്നു    ഞമ്മക്ക് അങ്ങനത്തെ കണക്കില്ല...  മോനെ...  ആരു തന്നാലും മടിക്കുത്ത്‌ കാണിച്ചു ഞമ്മള്  മേടിക്കും ഞമ്മക്ക് അങ്ങനത്തെ ബെലിപ്പ ചെറുപ്പം ഒന്നുമില്ല മോനെ...

ആട്ടെ ഇജു ആ വടക്കേതിലെ ജാനു ന്‍റെ മോനല്ലേ ? അതെ ഉമ്മുമാ .. ഞാന്‍ ജാനു ന്‍റെ മോനാണ് ! അന്‍റെ  പേരെന്താടാ..? എന്‍റെ പേര്  ശശി ! ആട്ടെ ഇജു ആര്‍ക്കാ വോട്ട് ചെയ്യാ ? ഞാന്‍ അരിവാളിന്നു .  ഹും ഇബടെ ന്‍റെ ഇസ്മൈലും അരിവാളിന്റെ ആള്‍ക്കാരാ ..!  ഉമ്മുമേ അപ്പൊ ഇങ്ങളെ വോട്ട് ആര്‍ക്കാ? അത് ഇജു ചോയിക്കണോ അത് ഇന്‍റെ മോന്‍റെ ആള്‍ക്കാര്‍ക്കെന്നെ  പിന്നെ അല്ലാതെ ! 

ബെല്ലിമ്മാ ... ന്നെ   അറിയോ ഇങ്ങക്ക് ? ഇജു ഏതാണ്ടാ ? അന്നേ ഞമ്മള് എബുടോ കണ്ടിക്കിണല്ലോ ? ഹാ ഇപ്പം പിടികിട്ടി    ഇജു ആ ബീരാന്‍റെ മോനല്ലേ ? അതെ ബെല്ലിമ്മ ഞാന്‍ ജാഫറാണ് !  അന്നെക്കെ  ഇബയിക്ക് കണ്ടിട്ട് കൊറേ കാലം ആയല്ലോ ? അന്നേ പ്രസവിക്കുംബോള്‍  ഞമ്മളെയ്നും പഹയാ അന്റെ ഉമ്മാന്‍റെ  അടുത്ത്.  ആട്ടെ അന്‍റെ ബാപ്പ ഗള്‍ഫില്‍ തന്നെ ആണോ ഇപ്പോളും ? അതെ ബെല്ലിമ്മ ! ഹും ഇജു  ഇപ്പം എന്തേ ബന്നത് ? അത് ബെല്ലിമ്മ ഇങ്ങള് ഞമ്മളെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം  ട്ടോ ...!  ആട്ടെ അന്‍റെ പാര്‍ട്ടി എതാ...?   അത് ബെല്ലിമ്മ ഏണിക്കള്ളി ഞമ്മളെ ദീന്‍ന്‍റെ പാര്‍ട്ടി ... ഞമ്മളെ  യാറംത്തിങ്ങലെ കൊടിന്‍റെ  കളറ്  മനസിലായോ...?   പടച്ചോനെ... ന്‍റെ  അഷറഫ് അയിന്‍റെ  സ്വന്തം ആളാ!  അപ്പം ബെല്ലിമ്മ ഞമ്മക്ക് തന്നെ വോട്ട് ചെയ്യണം ട്ടോ !  അത് പിന്നെ പ്രത്യകിച്ചു പറയണ മോനെ ... ഒന്നുലേങ്ങിലും ഞമ്മളെ ദീന്‍ന്‍റെ ആള്‍ക്കാരല്ലേ അയില് മുയുമനും  പോരാത്തതിനു അഷറഫ് അല്ലെ ഇന്‍റെ കാര്യങ്ങള്‍ നോക്കുന്നത്  പിന്നെ അല്ലാതെ !

ബീപാത്തു ഉമ്മാ....ന്നെ മനസ്സിലായോ ? പ്രായം ഇഷി ആയിട്ടോ  ന്നാലും എന്നെ ഇങ്ങക്ക് മനസിലാകാണ്ട് ഇരികൂലാ ...! പടച്ച തമ്പുരാനേ... ഭാസ്ക്കരന്‍ നായര്‍ അല്ലെ ? അന്നേ ഞമ്മക്ക് തിരിയാണ്ട് ഇരിക്കോ പഹയാ ... ഓണത്തിന്നു പൂക്കളം ഇണ്ടാക്കിയതും  തിരുവാതിരക്ക് ഊഞ്ഞാല്‍ ഇട്ടതും  ഒക്കെ ഇന്നും നിക്ക്  ഓര്‍മയുണ്ട്    ഇജു ബന്ന കാലുമേല്‍ നിക്കാണ്ട് കേറി ഇരിക്ക്.   അന്‍റെ മക്കള്‍ ഒക്കെ എവിടാണ് ? എല്ലാവരും ബെല്യ ആള്‍ക്കരയോ ? അതെ എല്ലാവരും വെല്യ  ആള്‍ക്കാര്‍ ആയി . കുടുംബായിട്ടു കഴിയുന്നു . മക്കളൊക്കെ ഒദ്യോഗസ്ഥരാ...! ഇങ്ങളെ മക്കളോ ?   അത് പറയാണ്ട് ഇരിക്കണ്  ഭാസ്ക്കരന്‍ നായരേ നല്ലത്.  എല്ലാരും അക്കരെ പോയി കര കയറാതെ തിരിച്ചു പോന്നു ... ഇപ്പം ആ കുപ്പായം ഊരാതെ തെക്കോട്ടും വടക്കോട്ടും നടക്കാണ്.  ഇപ്പം ന്‍റെ മോളെ പുയാപ്പിള  അക്കരെ ഇണ്ട്! ബീപാത്തു ഉമ്മാ ഞാന്‍ ഇറങ്ങാണ് പോയിട്ട് ഇത്തിരി ജോലിയുണ്ട്.  പിന്നെ ഞാന്‍ വന്നത് എന്തിനാന്നു മനസ്സിലായോ ? ഇങ്ങളെ വോട്ട് എന്‍റെ പാര്‍ട്ടിക്ക് ചെയ്യണം  ട്ടോ ! അത് പിന്നെ പറയാനുണ്ടോ ഭാസ്ക്കരന്‍ നായരെ ഞമ്മള് ഏറ്റുന്നു.

