WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Tuesday, November 27, 2012

മഴയെത്തും മുന്‍പേ ...!

മഴയെത്തും മുന്‍പേ
കുടിയിലേക്കോടി
കുടിയിലെത്തിയില്ല
മഴ നനചില്ലയെന്‍ മനത്തെ
മഴ നനചില്ലയെന്‍ മോഹത്തെ
പാതി വഴിയില്‍ മഴ നനച്ചെന്‍ ദേഹത്തെ

Friday, November 23, 2012

കലിപ്പുകള്‍ :

എല്ലാവര്‍ക്കും കലിപ്പ്
നമ്മള്‍ എല്ലാവര്‍ക്കും കലിപ്പ്
മാലാഖ സമരത്തിനിടയിലും കലിപ്പ്
അതിജീവന പോരാട്ടങ്ങള്‍കിടയിലും കലിപ്പ്
എനിക്കും കലിപ്പ്  
ഓനും കലിപ്പ്

ദീനിന്ന് വേണ്ടി കലിപ്പ്
ജാതിക്ക് വേണ്ടി കലിപ്പ്
നിറത്തിന്നു വേണ്ടി കലിപ്പ്
മണ്ണിന്നു വേണ്ടി കലിപ്പ്
പെണ്ണിന്നു വേണ്ടി കലിപ്പ്
ആണിന്ന് വേണ്ടി കലിപ്പ്
മലാല വാദിക്കും കലിപ്പ്
വിരോദിക്കും കലിപ്പ്

പലസ്തീന്‍ മക്കളെ കൊന്നൊടുക്കുന്നൊന്നും കലിപ്പ്
ദുനിയാവിലെ  ഭരണ കാരികള്‍ക്കും കലിപ്പ്
ദുനിയാവില്‍ വധ ശിക്ഷ വേണ്ടാന്നു പറഞ്ഞൊന്നു കലിപ്പ്
അതെങ്കിലും പറയാന്‍ വേണ്ടി ഇന്ന് വായ തുറന്നോന്നും  കലിപ്പ്

അങ്ങിനെ അങ്ങിനെ പലവനും കലിപ്പ്
പലതിനും വേണ്ടിയുള്ള കലിപ്പ്
കലിപ്പിലാത്ത ഹ്രധയമുള്ള മനുഷ്യാ നീ വിഡ്ഢി !

Thursday, February 9, 2012

പാത്തൂനെ പറ്റിച്ചേ ...:

മക്കളോട് ഒരിക്കലും വിവേജനം കാണിക്കരുത് :

ഇതൊരു തമാസയില്‍ തുടങ്ങട്ടെ ... ന്‍റെ മൂത്തോള്‍ ബയസ് പതിനഞ്ചു കടന്ന് ഏതാണ്ട് കെട്ടിക്കാനായി ബെരുന്നു . രണ്ടാമത്തോള്‍ ചെറിയ കുഞ്ഞു തന്നെ. ആറാം ക്ലാസ്സുകാരി . ഞാനോളെ ഇന്ഗ്ലിഷ് മോള്‍ എന്നാണു ബിളിക്കാര്. കാരണം ഒരു പൂതിയുടെ പുറത്ത് ഓളെ ഇന്ഗ്ലിഷ് സ്കൂളില്‍ ചേര്‍ത്തത് . അതിപ്പം വലിയ ഗുലുമാലായി ബെരുന്നു. ഓള്‍ക്ക് എന്തെങ്കിലും തമുസ്യം ഇന്ടെങ്കില്‍ ഇംഗ്ലീഷില്‍ പറഞ്ഞു കൊടുക്കാന്‍ ഞമ്മക്കോ ഞമ്മളെ ബീവിക്കോ ബല്ല തിരിവും ഉണ്ടോ .? എന്തായാലും മേണ്ടീലാ... അതബടെ നിക്കട്ടെ . ഇപ്പം പറഞ്ഞു ബെരുന്നത് ഞമ്മളെ മൂന്നാമത്തോള്‍ ഫാത്തിമയെ ന്‍റെ പാത്തൂനെ കുറിച്ചാണ് .

സംഗതി മൂത്ത കുട്ട്യേക്ക് എന്ത് ചെയ്യുമ്പോളും പാത്തൂനു അത് കിട്ടണം .പിന്നെ ഇക്കാകക്ക് കിട്ടുന്നത് ഓള്‍ക്ക് മേണ്ടാ.. കാരണം ഇകാക്ക ബെല്യാ ആളല്ലേ . പാത്തൂ ചിലപ്പോളെങ്കിലും ഞമ്മളോട് പറയുന്നത് ബല്യ അര്‍ത്ഥമുള്ള ചെറിയ ബര്‍ത്താനങ്ങളാണ് . എന്താണ്ടാ ഉപ്പചിയെ .. അബടെ കറങ്ങി നടക്കാണോ? കള്ള് കുടിച്ചല്‍ ഇന്ദുലേ...? ഇങ്ങോട്ട് ബന്നാല്‍ സെരിയാക്കി തെരാം ... എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍ . ചുരുക്കി പറഞ്ഞാല്‍ മൂത്തോള്‍ക്ക് ഒരു വാച്ച് ബേണം. ഓള് പത്താം തരം സ്കൂള്‍ കാരത്തിയല്ലേ..? ഇഞ്ഞിപ്പം ഓള്‍ക്ക് എങ്ങിനെയാ പത്തൂനു റോഡ്‌ മേല്‍ നിന്ന് മേടിക്കുന്ന സാതനങ്ങള്‍ മേടിച്ചു കൊടുക്കാ...? ഞമ്മള് ഓളോട് ഉപ്പച്ചി ഓള് പറഞ്ഞ വാച്ച് മേടിച്ചു തെരാമെന്നു ഏറ്റുംപോയി. അപ്പോയെക്കും പാത്തൂ ബെബരം മണതറിഞ്ഞു. ഓള്‍ക്കും ബേണം ഇതാത്തക്ക് മേടിക്കുന്ന വാച്ച് ഇല്ലെങ്കില്‍ ഓള് ന്നോട് മിണ്ടൂലാന്ന്.

