WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Wednesday, April 20, 2011

ഓന്‍റെ ഒടുക്കത്തെ എന്തോസള്‍ഫാന്‍:


മോളെ അന്‍റെ പുയാപിള എങ്ങോട്ടാ പൊലചെക്ക് എണീച്ചു പായ്യുന്നെ?അത് ബെല്ലിമ്മാ മുപ്പര്കാസര്‍ക്കോട്ടേക്ക് പോകാണ് . ഹും അതെന്തിനാ ഓന്‍ തിടുക്കത്തില്‍ അങ്ങോട്ട്‌ പോക്കുന്നെ?അത്ബെല്ലിമ്മ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച സ്ഥലത്ത് പോയിനോക്കാന്‍ ഇന്ന് അവിടെ സമരോമീറ്റിങ്ങോ ഉണ്ടുന്നു പറഞ്ഞു. അതെന്താടി എന്തോസള്‍ഫാന്‍ ? എന്തോ സള്‍ഫാന്‍ അല്ല ബെല്ലിമ്മാ... എന്‍ഡോസള്‍ഫാന്‍. ഹാ എന്ത് കുന്തായാലും ബേണ്ടിലാ സാതനം കൊണ്ട്ഓന്‍ക്ക് ഏന്താന്നാ... ചോയിച്ചത്?

കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടെ ഒരു പറങ്കിമാങ്ങ തോട്ടത്തില്‍ ഏതോ ഇബിലിസ്കമ്പനിക്കാരന്‍ സൂത്രത്തില്‍ ഉണ്ടാക്കിയ കീടനാശിനി വിഷം. ചെടികള്‍ക്കുള്ള മരുന്നെന്ന് ഓല്പറയുന്ന വിഷം. എലികോപറ്റെറില്‍ കൊണ്ട്വന്നു ചാറ്റല്‍മഴ പെയ്യുന്നപോലെ പ്രദേശത്ത്അങ്ങട്ട് പെയ്യിച്ചു കൊടുത്തു . ന്നട്ട് ഇപ്പം ആയിനെകൊണ്ട് എന്തായി മോളെ ? ന്നട്ട് ബെല്ലിമ്മാ ആദ്യമൊക്കെ തോട്ടത്തില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് കാന്‍സര്‍ പോലെയുള്ളരോഗങ്ങള്‍ വന്നു. നേരാണോ മോളെ ഇജു പറയുന്നേ അള്ളാ... ഇന്‍റെ റബ്ബേ... ന്നട്ട് എന്തായി മോളെ? പിന്നിടത് പടര്‍ന്നു പ്രദേസത്തെ മുഴുവന്‍ ആളുകളിലേക്കും മാറാരോഗമായി പടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ അത് പലതരത്തിലുള്ള രോഗങ്ങള്‍ ആയി മാറികൊണ്ടിരിക്കുന്നു. ഇന്നും അതിന്‍റെ അനന്തര ഫലങ്ങള്‍ അവിടെ കണ്ടു വരുന്നു. ന്‍റെ പടച്ചോനെ ഞമ്മള് ഇതെന്താ കേള്‍ക്കുന്നേ എല്ലാ അടിയാനെയും ഇജു കാക്കണേ റബ്ബേ. ബെല്ലിമ്മാ എനിക്ക് അടുക്കളയില്‍ ഇത്തിരി പണിയുണ്ട് ഞാന്‍ അത് തീര്‍ത്തു വന്നിട്ട് ബാക്കി പറഞ്ഞു തരാം. അത് വരെ ഇങ്ങള് അവിടെ ദുരിതം അനുവഭിക്കുന്ന ആളുകളുടെ വീഡിയോ ചിത്രങ്ങള്‍ ഞാന്‍ വെച്ച് തരാം. ഇങ്ങളത് നോക്കി ഇവിടെ ഇരുക്കീന്‍ ഞാന്‍ ഇപ്പോള്‍ വെരാം.


