WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Thursday, October 27, 2011

കോയ മൊഴി ചൊല്ലാന്‍ ഒരുങ്ങിയത് ഓളെ മൂക്ക് മണത്തിട്ട്:


ഇതറിഞ്ഞ ഓന്റെ ചങ്ങായി ഓനോട്‌ ചോയിച്ചറിഞ്ഞ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു

കള്ളാ ഹിമാറെ സത്യം പറയടാ ...എന്തിനാ ഇജു ഓളെ ഒഴിവാക്കിയത് ?

അത് പറയാന്‍ കൊറേ കാരണമുണ്ട് ഇഷ്ട്ടാ ...അതൊന്നും ഇപ്പം പറയാന്‍ കൊള്ളില്ല പിന്നെ കാര്യായിട്ട് പറയാണെങ്കില്‍ ന്‍റെ ഇഷ്ട്ട .... ഓളെ മൂക്കിന്റെ മണം തന്നെ കാരണം ..ഒരു ജാതി മണം !


ഡാ ഹിമാറെ ... ഞമ്മളൊക്കെ കെട്ട്യോളെ എന്തെല്ലാം മണം ഇഷ്ട്ടപെടുന്നു... ഇണങ്ങിയും പിണങ്ങിയും നാറ്റിയും മണത്തും കൊത്തിപിടിച്ചും ദുനിയാവില്‍ ജീവിക്കുന്നില്ലെ പഹയാ? ന്നട്ട് ഞമ്മക്കൊന്നും ഇജു പറയുന്ന മൂക്ക് മണം ബരുന്നില്ലല്ലോ ബലാലെ ?

ഇജൊന്ന് അനങ്ങാണ്ട് നിക്ക് ഇഷ്ട്ടാ ..!

അതെന്താടാ ..ഇജു മൊഴി ചൊല്ലാന്‍ മാത്രം ഓളെ മൂക്കിന്നു ഇത്ര ബല്ലാത്ത മണം?

ഹേ .....ഇജു ബെറുതെ കുത്തിരിക്ക് മന്ഷനെ എടങ്ങരക്കാതെ... അല്ലെങ്കില്‍ത്തന്നെ മനുസന്‍ ഇബടെ പിരാന്തു പിടിച്ചു നിക്കാണ് അതിലെടക്കാ അന്‍റെ ചോദ്യം ചെയ്യല്‍ !

അത് സെരി ഞമ്മള് ചോയിക്കുംബോള്‍ അനക്ക് ഇടങ്ങേര് ബെരുന്നുണ്ട് അല്ലേ ? കള്ളാ ....!
നാടായ നാട്ടാരെ എല്ലാരെയും ബിളിച്ച് പോത്ത് ബിരിയാണിയും കൊടുത്തു
അതുര്‍പത്തില്‍ കല്യാണം നടത്തി . ഇപ്പം അനക്ക് ഓളെ മേണ്ടാന്നോ? ബടുകൂസേ ?

അയിന്നു ഇജു എന്തിനാ ഇഷ്ട്ടാ .. എന്നെ കൊള്ളെ ചൊറിഞ്ഞു ബെരുന്നത്? ഓള് അന്‍റെ ആരാ? ഒള്ക്കുമേണ്ടി ബക്കാലത്ത് പറഞ്ഞോണ്ട് ബരാന്‍ ?

പടച്ചോനെ...! ഓള് ന്‍റെ ആരുമല്ല. ... ഞമ്മളെ നാട്ടിലെ കുട്ടികള്‍ അല്ലെ ? ഇജും, ഓളും. അതുകൊണ്ട് ചോയിക്കുന്നതാ !

ന്നാ പിന്നെ ബിസായം ബിട് അത് കഴിഞ്ഞു. ഓള്‍ക്ക് ഞാന്‍ മൊഴി ചൊല്ലി അയച്ചിടുണ്ട് !

എവിടെന്നും ?

ഗള്‍ഫിന്നും !

ന്നട്ട് ഒള് മൊഴി സ്വീകരിച്ചോ ?

സ്വീകരിക്കാതെ ഇജു എങ്ങിനെ അറിഞ്ഞു ഇഷ്ട്ടാ ?

നല്ല ചോദ്യം നാട്ടില്‍ പരക്കെ പാട്ടായിരിക്കുകയല്ലേ? അങ്ങിനെ ഞാനും അറിഞ്ഞു. പള്ളികമ്മട്ടിയില്‍ അന്‍റെ മൊഴി ഒന്നും ഇന്ന് ബരെ എത്തിട്ടില്ല എന്നാണു അറിവ്. ഓളെ ബപ്പനോട് ഞമ്മള് ചോയ്ചീനിം . മുപ്പര്‍ക്കും അന്‍റെ മൊഴി മകള്‍ക്ക് കിട്ടിയതായി അറിയൂലന്നു പറഞ്ഞു . പിന്നെ ആര്‍ക്കാ ഇജു മൊഴിചൊല്ലി അയച്ചത് കള്ള ഹിമാറെ ? അല്ല മൊഴിചൊല്ലാന്നു പറയുമ്പോള്‍ അതിന്റെ കുറെ കാര്യങ്ങള്‍ ഒക്കെ ഇല്ലേ ....? അതൊക്കെ ചെയ്തോ ഇജു ? ചുരുങ്ങിയത് പള്ളിയിലെങ്കിലും ഒരു കത്ത് കൊടുക്കണ്ടേ ? ഒറ്റയടിക്ക് ഞാന്‍ ഓളെ മൊഴി ചൊല്ലിന്നു പറഞ്ഞാല്‍ തീരോ ... ആ ബന്തം? ഇതാണോ ഇജു പഠിച്ച ഇസ്ലാമില്‍ ഉള്ളത് ? എടൊ ... ആദ്യം അന്‍റെ കുടുംബക്കാരെയും ഓളെ കുടുംബക്കാരെയും ഒക്കെ ഒന്ന് അറിയിച്ചു കാര്യങ്ങള്‍ വ്യക്തമായി അവരോടു പറഞ്ഞു അതിലെ സെരിയും തെറ്റും തിരിച്ചറിഞ്ഞു ബെണ്ടേ...കാര്യങ്ങള്‍ തിരുമാനിക്കാന്‍? അതിന്നു ശേഷം ഈ മഹലിലെ ആള്‍ക്കാരെയും അറിയിക്കുക. അതെല്ലാതെ ഇജു ഗള്‍ഫില്‍ കുത്തിരിന്നു നാട്ടിലേക്ക് ഒരു കത്ത് അയച്ചിട്ട് പറയാ ... ഓളെ മൂക്ക് മണക്കുന്നതു കൊണ്ട് ഞാനോളെ മൊഴി ചൊല്ലീന്നു. അതോടെ നാട്ടുകാര്‍ അത് ന്യൂസ്‌ ആക്കി നാട് മുഴുക്കെ പാടി നടക്കുക. ചുരുങ്ങിയത് പെണ്ണെങ്കിലും അറിയണ്ടേ? ഇജു ഓളെ ഒയിബാക്കീന്ന്...? ഞമ്മള് പെണ്‍കുട്ടിയോടും ചോയ്ചീനും അനക്ക് ഓന്റെ മൊഴി കിട്ടിയോ എന്ന്. പാവം ഓളും മേലോട്ട് നോക്കാണ്. ഒള്‍ക്കും അറിയൂല..പഹയാ... ഇജു ഓളെ മൊഴി ചൊല്ലിയത് ! ഓളെ ബര്‍ത്താന തിന്നും ഞമ്മക്ക് തിരിഞ്ഞത് ബേറെ ചിലകാര്യങ്ങളാ ... അമുക്കെ !