സംഗതി ഗുലുമാലായല്ലോ റബ്ബേ ..? മൂത്തോള്‍ക്ക് മേടിക്കുന്ന വാച്ച് ഒറ്റയടിക്ക് മൂന്നാള്‍ക്കും മേടിക്കാന്‍ ഉള്ള ത്രാണി ഞമ്മക്ക് ഇല്ലതാനും. അപ്പോളാണ് ആ ഐഡിയക്കാരന്റെ ഐഡിയ ഞമ്മളെ മനസ്സില്‍ എത്തിയത് . അങ്ങാടിയില്‍ ഇറങ്ങി മൂത്തോള്‍ക്ക് ഓള് പറഞ്ഞ വാച്ചും മേടിച്ചു . കൂട്ടത്തില്‍ റോഡില്‍ നിന്ന് മൂന്നാക്കും ഒരു ഉറുപികന്റെ ഒരു പോലെയുള്ള മൂന്നു വാച്ചും മേടിച്ചു ഒപ്പം പാത്തൂനു ബെള്ക്കിണ ക്രീമും സോപും ചീര്‍പ്പും മേടിച്ചു ഇപ്പന്റെ ചങ്ങായിന്റെ കയ്യില്‍ കൊടുത്തു വിടുമ്പോള്‍ ഒരു ഒസിയത്തും. എടൊ ഈ സതാനങ്ങള്‍ പുരയില്‍ കൊടുക്കുമ്പോള്‍ മൂത്തോളെ വാച്ച് ആരും കാണാതെ അവളെ കയ്യില്‍ കൊടുക്കുക ബാക്കി പത്തൂന്റെ കയ്യിലും . ഗതികേട് കൊണ്ടാ എന്റെ ഇഷ്ട്ടാ ..

Thursday, October 27, 2011

കോയ മൊഴി ചൊല്ലാന്‍ ഒരുങ്ങിയത് ഓളെ മൂക്ക് മണത്തിട്ട്:


ഇതറിഞ്ഞ ഓന്റെ ചങ്ങായി ഓനോട്‌ ചോയിച്ചറിഞ്ഞ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

കള്ളാ ഹിമാറെ സത്യം പറയടാ ...എന്തിനാ ഇജു ഓളെ ഒഴിവാക്കിയത് ?

അത് പറയാന്‍ കൊറേ കാരണമുണ്ട് ഇഷ്ട്ടാ ...അതൊന്നും ഇപ്പം പറയാന്‍ കൊള്ളില്ല പിന്നെ കാര്യായിട്ട് പറയാണെങ്കില്‍ ന്‍റെ ഇഷ്ട്ട .... ഓളെ മൂക്കിന്റെ മണം തന്നെ കാരണം ..ഒരു ജാതി മണം !


ഡാ ഹിമാറെ ... ഞമ്മളൊക്കെ കെട്ട്യോളെ എന്തെല്ലാം മണം ഇഷ്ട്ടപെടുന്നു... ഇണങ്ങിയും പിണങ്ങിയും നാറ്റിയും മണത്തും കൊത്തിപിടിച്ചും ദുനിയാവില്‍ ജീവിക്കുന്നില്ലെ പഹയാ? ന്നട്ട് ഞമ്മക്കൊന്നും ഇജു പറയുന്ന മൂക്ക് മണം ബരുന്നില്ലല്ലോ ബലാലെ ?

ഇജൊന്ന് അനങ്ങാണ്ട് നിക്ക് ഇഷ്ട്ടാ ..!

അതെന്താടാ ..ഇജു മൊഴി ചൊല്ലാന്‍ മാത്രം ഓളെ മൂക്കിന്നു ഇത്ര ബല്ലാത്ത മണം?

ഹേ .....ഇജു ബെറുതെ കുത്തിരിക്ക് മന്ഷനെ എടങ്ങരക്കാതെ... അല്ലെങ്കില്‍ത്തന്നെ മനുസന്‍ ഇബടെ പിരാന്തു പിടിച്ചു നിക്കാണ് അതിലെടക്കാ അന്‍റെ ചോദ്യം ചെയ്യല്‍ !