ന്‍റെ റബ്ബേ... ഏന്താ കാഴ്ച ഞമ്മക്ക് തലകറക്കം ബരുന്നു പടച്ചോനെ ഞമ്മളെ ഖല്‍ബ് കിടന്നു പെടക്കുന്നു... ഇതു കാണാന്‍ ഞമ്മക്ക് മനക്കട്ടി പോരാ റബ്ബേ ... മോളെ...മോളെ . ഏന്താ ബെല്ലിമ്മാ. ഇങ്ങോട്ട് ബന്നു വീഡിയോ പുട്ടിതാ ... എന്തുപറ്റി ബെല്ലിമ്മാ. മോളെ ആദ്യം എനിക്ക് ഒരു ഗ്ലാസ്സ് ബെള്ളംതാ. ബെല്ലിമ്മാ എന്തേയ് ഇങ്ങക്ക് ? ന്നിക്ക് ബയ്യ കുട്ട്യെളെ കോലങ്ങള്‍ ന്‍റെ മനസിന്നും പോണില്ല തലകറങ്ങുന്നു കൊയക്കാകുന്നു . അത് സെരി ബെല്ലിമ്മാ ഇങ്ങക്ക് ഇത്രക്കും മനക്കട്ടിയില്ലേ? പണ്ടത്തെ ബ്രിട്ടിഷ്ക്കാരന്റെ കഥകളൊക്കെ എനിക്ക് പരഞ്ഞുതെരുന്ന ബെല്ലിമ്മ ഇതു കണ്ടപ്പോയെക്കും കുഴഞ്ഞു വീണോ ? അപ്പോള്‍ ഇങ്ങള് അവിടെ പോയി നേരിട്ട് ദുരിതം അനുഭവിക്കുന്നവരെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ ?


എല്ലമോളെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിട്ടും ഞമ്മളെ സര്‍ക്കാരോന്നും ഇതുകാങ്ങുന്നില്ലേ ? ഉണ്ട് ബെല്ലിമ്മാ ഉണ്ട് അവരൊക്കെ അന്നുമുതല്‍ ഇന്ന് വരെ എല്ലാം കാണുന്നുണ്ട് പക്ഷെ അവര്‍ കണ്ണടച്ച് ഇരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ വിഷം പേരിനു നിരോധിചിരിന്നു ന്നാലും ഇപ്പോളും അത് കേരളത്തില്‍ ഒളിച്ചുംപാത്തും വില്‍ക്കുന്നുണ്ട്‌ എന്നാണു ന്‍റെ പുയാപ്പിളനേ പോലെ ഉള്ളവര്‍ പറയുന്നത്. ബെല്ലിമ്മ ഇങ്ങക്ക് അറിയോ അവിടെ നാള്ഇതുവരെയായിട്ടു ആയിരത്തിലധികം മനുഷ്യന്മാര്‍ മരണമടഞ്ഞു. പതിനായിരത്തിലധികം ആളുകള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമകളായി ജീവച്ചവങ്ങളായി ജീവിക്കുന്നു. ഇന്നും പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അസുഖം ഉണ്ടാവും എന്ന ഭയത്താല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ രഹസ്യമായും പരസ്യമായും ഗര്‍ഭചിത്രം നടത്തുന്നു.

