WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Wednesday, June 22, 2011

തൂങ്ങിചത്തോന്‍റെ റൂഹ്ന്‍റെ വിലാപം:

ഒരു കഷണം കയറില്‍ ചലനമറ്റ ശരിരം കാറ്റിലാടുമ്പോള്‍ ദേഹം വെടിഞ്ഞു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുതുകൊണ്ട് ആ റൂഹ് അവിടങ്ങളില്‍ ഓടിനടന്നു കഴിഞ്ഞകാര്യങ്ങള്‍ ഓര്‍ത്തെടുത്തു വിലപിക്കുക്കുകയാണ്, ആര്‍ത്ത് അട്ടഹസിക്കുകയാണ്. പറക്കമുറ്റാത്ത പൊന്നുമക്കള്‍ വാവിട്ട അലറുന്നു, സഹധര്മിണി തലതല്ലി പൊളിക്കുന്നു പെറ്റുമ്മ ബോധാരഹിതായി കിടക്കുന്നു അവരാരും എന്നെ കാണുന്നില്ലേ? വിലാപം കേള്‍ക്കുന്നില്ലേ? അലര്‍ച്ച കേള്‍ക്കുന്നില്ലേ ? സാമീപ്യം പൊന്നുമക്കള്‍ അറിയുന്നില്ലേ? ഭാര്യന്‍റെ അടുത്താണല്ലോ ഇരിക്കുന്നത് അവള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ?

ഇല്ല അവരാരും തന്‍റെ വിലാപം കാണുകയോ കേള്‍ക്കുകയോ ചെയ്യില്ല. താന്‍ ആ തൂങ്ങിയാടുന്ന ദേഹം വെടിഞ്ഞു. ആ ദുനിയാവില്‍ നിന്നും യാത്ര തരിച്ചു വേറൊരു ലോകത്തില്‍ എത്തിയിരിക്കുന്നു. ഇനിയൊരിക്കലും തനിക്ക് ആ ദേഹത്തിലേക്കോ ദുനിയാവിലേക്കോ മടക്കമില്ല.

ഇല്ല ഞാന്‍ മരിച്ചിട്ടില്ല ഒരു പക്ഷെ എല്ലാം ഒരു പേക്കിനാവ് ആയിരിക്കും. മക്കളെ ഒന്ന് വാരിയെടുക്കട്ടെ അയ്യോ... പൊന്നു മക്കളെ തൊടുവാന്‍പോലും എനിക്കാവുന്നില്ല പറയുന്നത് അവരാരും കേള്‍ക്കുന്നില്ല. ഞാന്‍ മരിച്ചിരിക്കുന്നു .

അതെ അതാണ്‌ സത്യം താന്‍ മരിച്ചിരിക്കുന്നു ഇപ്പോള്‍ വെറുമൊരു റൂഹ് മാത്രമാണ് ഒരു നിശ്ചിത സമയം വരെ തനിക്ക് അവരെ കാണാം. അവര്‍ തനിക്ക് വേണ്ടി ചെയ്യുന്ന അന്ത്യ കര്‍മങ്ങള്‍ ഓരോന്നായി കഴിയുമ്പോള്‍ ഈ അവസ്ഥയില്‍ നിന്നും ഇനിയുമാറി താന്‍ യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

താങ്കള്‍ ആരാ? ഞാനും തന്നെ പോലെ ദേഹം വെടിഞ്ഞ ഒരു റൂഹ്. എന്തിനായിരുന്നു താന്‍ ഇങ്ങനെ ചെയ്തത്?

അതെ, എല്ലാം ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഗള്‍ഫിലായിരുന്നു അവിടെയും ഇവിടെയുമായി മൂന്ന് നാല് ലക്ഷം രൂപ കടകെണിയില്‍ പെട്ട് ഉഴലുകയായിരുന്നു. കടക്കാര്‍ കൊത്തിവലിക്കുകയായിരുന്നു ഇപ്പോള്‍ ഈ പുരപോലും ബാങ്ക് ജപ്തി ചെയ്തിരിക്കുന്നു. ഭാര്യക്കും പൊന്നു മക്കള്‍ക്കും അന്തിയുറങ്ങാന്‍ വേണ്ടിയായിരുന്നു പുര എടുത്തത്‌ അതിനുവേണ്ടിയല്ലേ ബാങ്കകാരോടും നാട്ടുകാരോടും പലിശക്കരോടും കടം വാങ്ങിയത് ഇപ്പോള്‍ അതെല്ലാം നഷ്ട്ട പെട്ടില്ലേ ?