ഹും... ഇജു ഓളെ ബാകത്താണ് ... ഒള്‍ക്കും, ഓളെ ബപ്പാക്കും, ഓളെ കുടുംബത്തിന്നു ഒക്കെ അറിയും. ഞാന്‍ ഓളെ മൊഴിചൊല്ലി എന്ന് കത്തില്‍ എഴുതി അയച്ചത് . അതെ.. ആ കത്ത്‌ ഞാന്‍ അവിടെന്നും രെജിസ്റെര്‍ പോസ്ട്ടായിട്ടാണ് അയച്ചത് . അതുകൊണ്ട് കിട്ടിലാ കണ്ടീലാ എന്നും പറഞ്ഞു എന്നെ കൊള്ളെ ബരണ്ടാ !

ഇത് എന്താടാ ... ഗള്‍ഫിന്നും ആളുകള്‍ സോപും, ചീര്‍പ്പും , കണ്ണാടിയും, അത്തറും, പിന്നെ കെട്ടിയോളെ സുഖിപ്പിക്കാന്‍ നല്ല പഞ്ചാര സാതനങ്ങളും, മൊഞ്ഞുള്ള പോട്ടോയും അയക്കാറുണ്ട് എന്ന് ഞമ്മള് കേട്ടിക്കിണ് . ഇത് അത്യായിട്ടാ ... മൊഴി പാര്‍സല്‍ അയച്ചത് കേട്ടത് ട്ടോ ...!

അല്ല ഇഷ്ട്ട അനക്കൊന്നും ബേറെ പണിയൊന്നുമില്ലേ ? രാവിലെ തന്നെ ഇന്‍റെ കൂടെ കൂടി ചൊറിയുന്നത് എന്തിനാ? എനിക്ക് കൊറേ സ്ഥലങ്ങളില്‍ പോകാനുണ്ട് ന്‍റെ ലോഗിയക്കാരെ കൊറേ സാതനങ്ങള്‍ ഓലെ പൊരയില്‍ എത്തിക്കാനുണ്ട്‌ ഞാന്‍ പോകട്ടെ ...!

ഇജു നിക്കെടോ ... കുറച്ചു സമയം . ! എനിക്കും പല ബയിക്കും പോകാനുണ്ട്. അന്റെ ബാപ്പ ഇജു നാട്ടില്‍ ബന്നാല്‍ അന്നോട്‌ കുറച്ചു ബിസായം ചോയിച്ചറിയാന്‍ ഞമ്മളെ ഏല്‍പ്പിചിക്കിണ്. പോരാത്തതിനു ഞമ്മള് അനക്ക് കുറച്ചു ദൂരേന്നും മുന്തിയ പെണ്ണിനേയും കണ്ടു ബെചിക്കിണ് . ഇജു ബരാന്‍ കാത്തു നില്‍ക്കാണ് പെണ്ണിന്റെ കൂട്ടര്. അനക്ക് ഓളെ കെട്ടിച്ചു തെരാന്‍. അതിന്നു മുന്‍പ് അന്നോട്‌ കുറച്ചു ബിസായം ചോയിച്ചു അറിയാനുണ്ട് . ഇജു ന്നോട് സത്യം പറയുമെങ്കില്‍ മാത്രം മതി. അല്ലെങ്കില്‍ ബിസായം ഇബടെ ബെച്ചു ഞമ്മള് നിര്‍ത്തി. എന്തായാലും ഓളെ മൂക്ക് മണത്തിട്ടോ? ഓക്ക് മൊഞ്ഞു കൊരഞ്ഞിട്ടോ ? ഇഞ്ഞിപ്പം സ്രീധനം കൊരഞ്ഞിട്ടോ ഒന്നുമല്ല ഇജു ഓളെ മേണ്ടാന്നു പറയിണത് എന്ന് ഞമ്മക്ക് അറിയാം . ന്തായാലും മേണ്ടീലാ.. കുറച്ചു നേരം ഞമ്മക്ക് കേരം ബോര്‍ഡ് കളിക്കുന്ന പീടികയിലിരിക്കാം ..ന്തേയ്‌ ?

ഹും ..!
അതെന്താ അനക്ക് ഒരു മൂളല്‍ നല്ല മനസുണ്ടെങ്കില്‍ മതി .!

ഹും നല്ല മനസെന്നെ ഞമ്മക്ക് കേരംബോര്‍ഡ് പീടികയില്‍ കുറച്ചുനേരം കുത്തിയിരിക്കാം ... !

ഇജു ഇഞ്ഞി പറ. ഏന്താ അന്‍റെ പ്രശ്നം ? ഇജു ഓളെ മൂക്ക് മണക്കുന്ന കഥ അന്‍റെ ബാപ്പനോടും ഉമ്മനോടും മഹലിലെ തലേക്കെട്ടാരോടും പറഞ്ഞോ. ഓല് ചെലെപ്പം അത് ബിസോസ്സിക്കും. ഞമ്മള് പടചോനാനെ നേര് ബിസ്സോയിച്ചിട്ടില്ല. ഞമ്മക്ക് തോന്നുന്നത് ബേറെ ചില കാര്യങ്ങളാണ് പഹയാ ... ! ഇതിന്‍റെ ഉള്ളില് ചില മറ്റെക്കാര്യമുണ്ട്‌ ഏത് ? ഇജു സത്യം പറയാച്ചാല്‍ അതിനൊക്കെ ദുനിയാവില്‍ പരിഹാരമുണ്ട് ഇന്‍റെ ഇബിലീസേ ...!

എന്ത് കാര്യം ?
ഹോ ഒന്നുമറിയാത്ത ഇപ്പം മുട്ടെന്നും പിരിഞ്ഞ പഴുതല് അല്ലേ ഇജു ? അറിയാത്ത മാതിരി ഓന്റെ ഓലക്കമേലെ ഒരു ചോദ്യം ! ഇജു കാര്യം എന്താച്ചാ പറ പരിഹിക്കാന്‍ പറ്റുന്നതാണെങ്കില്‍ ഇമ്മച്ചിയാനെ സത്യം. അന്‍റെ കൂടെ ഞമ്മളുണ്ട് പോരെ...? ഇഞ്ഞിപ്പം ഓളെ കുറ്റം കൊണ്ടാണെങ്കില്‍ നല്ല ഒന്നാം തരം തറവാട്ടിന്നു മുന്തിയ ഒരു ചരക്കിനെ അനക്ക് കെട്ടിച്ചു തരുന്ന കാര്യം ഞമ്മളെറ്റ് പോരെ ? ആട്ടെ അന്‍റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലല്ലേ ആയിട്ടോള്ളൂ അയിലിടക്ക് ഇജു ഗള്‍ഫിലേക്ക് പറക്കുകയും ചേതൂ പിന്നെ എപ്പോയാ .. ഓളെ മൂക്ക് മണക്കാന്‍ അനക്ക് നേരം കിട്ടിയത് ? കല്യാണം കഴിഞ്ഞു എത്ര ദൌസം ഇജു ഇബടെ ഇന്ട്യ്നും?

