WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Tuesday, May 31, 2011

കിടക്കെട്ടെ അനക്ക് ഉമ്മച്ചിന്‍റെ ബക ഹാപ്പി ബര്‍ത്തട

ഉപ്പയും ഉമ്മയും ഞാനും അനുജത്തിയും അനുജനുംകൂടി അഞ്ചുപേരടങ്ങുന്ന പുരയില്‍ (തറവാട് എന്നും പറയാം) എന്‍റെ ജന്മദിനം അറിയുന്നവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നൊളു. അതില്‍ എല്ലാം ക്രത്യമായി എഴുതി വെക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന ഉപ്പ ഇന്നുജീവിചിരിപ്പില്ല . മറ്റെയാള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് മാസം മേയ് മുപ്പത്തൊന്നാം തിയതിയാണെന്നല്ലാതെ ഏത് വര്‍ഷം എന്നത് അത്രക്ക് അങ്ങോട്ട് ഓര്‍മ്മ വരുന്നില്ല. അറബിമാസം അറിയാം ന്നാലും അറബിവര്‍ഷവും ഓര്‍മയില്ല മഹിരിബ് ബാങ്കിന്‍റെ തൊട്ടുമുന്‍പാണ് പ്രസവിച്ചതെന്നും അടുത്തപുരയിലെ ജാനകി ഏടത്തിയാണ് നാള്നോക്കിയതെന്നും പൂരം നക്ഷത്രംമാണെന്നും ഉമ്മച്ചിക്കറിയാം.

ഹലോ ഉമ്മച്ചിയല്ലേ ? അതെടാ .. പടച്ചോനെ ഫോണും കയ്യികൊണ്ട് നടക്കാ ഇങ്ങള് ? അയിനു എനിക്കറിയല്ലോ ഇന്ന് ഇയ്യ് ബിളിക്കുംന്ന്. ഹൂം അതെന്താ ഇന്നിന് ഒരുപ്രത്യേകത ? അതൊക്കെ ഇണ്ടുമോനെ... അന്നേ പെറ്റത് ഞാനല്ലേ ?ഹ ഹാ.. അത് സെരി ന്നാ പോട്ടെ .

ഉമ്മച്ചിയെ എനിക്ക് ഇപ്പം എത്ര വയസായി ? ഇജു പോടാ എന്നെ കളിയാക്കാതെ എനിക്കറിയില്ലേ അന്‍റെ ബയസ് ഇപ്പം അനക്ക് ഒരു നാല്പതു ഒക്കെ ആയിക്കാണും. പടച്ചോനെ... ഇന്‍റെ മോന് ഇരുപത്തിഒന്നാം ബയസിലേക്ക് കടന്നു... ഓന്‍ ഇപ്പം പതിനാലാം ക്ലാസിലാ പഠിക്കുന്നത് ന്നട്ടും എനിക്ക് നാല്‍പ്പതെന്ന് പറയാ ഇങ്ങള് ? ഉമ്മച്ചിയെ ഞാന്‍ 1967 അല്ലേ ജനിച്ചത്‌ അപ്പം എനിക്ക് നാപ്പത്തിനാല് ആയിലെ ? ഇജു പോടാ മുണ്ടാണ്ട് അന്‍റെ ഒരു കൊട്ടകണക്ക് ഇജു കിള്ളകുട്ട്യാക്കുമ്പോള്‍ അന്‍റെ ഇപ്പ അന്നെപിടിച്ചു പെണ്ണ് കെട്ടിച്ചത്കൊണ്ട് അന്‍റെ അത്ര ബെലുപ്പത്തില്‍ തന്നെയുള്ള മോന്‍ അനക്കുണ്ടായത് അതിപ്പം ന്‍റെ കുറ്റംകൊണ്ടാണോ ? ആട്ടെ അന്‍റെ വിടര്‍ക്കും കുട്ട്യേക്കും അറിയോ അന്‍റെ പിറന്നാള് ഇന്നാണെന്ന്

വിടര്‍ക്ക് അറിയോന്ന് ചോദിച്ചാല്‍ അറിയാന്നും പറഞ്ഞൂടാ ന്നാ എട്ടു അറിയൂലാനും പറയാന്‍ ബെയ്യ. മക്കള്‍ക്ക് നാലാള്‍ക്കും അറിയാം അത് മോന്‍ അവരെ പഠിപ്പിച്ചതാണ്. അതില്‍ മോള് പാത്തൂന്ന് ഇപ്പന്‍റെ ബര്‍ത്ത് ഡേ എന്നാമോളെന്നു ഇങ്ങള് ചോദിച്ചാല്‍ പറഞ്ഞുതരും ഓളെ സ്കൂള്‍ തുറക്കുന്നതിന്‍റെ തലേദിവസമെന്ന്. പിന്നെല്യേ ഉമ്മച്ചിയെ ഇന്ന് എന്‍റെ കുറെ ചങ്ങായിമാര് കുവൈത്തിന്നും, നാട്ടിന്നും, കത്തറിന്നും, ദുബായ്ന്നും എന്നിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു ന്നട്ടും ഇങ്ങളെന്താ എന്നോട് ഹാപ്പി ബര്‍ത്ത് ഡേ എന്ന്‌ പറയാത്തത്

അല്ലമോനെ കണ്ട രാജ്യത്ത് ഉള്ള ആളുകള്‍കൊക്കെ അന്നേഅറിയോ അന്‍റെപിറന്നാള്‍ ഇന്നാണെന്ന്അറിയോ ? ഹുംഅറിയാം. അതെങ്ങിനെ ? അത് ഉമ്മച്ചിയെ ഇന്‍റെര്‍നെറ്റ് വഴിയുള്ള പരിജയമാണ്. അതെന്താ ? ഹോ ഉമ്മച്ചിയെഅത്രൊക്കെ അറിഞ്ഞാല്‍മതി .

പടച്ചോനെ അടുത്ത പുരയിലെ അലവിയെ കണ്ടാല്‍ സലാം ചൊല്ലാന്‍ ആളുക്കാര്‍ക്ക് മടിയാണ് അങ്ങനത്തെ ആള്‍ക്കാരാണ് കുന്തരതാനത്തില്‍ കുത്തികളിച്ചുകൊണ്ട് ദുനിയവായ ദുനിയാവ് മുയ്മനും സലാംചൊല്ലുന്നു കലാംപറയുന്നുപിറന്നാള്‍ആശംസിക്കുന്നു കാലം പോയെപോക്കെ ദുനിയാവ് ആകേ ചെറുതായി ബെരയിക്കും. പിറന്നാളായിട്ട് ഉമ്മച്ചിഅനക്ക് എന്തെയ്നും പറച്ചില്‍ ? ഹാ കിട്ടിപോയി കിടക്കെട്ടെ അനക്ക് ഉമ്മച്ചിന്‍റെ ബക ഹാപ്പി ബര്‍ത്തട അല്ല പിന്നെ ....!

1 comment:

  1. വളരെ വളരെ നന്നായിട്ടുണ്ട് കോയമോനെ!

    ബോംബെ യാത്ര എനിക്കും അനുഭവമുണ്ട് ! 1975 സെപ്റ്റംബര്‍ 1 ന് !!

    ReplyDelete