അത് സെരി ഞമ്മള് ചോയിക്കുംബോള്‍ അനക്ക് ഇടങ്ങേര് ബെരുന്നുണ്ട് അല്ലേ ? കള്ളാ ....!
നാടായ നാട്ടാരെ എല്ലാരെയും ബിളിച്ച് പോത്ത് ബിരിയാണിയും കൊടുത്തു
അതുര്‍പത്തില്‍ കല്യാണം നടത്തി . ഇപ്പം അനക്ക് ഓളെ മേണ്ടാന്നോ? ബടുകൂസേ ?

അയിന്നു ഇജു എന്തിനാ ഇഷ്ട്ടാ .. എന്നെ കൊള്ളെ ചൊറിഞ്ഞു ബെരുന്നത്? ഓള് അന്‍റെ ആരാ? ഒള്ക്കുമേണ്ടി ബക്കാലത്ത് പറഞ്ഞോണ്ട് ബരാന്‍ ?

പടച്ചോനെ...! ഓള് ന്‍റെ ആരുമല്ല. ... ഞമ്മളെ നാട്ടിലെ കുട്ടികള്‍ അല്ലെ ? ഇജും, ഓളും. അതുകൊണ്ട് ചോയിക്കുന്നതാ !

ന്നാ പിന്നെ ബിസായം ബിട് അത് കഴിഞ്ഞു. ഓള്‍ക്ക് ഞാന്‍ മൊഴി ചൊല്ലി അയച്ചിടുണ്ട് !

എവിടെന്നും ?

ഗള്‍ഫിന്നും !

ന്നട്ട് ഒള് മൊഴി സ്വീകരിച്ചോ ?

സ്വീകരിക്കാതെ ഇജു എങ്ങിനെ അറിഞ്ഞു ഇഷ്ട്ടാ ?

നല്ല ചോദ്യം നാട്ടില്‍ പരക്കെ പാട്ടായിരിക്കുകയല്ലേ? അങ്ങിനെ ഞാനും അറിഞ്ഞു. പള്ളികമ്മട്ടിയില്‍ അന്‍റെ മൊഴി ഒന്നും ഇന്ന് ബരെ എത്തിട്ടില്ല എന്നാണു അറിവ്. ഓളെ ബപ്പനോട് ഞമ്മള് ചോയ്ചീനിം . മുപ്പര്‍ക്കും അന്‍റെ മൊഴി മകള്‍ക്ക് കിട്ടിയതായി അറിയൂലന്നു പറഞ്ഞു . പിന്നെ ആര്‍ക്കാ ഇജു മൊഴിചൊല്ലി അയച്ചത് കള്ള ഹിമാറെ ? അല്ല മൊഴിചൊല്ലാന്നു പറയുമ്പോള്‍ അതിന്റെ കുറെ കാര്യങ്ങള്‍ ഒക്കെ ഇല്ലേ ....? അതൊക്കെ ചെയ്തോ ഇജു ? ചുരുങ്ങിയത് പള്ളിയിലെങ്കിലും ഒരു കത്ത് കൊടുക്കണ്ടേ ? ഒറ്റയടിക്ക് ഞാന്‍ ഓളെ മൊഴി ചൊല്ലിന്നു പറഞ്ഞാല്‍ തീരോ ... ആ ബന്തം? ഇതാണോ ഇജു പഠിച്ച ഇസ്ലാമില്‍ ഉള്ളത് ? എടൊ ... ആദ്യം അന്‍റെ കുടുംബക്കാരെയും ഓളെ കുടുംബക്കാരെയും ഒക്കെ ഒന്ന് അറിയിച്ചു കാര്യങ്ങള്‍ വ്യക്തമായി അവരോടു പറഞ്ഞു അതിലെ സെരിയും തെറ്റും തിരിച്ചറിഞ്ഞു ബെണ്ടേ...കാര്യങ്ങള്‍ തിരുമാനിക്കാന്‍? അതിന്നു ശേഷം ഈ മഹലിലെ ആള്‍ക്കാരെയും അറിയിക്കുക. അതെല്ലാതെ ഇജു ഗള്‍ഫില്‍ കുത്തിരിന്നു നാട്ടിലേക്ക് ഒരു കത്ത് അയച്ചിട്ട് പറയാ ... ഓളെ മൂക്ക് മണക്കുന്നതു കൊണ്ട് ഞാനോളെ മൊഴി ചൊല്ലീന്നു. അതോടെ നാട്ടുകാര്‍ അത് ന്യൂസ്‌ ആക്കി നാട് മുഴുക്കെ പാടി നടക്കുക. ചുരുങ്ങിയത് പെണ്ണെങ്കിലും അറിയണ്ടേ? ഇജു ഓളെ ഒയിബാക്കീന്ന്...? ഞമ്മള് പെണ്‍കുട്ടിയോടും ചോയ്ചീനും അനക്ക് ഓന്റെ മൊഴി കിട്ടിയോ എന്ന്. പാവം ഓളും മേലോട്ട് നോക്കാണ്. ഒള്‍ക്കും അറിയൂല..പഹയാ... ഇജു ഓളെ മൊഴി ചൊല്ലിയത് ! ഓളെ ബര്‍ത്താന തിന്നും ഞമ്മക്ക് തിരിഞ്ഞത് ബേറെ ചിലകാര്യങ്ങളാ ... അമുക്കെ !