രണ്ടു മാസം കസ്ട്ടിച്ചു. അതിലിടക്ക് ഞാനും ഓളും ബയക്കും ബക്കാണവും . അതൊന്നും ഞാന്‍ ആരോടും മിണ്ടിയിരുന്നില്ല ... ഞാന്‍ കഴിഞ്ഞ മൂന്ന് മാസം മുന്‍പ് ബരെ ഓള്‍ക്ക് മേണ്ടുന്ന സാതനങ്ങളും കത്തും പൈസയും ഒക്കെ അയച്ചു കൊടുത്തിരുന്നു . ഞാന്‍ നാട്ടിലേക്ക് ബെരുന്നു എന്ന്‌ പറഞ്ഞതില്‍ പിന്നെ ഓള്‍ക്ക് എന്തോ എന്നോട് വെറുപ്പ്‌ . കത്ത് എഴുതിയാലും പോണ്‍ ബിലിചാലും ഓളെ ബക കുത്തിയും കൊള്ളിച്ചും ബര്‍ത്താനം തന്നെ. ന്നെ കൊണ്ട് ഒന്നും പറ്റൂലാന്ന്. എപ്പോളും പറയും . ഓള് കല്യാണം കഴിഞ്ഞ അന്ന് മുതല്‍ക്ക് പറയുന്നതാ ഞാന്‍ സഹിച്ചു സഹിച്ചു ഇല്ലാണ്ടായി . ബാലാലിനെ ഒന്ന് മുത്തുവാന്‍ നോക്കുമ്പോള്‍ ഒടുക്കത്തെ ഒരു വിര്ത്തികെട്ട മണം ഓളെ മൂക്കിന്നാണോ ? തൊളേന്നാണോ ? ചെവിന്നാണോ ? എന്നൊന്നും എനിക്കറിയില്ല ...! അതോടു കൂടി ന്‍റെ സകല മൂടും പോക്കും. പിന്നെ ഒന്നും നടക്കില്ല . രണ്ടു മൂന്ന് പ്രാവശ്യം അങ്ങിനെ ആയപ്പോള്‍ ഓള് എന്നെ പലതും പറയാനും ദേശ്യ പെടാനും തുടങ്ങി . കുറവ് കാരണം ഞാന്‍ ആരോടും ഒന്നും മിണ്ടിയില്ല. ഒരു കണക്കിന്ന് അന്ന് ന്‍റെ ലീവ് തീര്‍ക്കുകയായിരുന്നു . ഇപ്പോള്‍ എല്ലാം സെരിയാക്കുമെന്ന പ്രദീക്ഷയിലാണ് അവളെ വിവരം അറിയിച്ചത് ഓള് പണ്ടെതത്തിലും മൂത്താപ്പ ബര്‍ത്താനം പറയുന്നു. ആയിനെകൊണ്ട് ഞമ്മള് ഓളെ മേണ്ടാന്നു ബെച്ചത് . അങ്ങിനെയാണ് മൊഴി ചൊല്ലി എന്ന്‌ എഴുതിയ കത്ത് അയച്ചത് . ഇഞ്ഞിപ്പം എനിക്ക് ഓളെ മേണങ്കിലും . ഓള്‍ക്ക് ന്നെ മേണ്ടാന്നു ഓളെ ബര്‍ത്താനതിന്നും മനസിലാകുന്നത് .

അല്ല ഇഷ്ട്ടാ ഇജു വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ ? അനക്ക് ഓളെ മേണ്ടാന്നു പറയിന കാരണം അന്‍റെ ഉമ്മയോ ബാപ്പയോ അതുപോലെ മറ്റുള്ള ആരെങ്കിലും അന്നോട്‌ ചോയിച്ചോ ?

ഇല്ല...! എനിക്ക് ഓളെ മേണ്ടാന്നു മാത്രേ ഞാന്‍ പറഞോള്ളൂ . അതിന്നു അവര്‍ ഉമ്മയും ബാപ്പയും മറ്റു ബന്തുക്കളും തന്ന മറുപടി ന്നാ പിന്നെ ഇജു ബന്നാല്‍ ബേറെ ഞമ്മക്ക് നോക്കാംഎന്നാണ് . ആരും കാര്യായിട്ട് എന്നോട് ഒന്നും ചോദിച്ചില്ല . എനിക്ക് ഇപ്പോളും ഓളെ വേണം !

അത് സെരി ഓളെ മൂക്കിന്‍റെ മണം പോയോ ? മാത്രല്ല ഓളേക്കാള്‍ മുന്തിയ സുന്തരിയെ കെട്ടിച്ചു തരാന്‍ അന്‍റെ ആളുകളും തെയ്യാര്‍ പിന്നെ എന്തിനാണ് അനക്ക് ഓളെ ?

ബേറെ കെട്ടാന്‍ ഒന്നും ഞാനില്ല ...!

ഹും എന്തേയ് അന്നേ വേണ്ടാന്നു പറഞ്ജോളോട് പോയി പണി നോക്കാന്‍ പറ ഇഷ്ട്ടാ ..!

അതല്ലാ ... ഓള് പറഞ്ഞതിലും എന്തോ കാര്യമുണ്ട്. എനിക്ക് ലൈഘീകമായി എന്തോ പ്രസനമുണ്ട് അതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ഞാന്‍ തളരുന്നു . എന്തോ പ്രയാസങ്ങള്‍ വരുന്നു .
എത്ര മൂട് ഉള്ള സമയത്തും ഓളെ അടുത്ത് എത്തുമ്പോള്‍ എനിക്കൊരു കിതപ്പും വല്ലാത്ത ഒരു പേടിയും .. എന്തോ...? ഓളെ വിയര്‍പ്പിന്റെയോ ബല്ലാത്ത മണം ബന്നു ഞാന്‍ കുയങ്ങി പോക്കുന്നു .!
അത് സെരി താന്‍ ഇതു വരെ പറഞ്ഞതെല്ലാം കളവും .. ഇപ്പോള്‍ പറഞ്ഞത് നേര് അല്ലേ ?
ഏതായാലും ഇജു ഒരു കത്ത് എഴുതി. മൂക്ക് മണക്കുന്നതു കൊണ്ട് അന്നേ മൊഴി ചൊല്ലി എന്ന്‌ അറിയിച്ചാല്‍ ആക്കുന്നതല്ല യഥാര്‍ത്ഥ മൊഴി ചൊല്ലല്‍ ... ! അതിനൊക്കെ ഇസ്ലാമില്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട് ഇപ്പം അന്‍റെ മൊഴി അവിടെ എത്തിയിട്ടില്ല .. എന്ന്‌ കരുതുക. ! ഇഞ്ഞു എത്തിയാലും അത് മൊഴി ആകുന്നില്ല ...! ഇജു ആദ്യം മനസ്സിനെ സാന്തമാക്കി അന്‍റെ ഓളെ അടുക്കല്‍ ചെല്ല് . ന്നട്ട് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓളോട് തുറന്നു പറയൂ.. ! അതിന്നു ശേഷം നല്ലൊരു ബക കാര്യങ്ങള്‍ക്കുള്ള ഡോക്ടറെ കാണിക്ക്. എല്ലാം സെരിയാക്കും . അന്‍റെ രോഗത്തിന്നു വളരെ ചെറിയ പൈസകൊണ്ട് മാറ്റാന്‍ ഉള്ള മരുന്നും ഡോക്ടറും ദുനിയാവില്‍ ഉള്ളപ്പോള്‍ ഇജു എന്തിനാ പണ്ടത്തെ പോലെ കോയ മാരെ പറയിക്കിണേ ...? പഹയാ...! കറിയില്‍ ഉപ്പു കൂടിയതിനു മൊഴിചോല്ലാല്‍, അയല്‍പക്കത്തെ അയമു ഓളെ നോക്കിയത്തിന്നു മൊഴി ചൊല്ലല്‍, കുട്ടി ബെളുക്കാഞ്ഞാല്‍ മൊഴി ചൊല്ലല്‍ , ഇതെന്താ കൊയമാര്‍ക്ക് പൂര്‍വികര്‍ വരം നല്ക്കിയതാണോ ? ഒരുമാതിരി മൊഴിചോല്ലാല്‍ വരം ? ഇജു ആദ്യം ഓളെ പോയി കാണ് എന്നിട്ട് ഇജും ഓളും കൂടി നല്ലൊരു ഡോക്ടറെ കാണിക്ക് അതോടെ തീരും അന്‍റെ സുക്കേട്‌ എന്തേയ് പോരെ ? പറഞ്ഞപോലെ ചെയ്യോ ? ഇഞ്ഞി വേണങ്കില്‍ ഓളേയും അന്റെയും അടുത്ത ആളുകളോട് സംഗതി തുറന്നു പറയൂ ...!