പടച്ചോനെ നേരോ ? ന്നട്ട് മോളെ ഞമ്മളെ സര്‍ക്കാര്‍ അയിറ്റിങ്ങള്‍ക്ക് ഒന്നും കൊടുത്തില്ലേ ? ഇതുബെരെയായിട്ടു ബിസം ഇണ്ടാക്കിണ അമുക്കിന്‍റെ കമ്പനി പൂട്ടിചില്ലേ? അമുക്കിനെ ജയിലില്‍ അയച്ചില്ലേ ? ഇതെന്തു ദുനിയാവാണ് ന്‍റെ റബ്ബേ ? ഇല്ല ബെല്ലിമ്മാ കേരളത്തിലെ സര്‍ക്കാരുകള്‍ പരിമിതമായ കാര്യങ്ങള്‍ ചെയ്യാം മെന്നും ചെയ്തു എന്നും ഒക്കെ പറയുന്നുണ്ട് പ്രദേശത്ത് ചെന്ന് നോക്കിയാല്‍ അറിയാം എന്തൊക്കെ ചെയ്തുവെന്ന്. സര്‍ക്കാര്‍വാക്കും പയെചാക്കും എന്ന്‌ പറഞ്ഞപോലെ കിടക്കുന്നുകാര്യങ്ങള്‍. എല്ലമോളെ വിഷം ഇബടെ ഇന്ടാക്കുന്ന അമുക്കിന്‍റെ കമ്പനി തന്നെ പൂട്ടിച്ചുടെ? ഹും അതിന്നു ബെല്ലിമ്മാ അങ്ങ് കേന്ദ്രം ഭരിക്കുന്ന ആളുകളുടെ കയ്യിലാണ് അതിന്‍റെ ഒക്കെ കാര്യങ്ങള്‍ കെടക്കുന്നത്. ന്നട്ട് മോളെ കേന്ത്രത്തിലെ കോന്തന്മാര്‍ ഏന്താ പറയുന്നത് ? അമുക്കുകളൊക്കെ നല്ലോണം കൈകൂലി ഇബിലീസ് ബിസം ഇനടാക്കിയോനോട് മേടിചിടുണ്ടാക്കും ലേ ?. അത് പിന്നെ ചോദിക്കണോ ബെല്ലിമ്മാ. അമുക്കിനെയൊക്കെ ഏന്താ ചെയ്യേണ്ടത്ന്നു ബെച്ചാല്‍ കെട്ടിയിട്ടു ബിസം ബായികൂടിം കുണ്ടികൂടിം ഒയിച്ചുകൊടുക്കണം ന്നാലോ കള്ള അമുക്കുകള്‍ക്ക് മനസിലാക്കുകയൊളൂ.

ബെല്ലിമ്മാ അവന്മാര്‍ക്ക് ഇതുകൊണ്ട് ഒന്നും മനസിലാകൂലാ .. ലോകത്തില്‍ മിക്ക രാജ്യങ്ങളും വിഷം ഭുമിയില്‍ ഉണ്ടാക്കി തുടങ്ങിയപാടെ നിരോധിച്ചിരിക്കുന്നു.അവരൊക്കെ നല്ല വിവരും വിദ്യഭിയസവും ഉള്ള അറുപത്തിമൂന്ന് രാജ്യങ്ങള്‍ അതില്‍പെടും . ന്നട്ടും ഞമ്മളെ രാജ്യത്ത് ഏന്താ മോളെ നിര്‍ത്താതെ ? അതൊ കേന്ത്രത്തില്‍ ഇരിക്കുന്നവന്മാര്‍ മനുഷ്യനെ കൂട്ടകുരുതി നടത്തിയിട്ടാങ്കിലും ചാക്കുകണക്കിനു പണംസംബാധിക്കാം എന്ന തിരുമാനതിലാണ് ഉള്ളത് . അതിന്നുവേണ്ടി അവര്‍ വേശ്യസ്ത്രീകളെ പോലും ഇടനിലക്ക് വെച്ചിരിക്കുന്ന വന്‍കിട കോര്‍പറെറ്റ്കള്‍ക്ക് രാജ്യത്തെ പണയം വെച്ചിരിക്കുകയാണ്. മാത്രമല്ല ബെല്ലിമ്മാ വിഷകമ്പനി നമ്മുടെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ ഉള്ളതാണ്.

ന്‍റെ റബ്ബേ ഇതിനെക്കാളും നല്ലത് വെള്ളക്കാരന്‍ തന്നെയ്നും. മോളെ കേന്ത്രതിലെക്ക് ഇബടെന്നും പോയോനോന്നും അബടെ ഇതൊന്നു മുന്ദൂലെ.. ? ബെല്ലിമാ അവര്‍ അനുഭവിക്കുന്ന ദുരിതം നമ്മുക്ക് സഹിക്കാം എന്നാല്‍ ഇവ്ടെന്ന് കെട്ടുകെട്ടി ഡല്‍ഹിക്ക് പര്‍ക്കുന്നോന്‍ പറയുന്ന ചിലകാര്യങ്ങള്‍ ഒരു മന്സ്യ്നായി പിറന്നോനും സഹികൂല അമ്മാതിരി മനുഷ്യത്തം മുരടിചോനാ മന്ത്രിമാരായി ഇരിക്കുന്നത് അവിടെ. അവിടെ കണ്ണ് കൊണ്ട് നേരിട്ട് കണ്ടതൊന്നു അവന്മാര്‍ക്ക് മനസിലായിട്ടില്ല ഇനിയും പഠനം വേണം പോലും ഇതുവരെ നടത്തിയ പഠനം പോരാത്തതിനു വിണ്ടും നടത്താന്‍ പോക്കുകയാണ് എന്നാണ് അവന്മാര്‍ പറയുന്നത്.