ഹും... ഇജു ഓളെ ബാകത്താണ് ... ഒള്‍ക്കും, ഓളെ ബപ്പാക്കും, ഓളെ കുടുംബത്തിന്നു ഒക്കെ അറിയും. ഞാന്‍ ഓളെ മൊഴിചൊല്ലി എന്ന് കത്തില്‍ എഴുതി അയച്ചത് . അതെ.. ആ കത്ത്‌ ഞാന്‍ അവിടെന്നും രെജിസ്റെര്‍ പോസ്ട്ടായിട്ടാണ് അയച്ചത് . അതുകൊണ്ട് കിട്ടിലാ കണ്ടീലാ എന്നും പറഞ്ഞു എന്നെ കൊള്ളെ ബരണ്ടാ !

ഇത് എന്താടാ ... ഗള്‍ഫിന്നും ആളുകള്‍ സോപും, ചീര്‍പ്പും , കണ്ണാടിയും, അത്തറും, പിന്നെ കെട്ടിയോളെ സുഖിപ്പിക്കാന്‍ നല്ല പഞ്ചാര സാതനങ്ങളും, മൊഞ്ഞുള്ള പോട്ടോയും അയക്കാറുണ്ട് എന്ന് ഞമ്മള് കേട്ടിക്കിണ് . ഇത് അത്യായിട്ടാ ... മൊഴി പാര്‍സല്‍ അയച്ചത് കേട്ടത് ട്ടോ ...!

അല്ല ഇഷ്ട്ട അനക്കൊന്നും ബേറെ പണിയൊന്നുമില്ലേ ? രാവിലെ തന്നെ ഇന്‍റെ കൂടെ കൂടി ചൊറിയുന്നത് എന്തിനാ? എനിക്ക് കൊറേ സ്ഥലങ്ങളില്‍ പോകാനുണ്ട് ന്‍റെ ലോഗിയക്കാരെ കൊറേ സാതനങ്ങള്‍ ഓലെ പൊരയില്‍ എത്തിക്കാനുണ്ട്‌ ഞാന്‍ പോകട്ടെ ...!

ഇജു നിക്കെടോ ... കുറച്ചു സമയം . ! എനിക്കും പല ബയിക്കും പോകാനുണ്ട്. അന്റെ ബാപ്പ ഇജു നാട്ടില്‍ ബന്നാല്‍ അന്നോട്‌ കുറച്ചു ബിസായം ചോയിച്ചറിയാന്‍ ഞമ്മളെ ഏല്‍പ്പിചിക്കിണ്. പോരാത്തതിനു ഞമ്മള് അനക്ക് കുറച്ചു ദൂരേന്നും മുന്തിയ പെണ്ണിനേയും കണ്ടു ബെചിക്കിണ് . ഇജു ബരാന്‍ കാത്തു നില്‍ക്കാണ് പെണ്ണിന്റെ കൂട്ടര്. അനക്ക് ഓളെ കെട്ടിച്ചു തെരാന്‍. അതിന്നു മുന്‍പ് അന്നോട്‌ കുറച്ചു ബിസായം ചോയിച്ചു അറിയാനുണ്ട് . ഇജു ന്നോട് സത്യം പറയുമെങ്കില്‍ മാത്രം മതി. അല്ലെങ്കില്‍ ബിസായം ഇബടെ ബെച്ചു ഞമ്മള് നിര്‍ത്തി. എന്തായാലും ഓളെ മൂക്ക് മണത്തിട്ടോ? ഓക്ക് മൊഞ്ഞു കൊരഞ്ഞിട്ടോ ? ഇഞ്ഞിപ്പം സ്രീധനം കൊരഞ്ഞിട്ടോ ഒന്നുമല്ല ഇജു ഓളെ മേണ്ടാന്നു പറയിണത് എന്ന് ഞമ്മക്ക് അറിയാം . ന്തായാലും മേണ്ടീലാ.. കുറച്ചു നേരം ഞമ്മക്ക് കേരം ബോര്‍ഡ് കളിക്കുന്ന പീടികയിലിരിക്കാം ..ന്തേയ്‌ ?

ഹും ..!
അതെന്താ അനക്ക് ഒരു മൂളല്‍ നല്ല മനസുണ്ടെങ്കില്‍ മതി .!

ഹും നല്ല മനസെന്നെ ഞമ്മക്ക് കേരംബോര്‍ഡ് പീടികയില്‍ കുറച്ചുനേരം കുത്തിയിരിക്കാം ... !

ഇജു ഇഞ്ഞി പറ. ഏന്താ അന്‍റെ പ്രശ്നം ? ഇജു ഓളെ മൂക്ക് മണക്കുന്ന കഥ അന്‍റെ ബാപ്പനോടും ഉമ്മനോടും മഹലിലെ തലേക്കെട്ടാരോടും പറഞ്ഞോ. ഓല് ചെലെപ്പം അത് ബിസോസ്സിക്കും. ഞമ്മള് പടചോനാനെ നേര് ബിസ്സോയിച്ചിട്ടില്ല. ഞമ്മക്ക് തോന്നുന്നത് ബേറെ ചില കാര്യങ്ങളാണ് പഹയാ ... ! ഇതിന്‍റെ ഉള്ളില് ചില മറ്റെക്കാര്യമുണ്ട്‌ ഏത് ? ഇജു സത്യം പറയാച്ചാല്‍ അതിനൊക്കെ ദുനിയാവില്‍ പരിഹാരമുണ്ട് ഇന്‍റെ ഇബിലീസേ ...!