അറബിയുടെ ചതിയില്‍ കുടുങ്ങി സമ്പളംപോലും കിട്ടാതെ വലഞ്ഞിരുന്നു അവന്‍റെ കള്ള കണക്ക് അനുസരിച്ചുള്ള പൈസക്ക് വേണ്ടി പല കടലാസിലും ഒപ്പ് വാങ്ങി വെച്ച് കുടുക്കിയിരുന്നു അതില്‍ നിന്നൊക്കെ രക്ഷനേടാന്‍ പല വാതിലും മുട്ടിയിരുന്നു ഒരു നിയമവും അതുപോലെ മറ്റുള്ള ആരുംതന്നെ സഹായിച്ചില്ല വേണ്ടപെട്ടവര്‍ ഉള്‍പടെ സുഹുര്‍ത്തുക്കള്‍ പറഞ്ഞ വാക്കുകള്‍ സഹിക്കാവുന്നതിന്നും അപ്പുറത്തായിരുന്നു. എല്ലാരുടെയും അടുക്കല്‍ പോയി കരഞ്ഞു കാലുപിടിച്ചു പറഞ്ഞിരുന്നു. ഏറ്റവും അടുത്ത നാട്ടുകാരോടും കൂട്ടുക്കാരോടും സങ്കടം പറഞ്ഞത് ഓര്‍മ വരുന്നു.

ചങ്ങാതിമാരെ ഇനി പിടിച്ചു നില്‍ക്കാന്‍ യാതൊരു മാര്‍ഗവുമില്ല മുന്‍പിലെ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു പടച്ചോനും കയ്യൊഴിഞ്ഞിരിക്കുന്നു. ഏന്താ ഇനി ചെയ്യുക എന്ന്‌ അറിയില്ല. താമസത്തിന്നും ഭക്ഷണത്തിന്നും വരെ ഒരു ഗെതിയുമില്ല . താമസിച്ചിരുന്ന സ്ഥലത്ത് വാടക ബാക്കിയായതിനാല്‍ അവിടെന്നും ഇറക്കി വിട്ടു. ഇനി എന്താ ചെയ്യാ? നാട്ടിലേക്ക് ഫോണ്‍ പോലും വിളിച്ചിട്ട് ദിവസങ്ങളായി. ഭാര്യയും കുട്ടിക്കളും മുഴു പട്ടിണിയിലായിരിക്കും. മാത്രമല്ല നാട്ടിലെ കടക്കാരും അവരെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബാങ്ക് ജെപ്തി നോട്ടീസ് അയച്ചിരിക്കുന്നു ഇനി അവധിയില്ല എന്നാണു അവര്‍ പറയുന്നത് ഇന്നോ നാളെയോ പുര ജപ്തിചെയ്യും. മക്കള്‍ റോഡില്‍ ഇരിക്കേണ്ടി വരും. ദയവു ചെയ്തു എന്തെങ്കിലും നിലക്ക് സഹായിക്കണം എന്തെങ്കിലും ജോലി ചെയ്തു നിങ്ങളുടെയൊക്കെ എല്ലാ കടങ്ങളും ഉടനെ തീര്‍ത്തു തരാം ഒരല്‍പം സമയം അനുവദിച്ചാല്‍ മതി അപേക്ഷയാണ് ഒന്ന് സഹായിക്കണം

അന്നവര്‍ ചോദിച്ച ചോദ്യം മനസിനെ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്ര അധികം പ്രശ്നങ്ങള്‍ വരാന്‍ ഏന്താ കാരണം പൈസകയ്യിലുല്ലപ്പോള്‍ അടിച്ചു പൊളിച്ചു ജീവിച്ചതല്ലേ? അല്ലെങ്കില്‍ വല്ല വേണ്ടാത്ത വഴിക്കും നടക്കുന്നുണ്ടാവും സീട്ട് കളിയോ പെണ്ണ് പിടുത്തമോ കള്ള് കുടിയോ അങ്ങനെ വല്ലതും ഉണ്ടാവും അല്ലേ? അവര്‍ക്കന്നുകൊടുത്ത മറുപടി സ്നേഹിതാ ഈ തിയതി വരെ അങ്ങിനെ ഒന്നും ചെയ്തിട്ടില്ല ഇനിയെട്ടു ചെയ്യാനും താല്പ്പെര്യമില്ല അങ്ങനെ ഒക്കെ നടക്കുന്ന ആളാണ്‌ ഞാനെങ്കില്‍ ഈ ഗതി വരിലായിരുന്നു. എന്തിനേറെ പറയുന്നു ഇപ്പോയാതെ അവസ്ഥക്ക് കാരണക്കാരനായ ആ അറബിയെ എനിക്ക് പറ്റിക്കാമായിരുന്നില്ലേ? എത്ര പൈസ അവന്‍ സമ്പള ഇനത്തില്‍ തരണം? എന്നിട്ടും പാസ്പോര്‍ട്ട് തിരിച്ചു മേടിക്കാന്‍ പലിശക്ക് പൈസ മേടിചിട്ടാണ് കൊടുത്തത് എത്രക്കാലമായി ഗള്‍ഫില്‍ കഷ്ട്ട പെടുന്നു കുഞ്ഞുങ്ങളുമായി കുടുംബത്തിലും വാടകവീട്ടിലും താമസിച്ചു വലഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരു പുര എടുത്തതാണ് ഇപ്പോയാതെ കടത്തിന്റെ തുടക്കം അതിലിടക്കാണ് ഈ അറബിയുടെ ചതിയും ജോലിയിലായ്മയും വിസ പ്രശ്നം എല്ലാംകൂടി ഒരുമിച്ചു വന്നത് ആയതിനാല്‍ ഇപ്പോള്‍ എല്ലാ നിലക്കും കുടുങ്ങിയിരിക്കാണ് നാല് മാസത്തെ വിസയുമുണ്ട് അത് തീരുന്നതിനു മുന്‍പ് എവിടെങ്കിലും ജോലിക്ക് കയറണം അതുവരെ താമസിക്കാനും മറ്റുമായി കയ്യില്‍ ഒന്നുമില്ല .