ഹും ..!

പിന്നിടവര്‍ ഒരു ഡോക്ടറെ കാണുന്നു എല്ലാം നേരെയായി ജീവിച്ചു എങ്ങനെ ? ആനന്ത പൂര്‍ണമായ ജീവിതം. ചെറിയ മാനസിക പ്രശ്നങ്ങള്‍ കൊണ്ടും പേടികൊണ്ടു ഉണ്ടാകുന്ന ലൈഘിക പോരായ്മകള്‍ കാരണം പല മൊഴിചോല്ലലുകളും നടന്നിടുണ്ട്. ആരും പരസ്പ്പരം തുറന്നു പറയില്ല യഥാര്ത കാരണം അതാണ്‌ അവരെ അകറ്റിയത് . ഒരു ഒലക്കമേലെ മൊഴി ചൊല്ലുന്ന കൊയമാര്‍ അല്ലപിന്നെ...!

Friday, July 22, 2011

ഗള്‍ഫ് പ്രവാസിയുടെ ദുരിതങ്ങള്‍ :


ജോലിസ്ഥലത്ത് നിന്നും ഒരു മണിക്ക് റൂമിലേക്ക് തിരിക്കുന്നതിനു വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ലെത്തി 51 നമ്പര്‍ സിറ്റിബസ്സ്‌ന്‍റെ പാസ് കയ്യിലുണ്ട് സ്റ്റോപ്പില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അകത്തു കയറി കാലൊടിഞ്ഞ ബെഞ്ചില്‍ കയറിയിരുന്നു. ചൂട് സഹിക്കുന്നതിലും അധികമായിരിക്കുന്നു 47 ഡിഗ്രീയാണ് ടി വി യില്‍ പറഞ്ഞത്. ഇത് അതിലും കൂടുതല്‍തന്നെ . സ്റ്റോപ്പ്‌ന്‍റെ മുകളിലെ തകിട് പഴുത്തു നില്‍ക്കുകയാണ് ചെറിയ മയക്കം തോന്നിതുടങ്ങി മുന്‍പിലൂടെ മലവെള്ളം ഒഴുക്കുന്ന പോലെ വിവിധതരം വാഹനങ്ങള്‍ ചീറിപായുന്നു തിരക്ക് പിടിച്ചു ചെറുതായികൊണ്ടിരിക്കുന്ന ദുനിയാവിലെ തിരക്കുള്ള ജീവിതങ്ങള്‍ ആയിരിക്കാം അവരുടേത് അതാണവര്‍ വാഹനം അത്രയധികം സ്പീഡില്‍ ഓടിക്കുന്നത് .

മയക്കത്തിനിടയിലും ഇടക്ക് ബസ്സ് വരുന്ന ദിശയിലേക്ക് നോക്കുന്നുണ്ട് എന്നിരുന്നാലു മനസ് എവിടെക്കെയോ യാത്ര ചെയ്യുന്നു അത് കടലും കടന്നു മാമല നാട്ടില്‍ എത്തിയിരിക്കുന്നു വീട്ടുകാരെയും നാട്ടുകാരെയും തൊട്ടുണര്‍ത്തി കൊണ്ട് യാത്ര അങ്ങിനെ തുടര്‍ന്നു കൊണ്ട് മയക്കത്തിലേക്ക് തന്നെ.

പെട്ടന്ന് സൈഡില്‍ നിന്നും ഊരഭാഗത്ത്‌ ഒരു ചവിട്ട് മുഖം കുത്തി തറയില്‍ വീണു ഞെട്ടി എഴുനേറ്റുനോക്കുംപോയെക്കും പിരടി ഭാഗത്ത്‌കൂടി ഒരു മാന്ത് വിണ്ടും താഴേക്ക് വീണു ഒരു വിതത്തില്‍ തപ്പിതടഞ്ഞ് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ കുപ്പായത്തിന്‍റെ കോളര്‍ പിടിച്ചു വലിക്കുന്നു അവര്‍ അഞ്ചുപേരുണ്ടായിരുന്നു എല്ലാം പതിനഞ്ചു വയസിന്ന് താഴെ പ്രായമുള്ള കുട്ടികള്‍ അറിയാവുന്ന അറബി ഭാഷയില്‍കരഞ്ഞു യാചിച്ചു നോക്കി അത് കൂടുതല്‍ അവരെ രസിപ്പിച്ചു അവര്‍ തോണ്ടലും നുള്ളലും തുപ്പലും തുടര്‍ന്ന് കൊണ്ടിരുന്നു ഓടാന്‍ ഒരു ശ്രമം നടത്തി രക്ഷയില്ല അഞ്ചു പേരുടെ നടുവിലാണ് കുടുങ്ങിയിരിക്കുന്നത് ഇതിനിടയില്‍ പോക്കറ്റില്‍ ഉള്ള പൈസയും മൊബൈലും അവര്‍ കയ്ക്കലാക്കിയിരുന്നു . പേടസ് അവര്‍ക്ക്കിട്ടിയില്ല അതില്‍ സിവില്‍ ഡി യും മറ്റുമുണ്ടായിരുന്നു അത് രക്ഷപെട്ടു

ഒരു ബസ്‌ വന്നു നിന്ന് അതില്‍ നിന്ന് ഇന്ത്യകാരയവര്‍ എന്ന്‌ തോന്നിക്കുന്ന ചിലര്‍ ഇറങ്ങി ഒച്ചയുംബഹളവും കൂട്ടിനോക്കി അവര്‍ നോക്കി നില്‍ക്കാന്‍ പോലും നിന്നില്ല ഒരു കണക്കിന്ന് ജീവനും കൊണ്ട് ഓടുന്നപോലെ അവര്‍ പോയിക്കളഞ്ഞു ഇതിനിടയില്‍ സിറ്റി ബസും സ്റ്റോപ്പില്‍ നിറുത്താതെ പോയി. മക്കളുടെ ഭാഗ്യംകൊണ്ടോ മറ്റോ രണ്ടു മൂന്ന് മിസരികള്‍ സ്റ്റോപ്പ്‌ലെത്തി ഉടനെ തന്നെ അവര്‍ ഇടപെട്ടു രക്ഷപെടുത്തി. മിസരികളുമായി ഏറ്റുമുട്ടിയാല്‍ നടക്കില്ലാ എന്ന കാരണം കൊണ്ടാവാം പെട്ടെന്ന് തന്നെ പിറകിലേക്കുള്ളവഴിയിലൂടെ കുട്ടികള്‍ ഓടിമറഞ്ഞു