അമുക്കുകള്‍ പഠനം നടത്തിയിട്ട് ഏന്താ പരുക്ഷ എഴുതാന്‍ പോകാണോ മോളെ ? അല്ല ബെല്ലിമ്മാ ഇങ്ങനെ കൊറേ പഠനങ്ങളിലും അവന്മാര്‍ക്ക് പണം തട്ടാന്‍ ഉള്ള സൂത്രങ്ങള്‍ ഉണ്ടാക്കിയെടുക്കും. ന്നട്ട് മോളെ ഏന്താ അന്‍റെ പുയാപ്പിള ഇപ്പം അവിടെ പോയിട്ട് ചെയ്യാ ?

എന്‍റെ പുയ്യപ്പിളനേപോലെയുള്ള അനേക കോടി മനുഷ്യാ സ്നേഹികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇതുപോലെയുള്ള വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ എല്ലാവരും കൂടി ലോക രാജ്യങ്ങളോട് അവസ്യപെട്ടതിനാല്‍ മാസം ജനീവ എന്ന രാജ്യത്ത് വെച്ച് വിഷ കിടനാസിനി ലോകത്ത് തന്നെ നിരോധിക്കണം എന്ന്‌ അവശ്യപെടാന്‍പോക്കുകയാണ്. അതില്‍ നമ്മുടെ ഇന്ത്യ രാജ്യവും ലോകത്ത് മറ്റുള്ള രാജ്യങ്ങളും ഇതു നിരോധിക്കണം എന്ന്‌ അവസ്യപെടാനും. കേരളത്തില്‍ ദുരിതം അനുവഭിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ നിലക്കുള്ള സഹായങ്ങളും സര്‍ക്കാരുകള്‍ ചെയ്യുന്നതിന്നും വേണ്ടി. ബഹുജന പ്രക്ഷോപം നടത്താന്‍ ഉള്ള തിരുമാങ്ങള്‍ നടത്താനും. അതിന്നു വേണ്ടി കേരളം എന്നല്ല ഇന്ത്യ ഉള്‍പ്പെടെ ലോകത്തുമുഴുവനും. ആളുകളെ സന്ഖടിപ്പിച്ചു പോരുതെണ്ടാതുണ്ട്. അതിനായി കേരളത്തിലെ എല്ലാ മനുഷ്യ സ്നേഹികളെയും പോലെ എന്‍റെ പുയപ്പിളയും ഉണ്ടാക്കും. കരിയങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ വേണ്ടിയാണ് മുപ്പര്‍ പോയിട്ടുള്ളത് .

ബെല്ലിമ്മാ ഇങ്ങള് എങ്ങോട്ടാ ബുക്കും പെന്‍സിലും എടുത്തു പോക്കുന്നെ . മോളെ ന്‍റെ ഒടുക്കത്തെ എന്തോ സാതനം ദുനിയാവില്‍ ബേണ്ടാ. അന്‍റെ പുയാപ്പിള തിരിച്ചു ബെരുബോള്‍ക്കും ഞമ്മളെ അയല്‍ക്കാരോട് ഞമ്മള് പറഞ്ഞു മനസിലാക്കട്ടെ. പുസ്തകത്തില്‍ ഒലോട് ഒക്കെ ഒപ്പും മേടിച്ചിട്ട് ഞമ്മള് ബെരാം. കൂട്ടത്തില്‍ ഇജു പറഞ്ഞ മാതിരി മാസം ഇരുപത്തിന്ജാന്തി കേരളത്തില്‍ നടത്തുന്ന പരിപാടിക്ക് ഓലോട് ഒക്കെ ഞമ്മളെ കൂടെ ബരാന്‍ പറഞ്ഞിട്ട് ബെരാം. ബേണ്ടേ ബേണ്ടാ മനുഷ്യനെ കൊല്ലുന്ന സള്‍ഫാന്‍ മേണ്ടാ ....!!!