എന്ത് കാര്യം ?
ഹോ ഒന്നുമറിയാത്ത ഇപ്പം മുട്ടെന്നും പിരിഞ്ഞ പഴുതല് അല്ലേ ഇജു ? അറിയാത്ത മാതിരി ഓന്റെ ഓലക്കമേലെ ഒരു ചോദ്യം ! ഇജു കാര്യം എന്താച്ചാ പറ പരിഹിക്കാന്‍ പറ്റുന്നതാണെങ്കില്‍ ഇമ്മച്ചിയാനെ സത്യം. അന്‍റെ കൂടെ ഞമ്മളുണ്ട് പോരെ...? ഇഞ്ഞിപ്പം ഓളെ കുറ്റം കൊണ്ടാണെങ്കില്‍ നല്ല ഒന്നാം തരം തറവാട്ടിന്നു മുന്തിയ ഒരു ചരക്കിനെ അനക്ക് കെട്ടിച്ചു തരുന്ന കാര്യം ഞമ്മളെറ്റ് പോരെ ? ആട്ടെ അന്‍റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലല്ലേ ആയിട്ടോള്ളൂ അയിലിടക്ക് ഇജു ഗള്‍ഫിലേക്ക് പറക്കുകയും ചേതൂ പിന്നെ എപ്പോയാ .. ഓളെ മൂക്ക് മണക്കാന്‍ അനക്ക് നേരം കിട്ടിയത് ? കല്യാണം കഴിഞ്ഞു എത്ര ദൌസം ഇജു ഇബടെ ഇന്ട്യ്നും?

രണ്ടു മാസം കസ്ട്ടിച്ചു. അതിലിടക്ക് ഞാനും ഓളും ബയക്കും ബക്കാണവും . അതൊന്നും ഞാന്‍ ആരോടും മിണ്ടിയിരുന്നില്ല ... ഞാന്‍ കഴിഞ്ഞ മൂന്ന് മാസം മുന്‍പ് ബരെ ഓള്‍ക്ക് മേണ്ടുന്ന സാതനങ്ങളും കത്തും പൈസയും ഒക്കെ അയച്ചു കൊടുത്തിരുന്നു . ഞാന്‍ നാട്ടിലേക്ക് ബെരുന്നു എന്ന്‌ പറഞ്ഞതില്‍ പിന്നെ ഓള്‍ക്ക് എന്തോ എന്നോട് വെറുപ്പ്‌ . കത്ത് എഴുതിയാലും പോണ്‍ ബിലിചാലും ഓളെ ബക കുത്തിയും കൊള്ളിച്ചും ബര്‍ത്താനം തന്നെ. ന്നെ കൊണ്ട് ഒന്നും പറ്റൂലാന്ന്. എപ്പോളും പറയും . ഓള് കല്യാണം കഴിഞ്ഞ അന്ന് മുതല്‍ക്ക് പറയുന്നതാ ഞാന്‍ സഹിച്ചു സഹിച്ചു ഇല്ലാണ്ടായി . ബാലാലിനെ ഒന്ന് മുത്തുവാന്‍ നോക്കുമ്പോള്‍ ഒടുക്കത്തെ ഒരു വിര്ത്തികെട്ട മണം ഓളെ മൂക്കിന്നാണോ ? തൊളേന്നാണോ ? ചെവിന്നാണോ ? എന്നൊന്നും എനിക്കറിയില്ല ...! അതോടു കൂടി ന്‍റെ സകല മൂടും പോക്കും. പിന്നെ ഒന്നും നടക്കില്ല . രണ്ടു മൂന്ന് പ്രാവശ്യം അങ്ങിനെ ആയപ്പോള്‍ ഓള് എന്നെ പലതും പറയാനും ദേശ്യ പെടാനും തുടങ്ങി . കുറവ് കാരണം ഞാന്‍ ആരോടും ഒന്നും മിണ്ടിയില്ല. ഒരു കണക്കിന്ന് അന്ന് ന്‍റെ ലീവ് തീര്‍ക്കുകയായിരുന്നു . ഇപ്പോള്‍ എല്ലാം സെരിയാക്കുമെന്ന പ്രദീക്ഷയിലാണ് അവളെ വിവരം അറിയിച്ചത് ഓള് പണ്ടെതത്തിലും മൂത്താപ്പ ബര്‍ത്താനം പറയുന്നു. ആയിനെകൊണ്ട് ഞമ്മള് ഓളെ മേണ്ടാന്നു ബെച്ചത് . അങ്ങിനെയാണ് മൊഴി ചൊല്ലി എന്ന്‌ എഴുതിയ കത്ത് അയച്ചത് . ഇഞ്ഞിപ്പം എനിക്ക് ഓളെ മേണങ്കിലും . ഓള്‍ക്ക് ന്നെ മേണ്ടാന്നു ഓളെ ബര്‍ത്താനതിന്നും മനസിലാകുന്നത് .