അവരുടെ പരാക്രമവും പൈസയും, മൊബൈലും നഷ്ട്ടപെട്ടതിലും ഉള്ള സങ്കടവും കൊണ്ട് സംസാരിക്കാന്‍കഴിഞ്ഞിരുന്നില്ല മിസിരികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു പോലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു എന്നിട്ട്എന്തുകാര്യം അവിടുന്ന് കിട്ടുന്ന മറുപടി പലരും പറഞ്ഞു കേട്ടിടുണ്ട് കുട്ടികള്‍ അല്ലേ ? സാരമില്ലാ.. അല്ലെങ്കില്‍അവരെ കാണിച്ചു തരാന്‍ കഴിയോ? എന്നൊക്കെയായിരിക്കും അവരുടെ ചോദ്യം ഏതായാലും പോലീസില്‍പോകണ്ടാന്ന് തിരുമാനിച്ചു.

ഇതിനിടയില്‍ ബസ്സ്‌ വന്നു അതില്‍ കയറി ഇരുന്ന്‌ ചിന്തിച്ചുപോയി പണ്ട് അറബി വീട്ടില്‍ ജോലി ചെയ്തഹംസക്ക പറഞ്ഞ കഥകള്‍ മോനെ ... ഇവിടെ ഒരുത്തനും ഒറ്റ തന്തക്ക് ജനിക്കുന്നില്ല... എല്ലാം അറാത്ത് കളാണ് അതിനുള്ള പലകാരണങ്ങളും അന്ന് മുപ്പര്‍ പറഞ്ഞു തരികയും ചെയ്തിരുന്നു അന്ന് മുപ്പരോട് അറാത്ത് എന്നവാക്ക് തന്നെ തെറ്റാണ് എന്ന്‌ വാദിക്കുകയും ചെയ്തു കാരണം പല തന്തക്ക് എങ്ങിനെയാ പിറക്കുക ? മതമോ ശാസ്ത്രമോ തെളിയിക്കാത്തെ കാര്യയിട്ടാണ് തോന്നിയത്. ഇനി തന്തയില്ലാത്തവന്‍ എന്നാണുഅര്‍ത്ഥമാക്കുന്നതെങ്കില്‍ അതും തെറ്റ് തന്തയില്ലാതെ എങ്ങിനെ കുട്ടികള്‍? ആദമും, ഈശയും ഒഴികെ വേറെവല്ലവരുമുണ്ടോ എന്ന്‌ അറിയില്ല ഏതായാലും യുക്തിക്ക് നിരക്കതതായിട്ടാണ് പദം തോന്നിയത് അതുകൊണ്ട് കുട്ടികളെ അറാത്ത് എന്ന്‌ വിളിക്കണോ ? വേണ്ടാ ... ഇവര്‍ക്ക് യോജിക്കുന്ന പേര് മിര്‍ഗംങ്ങള്‍ക്ക് പിറന്നവര്‍ എന്നതാണ് നല്ലത് അതുകൊണ്ടാണ് അവര്‍ക്ക് മനസ്യനുള്ള വിവേജന ബുദ്ദി ഇല്ലാതായത് !

Wednesday, June 22, 2011

തൂങ്ങിചത്തോന്‍റെ റൂഹ്ന്‍റെ വിലാപം:

ഒരു കഷണം കയറില്‍ ചലനമറ്റ ശരിരം കാറ്റിലാടുമ്പോള്‍ ദേഹം വെടിഞ്ഞു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുതുകൊണ്ട് ആ റൂഹ് അവിടങ്ങളില്‍ ഓടിനടന്നു കഴിഞ്ഞകാര്യങ്ങള്‍ ഓര്‍ത്തെടുത്തു വിലപിക്കുക്കുകയാണ്, ആര്‍ത്ത് അട്ടഹസിക്കുകയാണ്. പറക്കമുറ്റാത്ത പൊന്നുമക്കള്‍ വാവിട്ട അലറുന്നു, സഹധര്മിണി തലതല്ലി പൊളിക്കുന്നു പെറ്റുമ്മ ബോധാരഹിതായി കിടക്കുന്നു അവരാരും എന്നെ കാണുന്നില്ലേ? വിലാപം കേള്‍ക്കുന്നില്ലേ? അലര്‍ച്ച കേള്‍ക്കുന്നില്ലേ ? സാമീപ്യം പൊന്നുമക്കള്‍ അറിയുന്നില്ലേ? ഭാര്യന്‍റെ അടുത്താണല്ലോ ഇരിക്കുന്നത് അവള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ?

ഇല്ല അവരാരും തന്‍റെ വിലാപം കാണുകയോ കേള്‍ക്കുകയോ ചെയ്യില്ല. താന്‍ ആ തൂങ്ങിയാടുന്ന ദേഹം വെടിഞ്ഞു. ആ ദുനിയാവില്‍ നിന്നും യാത്ര തരിച്ചു വേറൊരു ലോകത്തില്‍ എത്തിയിരിക്കുന്നു. ഇനിയൊരിക്കലും തനിക്ക് ആ ദേഹത്തിലേക്കോ ദുനിയാവിലേക്കോ മടക്കമില്ല.

ഇല്ല ഞാന്‍ മരിച്ചിട്ടില്ല ഒരു പക്ഷെ എല്ലാം ഒരു പേക്കിനാവ് ആയിരിക്കും. മക്കളെ ഒന്ന് വാരിയെടുക്കട്ടെ അയ്യോ... പൊന്നു മക്കളെ തൊടുവാന്‍പോലും എനിക്കാവുന്നില്ല പറയുന്നത് അവരാരും കേള്‍ക്കുന്നില്ല. ഞാന്‍ മരിച്ചിരിക്കുന്നു .

അതെ അതാണ്‌ സത്യം താന്‍ മരിച്ചിരിക്കുന്നു ഇപ്പോള്‍ വെറുമൊരു റൂഹ് മാത്രമാണ് ഒരു നിശ്ചിത സമയം വരെ തനിക്ക് അവരെ കാണാം. അവര്‍ തനിക്ക് വേണ്ടി ചെയ്യുന്ന അന്ത്യ കര്‍മങ്ങള്‍ ഓരോന്നായി കഴിയുമ്പോള്‍ ഈ അവസ്ഥയില്‍ നിന്നും ഇനിയുമാറി താന്‍ യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

താങ്കള്‍ ആരാ? ഞാനും തന്നെ പോലെ ദേഹം വെടിഞ്ഞ ഒരു റൂഹ്. എന്തിനായിരുന്നു താന്‍ ഇങ്ങനെ ചെയ്തത്?