ഇത്രയൊക്കെ കേട്ടിട്ടും ഒരു ദയവും കാണിക്കാതെ അവര്‍ ചോദിച്ചത് തന്‍റെ പുരവിറ്റാല്‍ പ്രശ്നം തിരുലെ? അല്ലെങ്കിലും കടംമേടിച്ചു പവറ് കാണിക്കാന്‍ വേണ്ടിയല്ലേ ആ പുര എടുത്തത്‌ ഇപ്പോള്‍ എന്തായി? വേഗം വിറ്റു തടി രക്ഷപെടുതിക്കോ വെറുതെ ആള്‍ക്കരെകൊണ്ട് പറയിപ്പിക്കണ്ടാ.. ഏത് നേരവും തനിക്ക് കടം ചോദിക്കുകയല്ലാതെ വേറെ ഒരു പണിയുമില്ല ആളുകളുടെ മുന്‍പില്‍ കയ്നീട്ടുന്നതിന്നു ഒരു ഉളുപ്പുമില്ലേ ?

അവര്‍ വെറുപ്പോടെ ആട്ടിയപ്പോളും പ്രയാസങ്ങള്‍ മുഴുവനും അവരോടു പറഞ്ഞിരുന്നു നിങ്ങള്‍ പറയുന്നത് ശെരിയാണ്. പുരവിറ്റാല്‍ അതിന്‍റെ പകുതി പൈസകൊണ്ട് തിര്‍ക്കാവുന്ന കടങ്ങളും പ്രശ്നങ്ങളും ഉള്ളു. എന്നാല്‍ അത് ചെയ്യാന്‍ വൈകിയത് കുഞ്ഞുങ്ങള്‍ക്ക് ആകേ ആ പുര മാത്രമേ ഉള്ളു മാത്രവുമല്ല ഇപ്പോയത്തെ പ്രയാസങ്ങള്‍ ഇന്ന് തീരും നാളെ തീരും എന്ന്‌ കരുതി നീണ്ടുപോയതാണ് അതാണ്‌ കൂടുതല്‍ കുയപ്പത്തില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് . പുര എടുത്തത്‌ ആരെയും പത്രാസ് കാണിക്കാന്‍ വേണ്ടിയായിരുന്നില്ല. മൂന്നു പെണ്‍കുട്ടികളാണ് അതില്‍ മൂത്തവള്‍ക്ക് പന്ത്രണ്ടു വയസ്സ് കഴിഞ്ഞു അതിന്നു താഴെ ഉള്ള രണ്ടുപേരും. ഭാര്യക്കും കുട്ടികള്‍ക്കും മാറി താമസിക്കേണ്ട അത്യാവശ്യ ഘട്ടം വന്നപോളാണ് കടം വാങ്ങിയിട്ടാണെങ്കിലും അതിന്നൊരുങ്ങിയത്. അത് വില്‍ക്കണമെങ്കിലും നാട്ടില്‍ എത്തിയാലോ പറ്റുകയൊള്ളൂ ആധാരം ബാങ്കില്‍ ആയതിനാല്‍ വാങ്ങിക്കാന്‍ വരുന്നവര്‍ക്ക് പേടി. അതുകൂടാതെ ഞാന്‍ ഇവിടെയും ആയതിനാല്‍ രെജിസ്ടര്‍ ചെയ്തുകിട്ടില്ല എന്നൊക്കെ പറഞ്ഞു ആളുകള്‍ ഒഴിഞ്ഞു പോക്കുന്നു. രണ്ടു മാസം മുന്‍പ് ഒരു കൂട്ടര്‍ക്ക് നഷ്ട്ടത്തിന്നു വിറ്റതാ അവര്‍ അടുവാന്‍സ് ആയി ബാങ്കില്‍ അടക്കാന്‍ ഉള്ള പൈസയും ബ്രോക്കര്‍ മുഖേനെ ഭാര്യക്ക് കൊടുത്തിരുന്നു. കരാര്‍ അനുസരിച്ച് ഭാര്യയുടെ പേരില്‍ വില്‍പ്പന അവകാശപത്രം എംബസ്സിമുഖേനെ ഒപ്പിട്ടു അയച്ചാല്‍ മതിന്നായിരുന്നു ഉറപ്പിച്ചത്. വിവരം അറിയിച്ചതിനു ശേഷം പൈസ പിറ്റേ ദിവസം ബാങ്കില്‍ അടക്കാം എന്ന്‌ കരുതി അവള്‍ കയ്യില്‍ വെച്ച് എന്നെ വിവരം അറിയിക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ ബ്രോക്കെര്‍ വന്നു പറഞ്ഞു ഞാന്‍ നേരില്‍ ചെന്ന് രെജിസ്റെര്‍ ചെയ്തുകൊടുക്കണം‌ അല്ലാതെ പറ്റില്ല എന്ന്‌ അവള്‍ ആ വിവരവും വിളിച്ചു അറിയിച്ചു. ബ്രോക്കേര്‍മായും, പുരമേടിക്കുന്നവരുമായും ഫോണില്‍ സംസാരിച്ചു നോക്കി ഒരു വിട്ട്‌വിഴ്ചയും ചെയ്യുകയില്ല എന്ന്‌ മനസിലായപ്പോള്‍ വെറുതെ ആളുകളുമായി അവള്‍ കുയപ്പതിന്നു നില്ക്കണ്ടാ എന്ന്‌ കരുതി ആ കരാര്‍ പത്രം തിരിച്ചു മേടിച്ചു പൈസ തിരിച്ചു കൊടുപ്പിച്ചു. ഞാന്‍ അവിടെ എത്താതെ വില്‍ക്കാനും പറ്റില്ല ഇനിയാണെങ്കില്‍ ജപ്തി നടപടി നിര്‍ത്തി വെക്കാന്‍ കഴിയില്ലാ എന്നാണു വക്കിലും പറയുന്നത് .