പടച്ചോനെ ആരാ ആ ബരുന്നത്  ?  ബെല്ലിമ്മ സുഗാണോ ? ഹ ഇങ്ങനെ പോക്കുന്നു . എന്നേ മനസിലായോ ? ഇല്യാ ..! ഞാന്‍ ഇങ്ങളെ ലത്തീഫ് പുതിയാപ്പിളന്‍റെ സ്നേഹിതനാ !   അല്ലാ പുയാപ്പിളന്‍റെ ചങ്ങായിയാ ഇങ്ങള് ?
കുത്തിരിക്ക് !  പിന്നെ ബെല്ലിമ്മ ഞാന്‍ ലത്തീഫ് പറഞ്ഞിട്ട് വന്നതാണ് വോട്ട് ഞമ്മളെ പാര്‍ട്ടിക്ക് തന്നെ ചെയ്യണം  ചിന്നം കയ്പത്തി ആണുട്ടോ മറക്കരുത് !  ഇല്ല മോനെ... ഞമ്മള് പുയാപ്പിളന്‍റെ പാര്‍ട്ടി മറക്കേ നല്ല സെലായി ഞമ്മളെ കുട്ടിക്ക് ഒരു കയല് ബെള്ളം കൊടുക്കുന്നോന്‍ അല്ലെ മുപ്പര് പിന്നെ ഞമ്മള് മറക്കോ ?

ബീപാത്തോ ... ഇജു എന്താ നിന്ന് ആലോയിക്കിണത് ?   അതോ ? കയ്ഞ്ഞ പ്രാവശ്യം  ഞമ്മക്ക് ഒരു വോട്ട് ചെയ്യാനോപറ്റിയൊളൂ   ആ കുന്തര്‍തതാണം ഒന്ന് നെക്കിയപ്പം തന്നെ പി പിന്നു ഒരു ഒച്ച ബന്നു  പിന്നെ ന്‍റെ മറ്റേ കുട്ട്യേളെ ആള്‍ക്കര്‍ക്കൊന്നും   നെക്കാന്‍ പറ്റിലാ ...  അപ്പോതെക്കും അബടെ ഇള്ള ഒരുത്തന്‍ ബന്നു ഞമ്മളെ പുറത്തേക്ക ആക്കി ട്ട് പറഞ്ഞു ബെല്ലിമ്മ ഇങ്ങള് വോട്ട് ചെയ്തൂന്ന് !   ഹ ഇജു എന്ത് ബര്‍തതാനാ   ഈ പറയുന്നേ ..? വോട്ട് ഒരാള്‍ക്കല്ലേ ചെയ്യേണ്ടത് അത് എല്ലാര്ക്കും കൂടി ചെയ്യാന്‍ പറ്റൂലല്ലോ !  ഇങ്ങള് മുണ്ടാണ്ട് പോയിക്കൊളീന്‍ന്ന് നിക്ക് എല്ലാരും ഒരേ മാതിരിയാ ... വോട്ട് എല്ലാര്ക്കും ചെയ്യണം  കയിഞ്ഞതിന്‍റെ  മുന്‍പത്തെ പ്രാവശ്യം ബെരെ ഞമ്മള് എല്ലാ കുട്ട്യേക്കും വോട്ട് ചെതിടുണ്ട് മനുഷ്യാ ...! ന്‍റെ റബെ..  അതെങ്ങിനാണ് ഇബളെ പറ്റാ..? അതോ? വോട്ട് ചെയ്യാന്‍ ഒരു കടലാസ് തരൂലെ ? ആകടലാസ്സില്‍ ഏണിയും   തോണിയും   അരിവാളും  കയ്യും  താമരയും  ഒക്കെ ഇണ്ടാകൂലെ ..? ഞമ്മള് മഷി തണ്ട് കൊണ്ട് എല്ലാ കള്ളിലും കുത്തിട്ടു ആ കടല്ലസു ഓല് കാണിച്ചു തന്ന മാതിരി മടക്കി പെട്ടീല്‍ ഇട്ടിട്ടാണ്‌ ഞമ്മള് പുറത്തേക്ക്‌ പോരല്‍....!!!