അതെ, എല്ലാം ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഗള്‍ഫിലായിരുന്നു അവിടെയും ഇവിടെയുമായി മൂന്ന് നാല് ലക്ഷം രൂപ കടകെണിയില്‍ പെട്ട് ഉഴലുകയായിരുന്നു. കടക്കാര്‍ കൊത്തിവലിക്കുകയായിരുന്നു ഇപ്പോള്‍ ഈ പുരപോലും ബാങ്ക് ജപ്തി ചെയ്തിരിക്കുന്നു. ഭാര്യക്കും പൊന്നു മക്കള്‍ക്കും അന്തിയുറങ്ങാന്‍ വേണ്ടിയായിരുന്നു പുര എടുത്തത്‌ അതിനുവേണ്ടിയല്ലേ ബാങ്കകാരോടും നാട്ടുകാരോടും പലിശക്കരോടും കടം വാങ്ങിയത് ഇപ്പോള്‍ അതെല്ലാം നഷ്ട്ട പെട്ടില്ലേ ?

അറബിയുടെ ചതിയില്‍ കുടുങ്ങി സമ്പളംപോലും കിട്ടാതെ വലഞ്ഞിരുന്നു അവന്‍റെ കള്ള കണക്ക് അനുസരിച്ചുള്ള പൈസക്ക് വേണ്ടി പല കടലാസിലും ഒപ്പ് വാങ്ങി വെച്ച് കുടുക്കിയിരുന്നു അതില്‍ നിന്നൊക്കെ രക്ഷനേടാന്‍ പല വാതിലും മുട്ടിയിരുന്നു ഒരു നിയമവും അതുപോലെ മറ്റുള്ള ആരുംതന്നെ സഹായിച്ചില്ല വേണ്ടപെട്ടവര്‍ ഉള്‍പടെ സുഹുര്‍ത്തുക്കള്‍ പറഞ്ഞ വാക്കുകള്‍ സഹിക്കാവുന്നതിന്നും അപ്പുറത്തായിരുന്നു. എല്ലാരുടെയും അടുക്കല്‍ പോയി കരഞ്ഞു കാലുപിടിച്ചു പറഞ്ഞിരുന്നു. ഏറ്റവും അടുത്ത നാട്ടുകാരോടും കൂട്ടുക്കാരോടും സങ്കടം പറഞ്ഞത് ഓര്‍മ വരുന്നു.

ചങ്ങാതിമാരെ ഇനി പിടിച്ചു നില്‍ക്കാന്‍ യാതൊരു മാര്‍ഗവുമില്ല മുന്‍പിലെ എല്ലാ വഴികളും അടഞ്ഞിരിക്കുന്നു പടച്ചോനും കയ്യൊഴിഞ്ഞിരിക്കുന്നു. ഏന്താ ഇനി ചെയ്യുക എന്ന്‌ അറിയില്ല. താമസത്തിന്നും ഭക്ഷണത്തിന്നും വരെ ഒരു ഗെതിയുമില്ല . താമസിച്ചിരുന്ന സ്ഥലത്ത് വാടക ബാക്കിയായതിനാല്‍ അവിടെന്നും ഇറക്കി വിട്ടു. ഇനി എന്താ ചെയ്യാ? നാട്ടിലേക്ക് ഫോണ്‍ പോലും വിളിച്ചിട്ട് ദിവസങ്ങളായി. ഭാര്യയും കുട്ടിക്കളും മുഴു പട്ടിണിയിലായിരിക്കും. മാത്രമല്ല നാട്ടിലെ കടക്കാരും അവരെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബാങ്ക് ജെപ്തി നോട്ടീസ് അയച്ചിരിക്കുന്നു ഇനി അവധിയില്ല എന്നാണു അവര്‍ പറയുന്നത് ഇന്നോ നാളെയോ പുര ജപ്തിചെയ്യും. മക്കള്‍ റോഡില്‍ ഇരിക്കേണ്ടി വരും. ദയവു ചെയ്തു എന്തെങ്കിലും നിലക്ക് സഹായിക്കണം എന്തെങ്കിലും ജോലി ചെയ്തു നിങ്ങളുടെയൊക്കെ എല്ലാ കടങ്ങളും ഉടനെ തീര്‍ത്തു തരാം ഒരല്‍പം സമയം അനുവദിച്ചാല്‍ മതി അപേക്ഷയാണ് ഒന്ന് സഹായിക്കണം

അന്നവര്‍ ചോദിച്ച ചോദ്യം മനസിനെ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്ര അധികം പ്രശ്നങ്ങള്‍ വരാന്‍ ഏന്താ കാരണം പൈസകയ്യിലുല്ലപ്പോള്‍ അടിച്ചു പൊളിച്ചു ജീവിച്ചതല്ലേ? അല്ലെങ്കില്‍ വല്ല വേണ്ടാത്ത വഴിക്കും നടക്കുന്നുണ്ടാവും സീട്ട് കളിയോ പെണ്ണ് പിടുത്തമോ കള്ള് കുടിയോ അങ്ങനെ വല്ലതും ഉണ്ടാവും അല്ലേ? അവര്‍ക്കന്നുകൊടുത്ത മറുപടി സ്നേഹിതാ ഈ തിയതി വരെ അങ്ങിനെ ഒന്നും ചെയ്തിട്ടില്ല ഇനിയെട്ടു ചെയ്യാനും താല്പ്പെര്യമില്ല അങ്ങനെ ഒക്കെ നടക്കുന്ന ആളാണ്‌ ഞാനെങ്കില്‍ ഈ ഗതി വരിലായിരുന്നു. എന്തിനേറെ പറയുന്നു ഇപ്പോയാതെ അവസ്ഥക്ക് കാരണക്കാരനായ ആ അറബിയെ എനിക്ക് പറ്റിക്കാമായിരുന്നില്ലേ? എത്ര പൈസ അവന്‍ സമ്പള ഇനത്തില്‍ തരണം? എന്നിട്ടും പാസ്പോര്‍ട്ട് തിരിച്ചു മേടിക്കാന്‍ പലിശക്ക് പൈസ മേടിചിട്ടാണ് കൊടുത്തത് എത്രക്കാലമായി ഗള്‍ഫില്‍ കഷ്ട്ട പെടുന്നു കുഞ്ഞുങ്ങളുമായി കുടുംബത്തിലും വാടകവീട്ടിലും താമസിച്ചു വലഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തലചായ്ക്കാന്‍ ഒരു പുര എടുത്തതാണ് ഇപ്പോയാതെ കടത്തിന്റെ തുടക്കം അതിലിടക്കാണ് ഈ അറബിയുടെ ചതിയും ജോലിയിലായ്മയും വിസ പ്രശ്നം എല്ലാംകൂടി ഒരുമിച്ചു വന്നത് ആയതിനാല്‍ ഇപ്പോള്‍ എല്ലാ നിലക്കും കുടുങ്ങിയിരിക്കാണ് നാല് മാസത്തെ വിസയുമുണ്ട് അത് തീരുന്നതിനു മുന്‍പ് എവിടെങ്കിലും ജോലിക്ക് കയറണം അതുവരെ താമസിക്കാനും മറ്റുമായി കയ്യില്‍ ഒന്നുമില്ല .