നീ ഒരു കാര്യം ചെയ്യ്‌ ഇവിടെ കുറെ സംഘടനകള്‍ ഉണ്ടല്ലോ അവരെ ഒന്ന് സമീപിച്ചു നോക്ക് വല്ല സഹായങ്ങളും അവര്‍ ചെയ്തു തരാതിരിക്കില്ല. ചങ്ങാതിമാരെ എല്ലാ സഘടനക്കരെയും ഇതിനകം സമീപിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍ക്കൊന്നും അറബിയുമായുള്ള എന്‍റെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന്‌ പറഞ്ഞു . പാസ്പോര്‍ട്ട് കയ്യില്‍ ഉണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കേറ്റിന്നു പിരിവ് എടുത്തു തരാം എന്നൊക്കെയാണ് അവരും പറഞ്ഞിരുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സകല സതാനങ്ങളും വിറ്റു പെറുക്കിയും ബാക്കി പലിസക്കാരന്നു ഈടായി ഒപ്പിട്ട ബ്ലാങ്ക് ചെക്കും പേപ്പറും കൊടുത്തു പൈസമേടിച്ച്‌ അറബിക്ക് കൊടുത്തിട്ടാണ് പാസ്പോര്‍ട്ട് വിട്ട്‌ തന്നത്. കൂടാതെ ഉടനെ തന്നെ വിസമാറാനും പറഞ്ഞിരിക്കുന്നു അവന്‍ വാക്ക് മാറുന്നതിനു മുന്‍പ് എവിടെയെങ്കിലും ജോലി തരപ്പെടുത്തി വിസമാറ്റണം. എല്ലാം കേട്ടിട്ടും ഒരു സഹായവും അവരില്‍ നിന്നും കിട്ടില്ലാന്നു ഉറപ്പായപ്പോള്‍

അവിടെന്നും പോയത് അകന്ന ഒരു ബന്തുവിന്റെ റൂമിലേക്കായിരുന്നു അവന്‍ ജോലി കഴിഞ്ഞു വരുന്നതും കാത്തു രാത്രീ വരെ നിന്നു. അവനോടും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തല്‍ക്കാലം അവിടെ താമസിക്കാന്‍ സമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്യാം എന്ന്‌ സമ്മതിച്ചു.
ദിവസങ്ങളായിരുന്നു നല്ലവണ്ണം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിട്ടു അന്നവിടെ സുകമായി ഉറങ്ങി.

രാവിലെ ഭാര്യയുടെ ഫോണ്‍ കേട്ടാണ് ഉണര്‍ന്നത് വിങ്ങിപൊട്ടുന്നുണ്ടായിരുന്നു അവള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല ഒരു വിതത്തില്‍ പറഞ്ഞു ബാങ്ക് നമ്മുടെ പുര ജപ്തി ചെയ്യുന്നു അത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയുതു. ഒരുപാട് നേരം ഒറ്റക്ക് ആ മുറിയില്‍ കരഞ്ഞിരുന്നു ബന്തുവിനെ വിളിച്ചു വിവരം പറഞ്ഞു അവന്‍ ഉച്ചയോടെ റൂമില്‍ വരാം എന്നും പറഞ്ഞു.