അല്ല ഇഷ്ട്ടാ ഇജു വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ ? അനക്ക് ഓളെ മേണ്ടാന്നു പറയിന കാരണം അന്‍റെ ഉമ്മയോ ബാപ്പയോ അതുപോലെ മറ്റുള്ള ആരെങ്കിലും അന്നോട്‌ ചോയിച്ചോ ?

ഇല്ല...! എനിക്ക് ഓളെ മേണ്ടാന്നു മാത്രേ ഞാന്‍ പറഞോള്ളൂ . അതിന്നു അവര്‍ ഉമ്മയും ബാപ്പയും മറ്റു ബന്തുക്കളും തന്ന മറുപടി ന്നാ പിന്നെ ഇജു ബന്നാല്‍ ബേറെ ഞമ്മക്ക് നോക്കാംഎന്നാണ് . ആരും കാര്യായിട്ട് എന്നോട് ഒന്നും ചോദിച്ചില്ല . എനിക്ക് ഇപ്പോളും ഓളെ വേണം !

അത് സെരി ഓളെ മൂക്കിന്‍റെ മണം പോയോ ? മാത്രല്ല ഓളേക്കാള്‍ മുന്തിയ സുന്തരിയെ കെട്ടിച്ചു തരാന്‍ അന്‍റെ ആളുകളും തെയ്യാര്‍ പിന്നെ എന്തിനാണ് അനക്ക് ഓളെ ?

ബേറെ കെട്ടാന്‍ ഒന്നും ഞാനില്ല ...!

ഹും എന്തേയ് അന്നേ വേണ്ടാന്നു പറഞ്ജോളോട് പോയി പണി നോക്കാന്‍ പറ ഇഷ്ട്ടാ ..!

അതല്ലാ ... ഓള് പറഞ്ഞതിലും എന്തോ കാര്യമുണ്ട്. എനിക്ക് ലൈഘീകമായി എന്തോ പ്രസനമുണ്ട് അതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ഞാന്‍ തളരുന്നു . എന്തോ പ്രയാസങ്ങള്‍ വരുന്നു .
എത്ര മൂട് ഉള്ള സമയത്തും ഓളെ അടുത്ത് എത്തുമ്പോള്‍ എനിക്കൊരു കിതപ്പും വല്ലാത്ത ഒരു പേടിയും .. എന്തോ...? ഓളെ വിയര്‍പ്പിന്റെയോ ബല്ലാത്ത മണം ബന്നു ഞാന്‍ കുയങ്ങി പോക്കുന്നു .!
അത് സെരി താന്‍ ഇതു വരെ പറഞ്ഞതെല്ലാം കളവും .. ഇപ്പോള്‍ പറഞ്ഞത് നേര് അല്ലേ ?
ഏതായാലും ഇജു ഒരു കത്ത് എഴുതി. മൂക്ക് മണക്കുന്നതു കൊണ്ട് അന്നേ മൊഴി ചൊല്ലി എന്ന്‌ അറിയിച്ചാല്‍ ആക്കുന്നതല്ല യഥാര്‍ത്ഥ മൊഴി ചൊല്ലല്‍ ... ! അതിനൊക്കെ ഇസ്ലാമില്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട് ഇപ്പം അന്‍റെ മൊഴി അവിടെ എത്തിയിട്ടില്ല .. എന്ന്‌ കരുതുക. ! ഇഞ്ഞു എത്തിയാലും അത് മൊഴി ആകുന്നില്ല ...! ഇജു ആദ്യം മനസ്സിനെ സാന്തമാക്കി അന്‍റെ ഓളെ അടുക്കല്‍ ചെല്ല് . ന്നട്ട് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓളോട് തുറന്നു പറയൂ.. ! അതിന്നു ശേഷം നല്ലൊരു ബക കാര്യങ്ങള്‍ക്കുള്ള ഡോക്ടറെ കാണിക്ക്. എല്ലാം സെരിയാക്കും . അന്‍റെ രോഗത്തിന്നു വളരെ ചെറിയ പൈസകൊണ്ട് മാറ്റാന്‍ ഉള്ള മരുന്നും ഡോക്ടറും ദുനിയാവില്‍ ഉള്ളപ്പോള്‍ ഇജു എന്തിനാ പണ്ടത്തെ പോലെ കോയ മാരെ പറയിക്കിണേ ...? പഹയാ...! കറിയില്‍ ഉപ്പു കൂടിയതിനു മൊഴിചോല്ലാല്‍, അയല്‍പക്കത്തെ അയമു ഓളെ നോക്കിയത്തിന്നു മൊഴി ചൊല്ലല്‍, കുട്ടി ബെളുക്കാഞ്ഞാല്‍ മൊഴി ചൊല്ലല്‍ , ഇതെന്താ കൊയമാര്‍ക്ക് പൂര്‍വികര്‍ വരം നല്ക്കിയതാണോ ? ഒരുമാതിരി മൊഴിചോല്ലാല്‍ വരം ? ഇജു ആദ്യം ഓളെ പോയി കാണ് എന്നിട്ട് ഇജും ഓളും കൂടി നല്ലൊരു ഡോക്ടറെ കാണിക്ക് അതോടെ തീരും അന്‍റെ സുക്കേട്‌ എന്തേയ് പോരെ ? പറഞ്ഞപോലെ ചെയ്യോ ? ഇഞ്ഞി വേണങ്കില്‍ ഓളേയും അന്റെയും അടുത്ത ആളുകളോട് സംഗതി തുറന്നു പറയൂ ...!