ഇത്രയൊക്കെ കേട്ടിട്ടും ഒരു ദയവും കാണിക്കാതെ അവര്‍ ചോദിച്ചത് തന്‍റെ പുരവിറ്റാല്‍ പ്രശ്നം തിരുലെ? അല്ലെങ്കിലും കടംമേടിച്ചു പവറ് കാണിക്കാന്‍ വേണ്ടിയല്ലേ ആ പുര എടുത്തത്‌ ഇപ്പോള്‍ എന്തായി? വേഗം വിറ്റു തടി രക്ഷപെടുതിക്കോ വെറുതെ ആള്‍ക്കരെകൊണ്ട് പറയിപ്പിക്കണ്ടാ.. ഏത് നേരവും തനിക്ക് കടം ചോദിക്കുകയല്ലാതെ വേറെ ഒരു പണിയുമില്ല ആളുകളുടെ മുന്‍പില്‍ കയ്നീട്ടുന്നതിന്നു ഒരു ഉളുപ്പുമില്ലേ ?

അവര്‍ വെറുപ്പോടെ ആട്ടിയപ്പോളും പ്രയാസങ്ങള്‍ മുഴുവനും അവരോടു പറഞ്ഞിരുന്നു നിങ്ങള്‍ പറയുന്നത് ശെരിയാണ്. പുരവിറ്റാല്‍ അതിന്‍റെ പകുതി പൈസകൊണ്ട് തിര്‍ക്കാവുന്ന കടങ്ങളും പ്രശ്നങ്ങളും ഉള്ളു. എന്നാല്‍ അത് ചെയ്യാന്‍ വൈകിയത് കുഞ്ഞുങ്ങള്‍ക്ക് ആകേ ആ പുര മാത്രമേ ഉള്ളു മാത്രവുമല്ല ഇപ്പോയത്തെ പ്രയാസങ്ങള്‍ ഇന്ന് തീരും നാളെ തീരും എന്ന്‌ കരുതി നീണ്ടുപോയതാണ് അതാണ്‌ കൂടുതല്‍ കുയപ്പത്തില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് . പുര എടുത്തത്‌ ആരെയും പത്രാസ് കാണിക്കാന്‍ വേണ്ടിയായിരുന്നില്ല. മൂന്നു പെണ്‍കുട്ടികളാണ് അതില്‍ മൂത്തവള്‍ക്ക് പന്ത്രണ്ടു വയസ്സ് കഴിഞ്ഞു അതിന്നു താഴെ ഉള്ള രണ്ടുപേരും. ഭാര്യക്കും കുട്ടികള്‍ക്കും മാറി താമസിക്കേണ്ട അത്യാവശ്യ ഘട്ടം വന്നപോളാണ് കടം വാങ്ങിയിട്ടാണെങ്കിലും അതിന്നൊരുങ്ങിയത്. അത് വില്‍ക്കണമെങ്കിലും നാട്ടില്‍ എത്തിയാലോ പറ്റുകയൊള്ളൂ ആധാരം ബാങ്കില്‍ ആയതിനാല്‍ വാങ്ങിക്കാന്‍ വരുന്നവര്‍ക്ക് പേടി. അതുകൂടാതെ ഞാന്‍ ഇവിടെയും ആയതിനാല്‍ രെജിസ്ടര്‍ ചെയ്തുകിട്ടില്ല എന്നൊക്കെ പറഞ്ഞു ആളുകള്‍ ഒഴിഞ്ഞു പോക്കുന്നു. രണ്ടു മാസം മുന്‍പ് ഒരു കൂട്ടര്‍ക്ക് നഷ്ട്ടത്തിന്നു വിറ്റതാ അവര്‍ അടുവാന്‍സ് ആയി ബാങ്കില്‍ അടക്കാന്‍ ഉള്ള പൈസയും ബ്രോക്കര്‍ മുഖേനെ ഭാര്യക്ക് കൊടുത്തിരുന്നു. കരാര്‍ അനുസരിച്ച് ഭാര്യയുടെ പേരില്‍ വില്‍പ്പന അവകാശപത്രം എംബസ്സിമുഖേനെ ഒപ്പിട്ടു അയച്ചാല്‍ മതിന്നായിരുന്നു ഉറപ്പിച്ചത്. വിവരം അറിയിച്ചതിനു ശേഷം പൈസ പിറ്റേ ദിവസം ബാങ്കില്‍ അടക്കാം എന്ന്‌ കരുതി അവള്‍ കയ്യില്‍ വെച്ച് എന്നെ വിവരം അറിയിക്കുകയും ചെയ്തു. അന്ന് രാത്രി തന്നെ ബ്രോക്കെര്‍ വന്നു പറഞ്ഞു ഞാന്‍ നേരില്‍ ചെന്ന് രെജിസ്റെര്‍ ചെയ്തുകൊടുക്കണം‌ അല്ലാതെ പറ്റില്ല എന്ന്‌ അവള്‍ ആ വിവരവും വിളിച്ചു അറിയിച്ചു. ബ്രോക്കേര്‍മായും, പുരമേടിക്കുന്നവരുമായും ഫോണില്‍ സംസാരിച്ചു നോക്കി ഒരു വിട്ട്‌വിഴ്ചയും ചെയ്യുകയില്ല എന്ന്‌ മനസിലായപ്പോള്‍ വെറുതെ ആളുകളുമായി അവള്‍ കുയപ്പതിന്നു നില്ക്കണ്ടാ എന്ന്‌ കരുതി ആ കരാര്‍ പത്രം തിരിച്ചു മേടിച്ചു പൈസ തിരിച്ചു കൊടുപ്പിച്ചു. ഞാന്‍ അവിടെ എത്താതെ വില്‍ക്കാനും പറ്റില്ല ഇനിയാണെങ്കില്‍ ജപ്തി നടപടി നിര്‍ത്തി വെക്കാന്‍ കഴിയില്ലാ എന്നാണു വക്കിലും പറയുന്നത് .

നീ ഒരു കാര്യം ചെയ്യ്‌ ഇവിടെ കുറെ സംഘടനകള്‍ ഉണ്ടല്ലോ അവരെ ഒന്ന് സമീപിച്ചു നോക്ക് വല്ല സഹായങ്ങളും അവര്‍ ചെയ്തു തരാതിരിക്കില്ല. ചങ്ങാതിമാരെ എല്ലാ സഘടനക്കരെയും ഇതിനകം സമീപിച്ചു കഴിഞ്ഞിരിക്കുന്നു അവര്‍ക്കൊന്നും അറബിയുമായുള്ള എന്‍റെ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന്‌ പറഞ്ഞു . പാസ്പോര്‍ട്ട് കയ്യില്‍ ഉണ്ടെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കേറ്റിന്നു പിരിവ് എടുത്തു തരാം എന്നൊക്കെയാണ് അവരും പറഞ്ഞിരുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സകല സതാനങ്ങളും വിറ്റു പെറുക്കിയും ബാക്കി പലിസക്കാരന്നു ഈടായി ഒപ്പിട്ട ബ്ലാങ്ക് ചെക്കും പേപ്പറും കൊടുത്തു പൈസമേടിച്ച്‌ അറബിക്ക് കൊടുത്തിട്ടാണ് പാസ്പോര്‍ട്ട് വിട്ട്‌ തന്നത്. കൂടാതെ ഉടനെ തന്നെ വിസമാറാനും പറഞ്ഞിരിക്കുന്നു അവന്‍ വാക്ക് മാറുന്നതിനു മുന്‍പ് എവിടെയെങ്കിലും ജോലി തരപ്പെടുത്തി വിസമാറ്റണം. എല്ലാം കേട്ടിട്ടും ഒരു സഹായവും അവരില്‍ നിന്നും കിട്ടില്ലാന്നു ഉറപ്പായപ്പോള്‍

അവിടെന്നും പോയത് അകന്ന ഒരു ബന്തുവിന്റെ റൂമിലേക്കായിരുന്നു അവന്‍ ജോലി കഴിഞ്ഞു വരുന്നതും കാത്തു രാത്രീ വരെ നിന്നു. അവനോടും കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തല്‍ക്കാലം അവിടെ താമസിക്കാന്‍ സമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്യാം എന്ന്‌ സമ്മതിച്ചു.
ദിവസങ്ങളായിരുന്നു നല്ലവണ്ണം ഭക്ഷണം കഴിച്ചിട്ടും ഉറങ്ങിട്ടു അന്നവിടെ സുകമായി ഉറങ്ങി.