ഉച്ചയായപ്പോള്‍ അവന്‍ കയ്യിലൊരു പൊതിയും കവറും മായിട്ടാണ് വന്നത് കയ്യിലുണ്ടായിരുന്ന കവറും പൊതിയും എന്നെ ഏല്‍പ്പിച്ചു പിറ്റേ ദിവസം വൈകിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ഉള്ള ടിക്കെറ്റ് ‌ ആയിരുന്നു. പൊതിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള മിട്ടായിയും ഉടുപ്പുകളുമായിരുന്നു.
അതുമേടിച്ചു മടിയില്‍ വെച്ച് നിലയില്ലാ വെള്ളത്തിലായിരുന്നു ഇരുന്നിരുന്നത്. കണ്ണിലാകെ ഇരുട്ട് പരക്കുന്നു ഇനി എന്ത് ചെയ്യുമെന്ന് പടചോനോടും ചോദിച്ചിരുന്നു. ഭാര്യയും കുഞ്ഞുങ്ങളും എവിടെയായിരിക്കും ഉറങ്ങുക? ആരായിരിക്കും അവര്‍ക്ക് ആശ്രയം നല്‍ക്കുക? അവര്‍ ഭക്ഷണം കഴിചിരിക്കുമോ? മുമ്പറത്തെ ബദമരത്തിന്‍റെ കൊമ്പില്‍ പൊന്നുമോള്‍ കെട്ടിയ ഉഞ്ഞാല്‍ കഴിചിരിക്കുമോ? ഇല്ല അവളതിന്നു അനുവദിക്കില്ല.

നാട്ടിലേക്ക് വിളിച്ചുനോക്കാന്‍ ഫോണില്‍ പൈസയില്ലായിരുന്നു അതിന്നും കൂടി എങ്ങിനെയാ ബുദ്ധിമുട്ടിക്കുന്നത് എന്ന്‌ കരുതി അവനോടു ചോദിചില്ലായിരുന്നു. പകലിന്നു നീളംകൂടിയ പോലെ തോന്നിത്തുടങ്ങിയിരുന്നു എങ്ങിനെയോ നേരം വെളുപ്പിച്ചു രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് അവന്‍റെ കയ്യില്‍ ഉണ്ടായ കുറച്ചു പൈസ തന്നിട്ട് പറഞ്ഞത് എയര്‍പോര്‍ട്ട്ലേക്ക് ഞാന്‍ വരുന്നില്ല എനിക്ക് ജോലിയുണ്ട് ഇവിടെന്നും ടാക്സി വിളിച്ചു പോകുക വൈകുനേരമാണ് വിമാനം രാത്രീ നാട്ടിലെത്തും അവിടെ എത്തിയാല്‍ ഏതെങ്കിലും നിലക്ക് പ്രശ്നങ്ങള്‍ തീര്‍ക്കുക എല്ലാം സെരിയാവും നാലുമാസം വിസയുണ്ടല്ലോ അവിടെത്തെ കാര്യങ്ങള്‍ പെട്ടെന്ന് തീര്‍ത്തു ഉടനെ മടങ്ങി പോരുക അതിലിടക്ക് ഞാന്‍ എവിടെയെങ്കിലും ജോലി അന്വേഷിച്ചു വെക്കാം എന്നൊക്കെയായിരുന്നു അവന്‍ പറഞ്ഞിരുന്നത്.

ഉച്ചയാകുമ്പോയേക്കും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു മനസിന്‍റെ താളം തെറ്റിയനിലയിലായിരുന്നു ഒന്നും കാണുന്നില്ലയിരുന്നു കാതില്‍ കുഞ്ഞുങ്ങളുടെ രോദനം മാത്രായിരുന്നു എങ്ങിനയോ വിമാനത്തില്‍ കേറി മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല ഞാന്‍ എവിടെക്കാ പോകുക? എന്‍റെ ഭാര്യം മക്കളും എവിടെയായിരിക്കും? ഞാന്‍ അവരെ എങ്ങിനെ സമാധാനിപ്പിക്കും? എന്തുപരഞ്ഞാണ്‌ അവരെ അസ്വശിപ്പിക്കുക ? കൂട്ടുകാരും മറ്റുള്ളവരും ചോദിച്ച പോലെ അവര്‍ എന്നോട് ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍ക്കും? അര്‍ദ്ധരാത്രീയോടെ നാട്ടിലിറങ്ങി ടാക്സി പിടിച്ചു വിട് മുറ്റത്ത്‌ എത്തുന്നതിനു മുന്‍പ് ഇറങ്ങിയത് വണ്ടിയുടെ സബ്തം കേട്ട് ഞാന്‍ എത്തിയത് അയല്‍വാസികള്‍ അറിയണ്ടാ എന്നുകരുതിയായിരുന്നു. ഒരുപക്ഷെ ആ ടാക്സി വിട് മുറ്റം വരെ വരുകയാണെങ്കില്‍ ആ സബ്ദം കേട്ട് ആരെങ്കിലും ഉണരുമായിരുന്നു ഞാനിതു ചെയ്യിലായിരുന്നു.