ഹും ..!

പിന്നിടവര്‍ ഒരു ഡോക്ടറെ കാണുന്നു എല്ലാം നേരെയായി ജീവിച്ചു എങ്ങനെ ? ആനന്ത പൂര്‍ണമായ ജീവിതം. ചെറിയ മാനസിക പ്രശ്നങ്ങള്‍ കൊണ്ടും പേടികൊണ്ടു ഉണ്ടാകുന്ന ലൈഘിക പോരായ്മകള്‍ കാരണം പല മൊഴിചോല്ലലുകളും നടന്നിടുണ്ട്. ആരും പരസ്പ്പരം തുറന്നു പറയില്ല യഥാര്ത കാരണം അതാണ്‌ അവരെ അകറ്റിയത് . ഒരു ഒലക്കമേലെ മൊഴി ചൊല്ലുന്ന കൊയമാര്‍ അല്ലപിന്നെ...!

Friday, July 22, 2011

ഗള്‍ഫ് പ്രവാസിയുടെ ദുരിതങ്ങള്‍ :


ജോലിസ്ഥലത്ത് നിന്നും ഒരു മണിക്ക് റൂമിലേക്ക് തിരിക്കുന്നതിനു വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ലെത്തി 51 നമ്പര്‍ സിറ്റിബസ്സ്‌ന്‍റെ പാസ് കയ്യിലുണ്ട് സ്റ്റോപ്പില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അകത്തു കയറി കാലൊടിഞ്ഞ ബെഞ്ചില്‍ കയറിയിരുന്നു. ചൂട് സഹിക്കുന്നതിലും അധികമായിരിക്കുന്നു 47 ഡിഗ്രീയാണ് ടി വി യില്‍ പറഞ്ഞത്. ഇത് അതിലും കൂടുതല്‍തന്നെ . സ്റ്റോപ്പ്‌ന്‍റെ മുകളിലെ തകിട് പഴുത്തു നില്‍ക്കുകയാണ് ചെറിയ മയക്കം തോന്നിതുടങ്ങി മുന്‍പിലൂടെ മലവെള്ളം ഒഴുക്കുന്ന പോലെ വിവിധതരം വാഹനങ്ങള്‍ ചീറിപായുന്നു തിരക്ക് പിടിച്ചു ചെറുതായികൊണ്ടിരിക്കുന്ന ദുനിയാവിലെ തിരക്കുള്ള ജീവിതങ്ങള്‍ ആയിരിക്കാം അവരുടേത് അതാണവര്‍ വാഹനം അത്രയധികം സ്പീഡില്‍ ഓടിക്കുന്നത് .

മയക്കത്തിനിടയിലും ഇടക്ക് ബസ്സ് വരുന്ന ദിശയിലേക്ക് നോക്കുന്നുണ്ട് എന്നിരുന്നാലു മനസ് എവിടെക്കെയോ യാത്ര ചെയ്യുന്നു അത് കടലും കടന്നു മാമല നാട്ടില്‍ എത്തിയിരിക്കുന്നു വീട്ടുകാരെയും നാട്ടുകാരെയും തൊട്ടുണര്‍ത്തി കൊണ്ട് യാത്ര അങ്ങിനെ തുടര്‍ന്നു കൊണ്ട് മയക്കത്തിലേക്ക് തന്നെ.

പെട്ടന്ന് സൈഡില്‍ നിന്നും ഊരഭാഗത്ത്‌ ഒരു ചവിട്ട് മുഖം കുത്തി തറയില്‍ വീണു ഞെട്ടി എഴുനേറ്റുനോക്കുംപോയെക്കും പിരടി ഭാഗത്ത്‌കൂടി ഒരു മാന്ത് വിണ്ടും താഴേക്ക് വീണു ഒരു വിതത്തില്‍ തപ്പിതടഞ്ഞ് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ കുപ്പായത്തിന്‍റെ കോളര്‍ പിടിച്ചു വലിക്കുന്നു അവര്‍ അഞ്ചുപേരുണ്ടായിരുന്നു എല്ലാം പതിനഞ്ചു വയസിന്ന് താഴെ പ്രായമുള്ള കുട്ടികള്‍ അറിയാവുന്ന അറബി ഭാഷയില്‍കരഞ്ഞു യാചിച്ചു നോക്കി അത് കൂടുതല്‍ അവരെ രസിപ്പിച്ചു അവര്‍ തോണ്ടലും നുള്ളലും തുപ്പലും തുടര്‍ന്ന് കൊണ്ടിരുന്നു ഓടാന്‍ ഒരു ശ്രമം നടത്തി രക്ഷയില്ല അഞ്ചു പേരുടെ നടുവിലാണ് കുടുങ്ങിയിരിക്കുന്നത് ഇതിനിടയില്‍ പോക്കറ്റില്‍ ഉള്ള പൈസയും മൊബൈലും അവര്‍ കയ്ക്കലാക്കിയിരുന്നു . പേടസ് അവര്‍ക്ക്കിട്ടിയില്ല അതില്‍ സിവില്‍ ഡി യും മറ്റുമുണ്ടായിരുന്നു അത് രക്ഷപെട്ടു