അയ്യോ... എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിചില്ലേ? അവര്‍ അതാ തൂങ്ങിയാടുന്ന എന്‍റെ ദേഹത്തെ മരകൊമ്പില്‍ നിന്നും ഇറക്കുന്നു. അയ്യോ ... മക്കളുടെ അലര്‍ച്ച സഹിക്കുന്നില്ലാ ഉമ്മാക്ക് ബോധം തെളിഞ്ഞിട്ടില്ലാ ഭാര്യ ഒരു ഭ്രാന്തിയെ പോലെ മാറിയിരിക്കുന്നു അവള്‍ ഒന്നും മിണ്ടുന്നില്ലാ. അയ്യോ ...

വീട്‌ മുറ്റത്തേക്ക് കേറിയപ്പോള്‍ കണ്ട കാഴ്ച സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലാ പൊന്നു മക്കളുടെ സാധങ്ങള്‍ എല്ലാം മുറ്റം നിറയെ പരന്ന് കിടന്നിരുന്നു വാതിലില്‍ നോട്ടീസ് പതിച്ചിരിക്കുന്ന കാഴ്ച കണ്ടതോടെ പുറത്തേക്ക് തന്നെ ഇറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ ബദമരത്തില്‍ പൊന്നു മോളുടെ ഉഞ്ഞാല്‍ ഉണ്ടായിരുന്നു. പിന്നിടൊന്നും ചിന്തിച്ചില്ല ആ കയര്‍ കഴുത്തില്‍ വലിഞ്ഞു മുറുകുംമ്പോളും കണ്ണില്‍ പൊന്നുമക്കള്‍ മാത്രമായിരുന്നു.

എല്ലാം അവസാനിച്ചു ഇനി വിലപിച്ചിട്ട് എന്ത് കാര്യം? പക്ഷാതപിച്ചിട്ട് എന്ത് കാര്യം? സഹിക്കാനും ക്ഷമിക്കാനും ദുനിയാവില്‍ എങ്ങനെ ജീവിക്കണം എന്നതും താന്‍ പഠിച്ചിരുന്നില്ലേ? തന്‍റെ ദേഹവുമായി അബുലന്‍സ് അതാ പോക്കുന്നു. തന്‍റെയും എന്‍റെയും വിധി നിക്ഷയിക്കുന്നവന്‍ എല്ലാം നേരത്തെ നിക്ഷയിച്ച കാര്യങ്ങളാണ് നടന്നതെല്ലാം. നമ്മള്‍ അത് അനുഭവിച്ചു തിര്‍ക്കേണ്ടത് തന്നെ സഹിച്ചേ പറ്റൂ അത് കാലത്തിന്‍റെ നിയമമാണ്.

ഇല്ലാ ഇനി പക്ഷ്താപിക്കുന്നില്ലാ വിധി നിക്ഷയിച്ചവന്‍ എന്‍റെ വിധി ഇങ്ങനെയാവും തിരുമാനിച്ചിരുന്നത് അവന്‍ കാണിച്ച വഴിതെറ്റി ഞാന്‍ നടന്നിരിക്കുന്നു അതിന്‍റെ ഫലം ഞാന്‍ ഈ ലോകത്തും അനുഭവിച്ചേ മതിയാകും. അവര്‍ എന്‍റെ ദേഹവുമായി പോകട്ടെ ഞാന്‍ അതിന്‍റെ പിറകെ പോക്കുന്നില്ലാ .. അവന്‍ അനുവദിച്ച അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്ന നാള്‍ വരെ എനിക്ക് എന്‍റെ പറക്കമുറ്റാത്ത പൊന്നു മക്കളുടെ അരികില്‍ ഈ അവസ്ഥയില്‍ നില്‍ക്കാമല്ലോ? .








Thursday, June 16, 2011

നെട്ടാന്തരം പറയിണ ചങ്ങായി :

ഹ നേരത്തെ ബന്നോ? അതെ പണിയൊന്നുല്ലിയാ നേരത്തെ പോരാന്നു കരുതി. അല്ല ഇഷ്ട്ടാ ഇങ്ങനെ ആയാല്‍ എങ്ങിനെയാ കാര്യങ്ങള്‍ നീങ്ങുക? ഹോ അതൊന്നും പറയാണ്ടാ ചങ്ങായി ആലോയിച്ചിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്യാ. ന്നാ പിന്നെ ബേറെ എന്തെകിലും നോക്കികൂടെ ഇങ്ങനെ പോയാല്‍ പ്രശ്നങ്ങള്‍ കൂടുകയല്ലേ? അയിനു ആ ഹിമാറിന്‍റെ അടുക്കെന്നു കയിച്ചിലാകേണ്ടേ. കുളിക്കുന്നുണ്ടോ? ഹും കുളിക്കണം അടുക്കളയില്‍ വല്ല പണിയുമുണ്ടോന്ന് നോക്കട്ടെ. ഇങ്ങോട്ട് പോര് അവിടെത്തെ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു കറിചൂടാക്കി വെച്ചിടുണ്ട് കുബൂസും മേടിചിക്കിണ്.
എല്ലാ എ.സി. ന്‍റെ ഒച്ചകൂടിക്കിണ് അതൊന്നു ഇറക്കി കയികി ബെക്കണം ബെള്ളിയായ്ച്ച ആകട്ടെ. ഹും ബെള്ളിയായ്ച്ച എല്ലാരും എത്തുമല്ലോ അന്നേരം എളുപ്പത്തില്‍ ഇറക്കാന്‍ പറ്റും.

ഞാന്‍ കുളിക്കട്ടെ നേരത്തെ ബച്ചണം കയിക്കാം ന്നട്ട് ഇന്നലെ കണ്ട സിനിമന്‍റെ ബാക്കി കാങ്ങാം. എടൊ നിക്ക്. ഹും ന്തേയ്‌. ചെറുത്‌ ബേണോ? ങ്ങേ.. മേടിച്ചു ബെചിരിക്കാണോ? എന്തോ ഒരു മൂഡ്‌ ഓഫ്‌. അയിനു ഇതു കുടിച്ചാല്‍ തീരോ? ഹേയ്‌ അതോണ്ടല്ല . ഇതു മൂഡോഫ് ബരുമ്പോള്‍ പതിവാകണ്ട ട്ടോ പിന്നെ അയിനോ നേരംകാങ്ങും. ബയള് പറയാണ്ട് ക്ലാസ്സ് എടുക്ക്. എനിക്ക് ബേണ്ടാ ഞാന്‍ കുളിക്കാന്‍ പോണ്‌. ഹോ അന്നെ കാത്താണ് ഇതുബരേ കുത്തിരുന്നത്‌ ന്നട്ടിപ്പോള്‍ മുപ്പര് നല്ലാളായി ആയിക്കോട്ടെ ഇജു ന്നെ ഇഞ്ഞു ബിളികൂലാലോ? പയരാകല്ലേ.. ഞാനും കൂടികൊള്ളാം.

ഹും അങ്ങനെ ബയിക്ക് ബാ..! ഹും ബയിക്ക് ബെരുതൊക്കെ കാണിച്ചു തെരാം അടിച്ചു വീല്‍ ആയാല്‍ ബെണ്ടാത്തത് പറയരുത് നാട്ടിലെ കാര്യം മുണ്ടരുത്‌. ഇല്ല ഇഷ്ട്ടാ ഇജു ഒയിക്ക് ന്നാ പിടിച്ചോ ആദ്യത്തെ ബെഡി പൊട്ടട്ടെ. ഹോ ഒന്ന് അങ്ങട്ട് ഇറങ്ങി കിട്ടാന്‍ ഏന്താ പണി . ഹും അങ്ങട്ട് ബലിചൂട്. ഹോ കയിച്ചിലായി കടിഞ്ഞിപേറിന്‍റെ താമസെയ്നും ഒന്നങ്ങട്ട് ഇറങ്ങിക്കിട്ടാന്‍. എടൊ നാട്ടിലേക്ക് പിടിച്ചാലോ? ഹും എന്തിനാ ഇപ്പം നാട്ടിക്ക് പായിണേ? എല്ലാ ഒളെകൊണ്ട് ഒന്നും കൂടി കടഞ്ഞിപേര്‍ പെറിചാലോ? ഓളെ കൊണ്ട് കടഞ്ഞിപേര്‍ അല്ല കടഞ്ഞ പൂ.. ആക്കും നാട്ടിലെ കാര്യം മുണ്ടിയാല്‍. അയിനു ഇജെന്തിനാടാ ചൂടാകിണേ? ആരാ ബടെ ചൂടായ്ത് അന്നോട്‌ ആദ്യം തെന്നെ പറഞ്ഞിക്കിണ് കള്ളടിച്ചാല്‍ നാട്ടിലെ ബിസായം പറയരുത്. ബടിയായിക്കടാ ചെറ്റേ.. അനക്ക് എന്തും ആകാം മറ്റൊല്‍ക്ക് പറ്റൂലാ ഇജൊരു മറ്റെയിലാള്.

എന്തിനാ ചങ്ങായി ബെറുതെ കച്ചറ ഇന്ടാക്കുന്നെ? അന്‍റെ പണി നോക്കി പോടാ പട്ടി. എടൊ ന്‍റെ സബൂറിന്റെ മതുരപല തെറ്റുണ്ടെ പറഞ്ഞേക്കാം. പോടാ ചെറ്റേ. ഹ ഞാന്‍ പൊയ്കോളാം ആദ്യം ഇജു എണീക്ക് കുബൂസു തിന്നാം ഞാന്‍ പ്ലെയിട്ടു കെക്കട്ടെ? പോടാ നായെ ഇജു ഒക്കെ ബെരുമ്പോള്‍തേക്ക് കറിയും ചോറും ഇണ്ടാക്കി ബസി കെക്കി മുന്‍പില് ബെച്ചു തെരാം എന്തേയ് ന്നട്ട് ഇന്‍റെ കുറ്റം പറഞ്ഞു നടന്നോ മുപ്പര്‍ക്ക് എ.സി. തണുപ്പില്ല കറിക്ക് എരിവ്‌ കൂടി എടാ ഉളുപ്പുണ്ടോ അനക്ക് റൂമിന്‍റെ വാടക തന്നിട്ട് മൂന്നു മാസയിലെടാ.