ഒരു ബസ്‌ വന്നു നിന്ന് അതില്‍ നിന്ന് ഇന്ത്യകാരയവര്‍ എന്ന്‌ തോന്നിക്കുന്ന ചിലര്‍ ഇറങ്ങി ഒച്ചയുംബഹളവും കൂട്ടിനോക്കി അവര്‍ നോക്കി നില്‍ക്കാന്‍ പോലും നിന്നില്ല ഒരു കണക്കിന്ന് ജീവനും കൊണ്ട് ഓടുന്നപോലെ അവര്‍ പോയിക്കളഞ്ഞു ഇതിനിടയില്‍ സിറ്റി ബസും സ്റ്റോപ്പില്‍ നിറുത്താതെ പോയി. മക്കളുടെ ഭാഗ്യംകൊണ്ടോ മറ്റോ രണ്ടു മൂന്ന് മിസരികള്‍ സ്റ്റോപ്പ്‌ലെത്തി ഉടനെ തന്നെ അവര്‍ ഇടപെട്ടു രക്ഷപെടുത്തി. മിസരികളുമായി ഏറ്റുമുട്ടിയാല്‍ നടക്കില്ലാ എന്ന കാരണം കൊണ്ടാവാം പെട്ടെന്ന് തന്നെ പിറകിലേക്കുള്ളവഴിയിലൂടെ കുട്ടികള്‍ ഓടിമറഞ്ഞു

അവരുടെ പരാക്രമവും പൈസയും, മൊബൈലും നഷ്ട്ടപെട്ടതിലും ഉള്ള സങ്കടവും കൊണ്ട് സംസാരിക്കാന്‍കഴിഞ്ഞിരുന്നില്ല മിസിരികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു പോലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു എന്നിട്ട്എന്തുകാര്യം അവിടുന്ന് കിട്ടുന്ന മറുപടി പലരും പറഞ്ഞു കേട്ടിടുണ്ട് കുട്ടികള്‍ അല്ലേ ? സാരമില്ലാ.. അല്ലെങ്കില്‍അവരെ കാണിച്ചു തരാന്‍ കഴിയോ? എന്നൊക്കെയായിരിക്കും അവരുടെ ചോദ്യം ഏതായാലും പോലീസില്‍പോകണ്ടാന്ന് തിരുമാനിച്ചു.

ഇതിനിടയില്‍ ബസ്സ്‌ വന്നു അതില്‍ കയറി ഇരുന്ന്‌ ചിന്തിച്ചുപോയി പണ്ട് അറബി വീട്ടില്‍ ജോലി ചെയ്തഹംസക്ക പറഞ്ഞ കഥകള്‍ മോനെ ... ഇവിടെ ഒരുത്തനും ഒറ്റ തന്തക്ക് ജനിക്കുന്നില്ല... എല്ലാം അറാത്ത് കളാണ് അതിനുള്ള പലകാരണങ്ങളും അന്ന് മുപ്പര്‍ പറഞ്ഞു തരികയും ചെയ്തിരുന്നു അന്ന് മുപ്പരോട് അറാത്ത് എന്നവാക്ക് തന്നെ തെറ്റാണ് എന്ന്‌ വാദിക്കുകയും ചെയ്തു കാരണം പല തന്തക്ക് എങ്ങിനെയാ പിറക്കുക ? മതമോ ശാസ്ത്രമോ തെളിയിക്കാത്തെ കാര്യയിട്ടാണ് തോന്നിയത്. ഇനി തന്തയില്ലാത്തവന്‍ എന്നാണുഅര്‍ത്ഥമാക്കുന്നതെങ്കില്‍ അതും തെറ്റ് തന്തയില്ലാതെ എങ്ങിനെ കുട്ടികള്‍? ആദമും, ഈശയും ഒഴികെ വേറെവല്ലവരുമുണ്ടോ എന്ന്‌ അറിയില്ല ഏതായാലും യുക്തിക്ക് നിരക്കതതായിട്ടാണ് പദം തോന്നിയത് അതുകൊണ്ട് കുട്ടികളെ അറാത്ത് എന്ന്‌ വിളിക്കണോ ? വേണ്ടാ ... ഇവര്‍ക്ക് യോജിക്കുന്ന പേര് മിര്‍ഗംങ്ങള്‍ക്ക് പിറന്നവര്‍ എന്നതാണ് നല്ലത് അതുകൊണ്ടാണ് അവര്‍ക്ക് മനസ്യനുള്ള വിവേജന ബുദ്ദി ഇല്ലാതായത് !