ന്‍റെ പൊന്നാര ചങ്ങായിയെ അവ്സ്യമില്ലാത്ത ബര്‍ത്താനം പറയല്ലേ ന്‍റെ കയ്യില്‍ പൈസ ഇണ്ടെങ്കില്‍ തരാണ്ടിരിക്കോ ഞാന്‍ എപ്പോലെയ്നീം എ .സി ക്ക് തണുപ്പില്യാന്നു പറഞ്ഞത് അതിന്‍റെ ഉള്ളിന്നും ഒച്ച വന്നത് ഇജും കേട്ടതല്ലേ എന്നിട്ട് ഇപ്പം ന്നെ കുറ്റംപറയാണോ?



പോടാ .. ചതിയനാണ് നാക്കിടുത്താ കളവോ പറയൊള്ളൂ. ഹ അന്നോട്‌ കളവു പറഞ്ഞിട്ട് എനിക്ക് പള്ളിയെടുത്ത കൂലിയല്ലേ കിട്ടുന്നത് ചെറ്റേ. എടാ തെമ്മാടിത്തരം പറഞ്ഞാല്‍ അടിച്ചു നിന്‍റെ ചെള്പ്പ പൊളിക്കും ട്ടോ. എന്ത് തെമ്മടിതരാണ്ടാ പറഞ്ഞത് നാറി. പോടാ ചെലക്കാണ്ട് അന്‍റെ പൈസ എങ്ങിനെ പോണതെന്നും എനിക്കറിയാം കണ്ട സ്ഥലത്തൊക്കെ പോയി കള്ള വെടി വെക്കലല്ലേ അന്‍റെ പണി ഇന്നട്ടു പണിയില്ല പൈസയില്ലന്നും പറഞ്ഞു ഓസി അടിച്ചു നടന്നോ.

പോയ്ക്കെട അതൊക്കെ ഇന്‍റെ ഇഷ്ട്ടം ഇജു ആരാ ചോയിക്കാന്‍ ബെറുതെ നെട്ടാന്തം പരഞ്ഞുണ്ടാക്കണോ അനക്ക് ഞാനൊരു പേരിട്ടു നെട്ടാന്തരം പറയിണ ചങ്ങായി ഇപ്പം എണീക്ക് പള്ള പയിക്കിണ് ബല്ലത്തും തിന്നാം ഇഷ്ട്ടാ.

ഹേയ്‌ ബെറ്പ്പിക്കല്ലേ എനിക്ക് ബേണ്ടാ ഇജു കഴിച്ചോ. ഹും മുണ്‌ങ്ങാം അനക്ക് ബെണ്ടാങ്കില്‍ എനിക്കും ബേണ്ടാ ലേസം നീങ്ങി കെടക്ക്‌ എനിക്കും ഇബടെ കെടക്കണം ഹമാര്‍ നാട്ടിലെ ചിന്ത ബെച്ചു എന്നെ സൈക്കിള്‍ ചവുട്ടല്ലേ.

ഹോ സൈക്കിള്‍ ചവുട്ടാന്‍ പറ്റിയ മൊതല് എന്നീച്ചു പോടാപട്ടി അന്‍റെ കട്ടില്‍ മേല്‍ കെടന്നോ.
അത് പറ്റൂല എനിക്ക് ഇന്ന് അന്‍റെ കൂടെ തെന്നെ കെടക്കണം ബെള്‍ക്ക് കെടുത്തുന്നു ഞാന്‍ ഉറങ്ങി.
ഡാ എണീക്ക് നേരം ഒരുപാട് ആയി .

ഹേയ്‌ ബെറ്പ്പിക്കല്ലേ. ഏണിയെടാ പണിക്ക് പോണ്ടേ. ഹ പോണം. ന്നാ എണീക്ക്. ഹോ ഇന്നലെ എന്തയ്നും ഇഷ്ട്ടാ ആ സാതനം തിരെ സെരിയില്ല ഒന്ന് അടിച്ചപാടെ ന്‍റെ ഫീസ് പോയി.
എല്ലഡാ ഞാന്‍ വാള്ബെച്ചിനോ? ഹേയ്‌ വാള് ബെചിട്ടില്ല പാമ്പായി നിരഗയനീം.
തല്ലുണ്ടാക്കിയോ? പിന്നെ അല്ലാതെ. ഞമ്മക്ക് ഇതു നിര്‍ത്താം ഇതുപോലെ ആയാല്‍ കഷ്ട്ടകാലതിന്നു ബല്ലത്തും പറ്റിപോക്കും പടച്ചോന്‍ കാത്തോട്ടെ. ന്നാ സെരി ഞാനും നിറുത്തി ചായ റെടി മുഖം കയ്ക്കി കുടിക്കാന്‍ നോക്ക്. ഇജു ചോയിച്ച പൈസ ന്‍റെ പോക്കറ്റിലുണ്ട്‌ അതെടുത്തു നാട്ടിക്ക് അയച്ചിട്ട് പോയാമതി. സെരി അളിയാ... !