രാവിലെ ഭാര്യയുടെ ഫോണ്‍ കേട്ടാണ് ഉണര്‍ന്നത് വിങ്ങിപൊട്ടുന്നുണ്ടായിരുന്നു അവള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല ഒരു വിതത്തില്‍ പറഞ്ഞു ബാങ്ക് നമ്മുടെ പുര ജപ്തി ചെയ്യുന്നു അത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയുതു. ഒരുപാട് നേരം ഒറ്റക്ക് ആ മുറിയില്‍ കരഞ്ഞിരുന്നു ബന്തുവിനെ വിളിച്ചു വിവരം പറഞ്ഞു അവന്‍ ഉച്ചയോടെ റൂമില്‍ വരാം എന്നും പറഞ്ഞു.

ഉച്ചയായപ്പോള്‍ അവന്‍ കയ്യിലൊരു പൊതിയും കവറും മായിട്ടാണ് വന്നത് കയ്യിലുണ്ടായിരുന്ന കവറും പൊതിയും എന്നെ ഏല്‍പ്പിച്ചു പിറ്റേ ദിവസം വൈകിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ഉള്ള ടിക്കെറ്റ് ‌ ആയിരുന്നു. പൊതിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള മിട്ടായിയും ഉടുപ്പുകളുമായിരുന്നു.
അതുമേടിച്ചു മടിയില്‍ വെച്ച് നിലയില്ലാ വെള്ളത്തിലായിരുന്നു ഇരുന്നിരുന്നത്. കണ്ണിലാകെ ഇരുട്ട് പരക്കുന്നു ഇനി എന്ത് ചെയ്യുമെന്ന് പടചോനോടും ചോദിച്ചിരുന്നു. ഭാര്യയും കുഞ്ഞുങ്ങളും എവിടെയായിരിക്കും ഉറങ്ങുക? ആരായിരിക്കും അവര്‍ക്ക് ആശ്രയം നല്‍ക്കുക? അവര്‍ ഭക്ഷണം കഴിചിരിക്കുമോ? മുമ്പറത്തെ ബദമരത്തിന്‍റെ കൊമ്പില്‍ പൊന്നുമോള്‍ കെട്ടിയ ഉഞ്ഞാല്‍ കഴിചിരിക്കുമോ? ഇല്ല അവളതിന്നു അനുവദിക്കില്ല.

നാട്ടിലേക്ക് വിളിച്ചുനോക്കാന്‍ ഫോണില്‍ പൈസയില്ലായിരുന്നു അതിന്നും കൂടി എങ്ങിനെയാ ബുദ്ധിമുട്ടിക്കുന്നത് എന്ന്‌ കരുതി അവനോടു ചോദിചില്ലായിരുന്നു. പകലിന്നു നീളംകൂടിയ പോലെ തോന്നിത്തുടങ്ങിയിരുന്നു എങ്ങിനെയോ നേരം വെളുപ്പിച്ചു രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് അവന്‍റെ കയ്യില്‍ ഉണ്ടായ കുറച്ചു പൈസ തന്നിട്ട് പറഞ്ഞത് എയര്‍പോര്‍ട്ട്ലേക്ക് ഞാന്‍ വരുന്നില്ല എനിക്ക് ജോലിയുണ്ട് ഇവിടെന്നും ടാക്സി വിളിച്ചു പോകുക വൈകുനേരമാണ് വിമാനം രാത്രീ നാട്ടിലെത്തും അവിടെ എത്തിയാല്‍ ഏതെങ്കിലും നിലക്ക് പ്രശ്നങ്ങള്‍ തീര്‍ക്കുക എല്ലാം സെരിയാവും നാലുമാസം വിസയുണ്ടല്ലോ അവിടെത്തെ കാര്യങ്ങള്‍ പെട്ടെന്ന് തീര്‍ത്തു ഉടനെ മടങ്ങി പോരുക അതിലിടക്ക് ഞാന്‍ എവിടെയെങ്കിലും ജോലി അന്വേഷിച്ചു വെക്കാം എന്നൊക്കെയായിരുന്നു അവന്‍ പറഞ്ഞിരുന്നത്.

ഉച്ചയാകുമ്പോയേക്കും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു മനസിന്‍റെ താളം തെറ്റിയനിലയിലായിരുന്നു ഒന്നും കാണുന്നില്ലയിരുന്നു കാതില്‍ കുഞ്ഞുങ്ങളുടെ രോദനം മാത്രായിരുന്നു എങ്ങിനയോ വിമാനത്തില്‍ കേറി മനസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല ഞാന്‍ എവിടെക്കാ പോകുക? എന്‍റെ ഭാര്യം മക്കളും എവിടെയായിരിക്കും? ഞാന്‍ അവരെ എങ്ങിനെ സമാധാനിപ്പിക്കും? എന്തുപരഞ്ഞാണ്‌ അവരെ അസ്വശിപ്പിക്കുക ? കൂട്ടുകാരും മറ്റുള്ളവരും ചോദിച്ച പോലെ അവര്‍ എന്നോട് ചോദിച്ചാല്‍ എന്ത് ഉത്തരം നല്‍ക്കും? അര്‍ദ്ധരാത്രീയോടെ നാട്ടിലിറങ്ങി ടാക്സി പിടിച്ചു വിട് മുറ്റത്ത്‌ എത്തുന്നതിനു മുന്‍പ് ഇറങ്ങിയത് വണ്ടിയുടെ സബ്തം കേട്ട് ഞാന്‍ എത്തിയത് അയല്‍വാസികള്‍ അറിയണ്ടാ എന്നുകരുതിയായിരുന്നു. ഒരുപക്ഷെ ആ ടാക്സി വിട് മുറ്റം വരെ വരുകയാണെങ്കില്‍ ആ സബ്ദം കേട്ട് ആരെങ്കിലും ഉണരുമായിരുന്നു ഞാനിതു ചെയ്യിലായിരുന്നു.

അയ്യോ... എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിചില്ലേ? അവര്‍ അതാ തൂങ്ങിയാടുന്ന എന്‍റെ ദേഹത്തെ മരകൊമ്പില്‍ നിന്നും ഇറക്കുന്നു. അയ്യോ ... മക്കളുടെ അലര്‍ച്ച സഹിക്കുന്നില്ലാ ഉമ്മാക്ക് ബോധം തെളിഞ്ഞിട്ടില്ലാ ഭാര്യ ഒരു ഭ്രാന്തിയെ പോലെ മാറിയിരിക്കുന്നു അവള്‍ ഒന്നും മിണ്ടുന്നില്ലാ. അയ്യോ ...

വീട്‌ മുറ്റത്തേക്ക് കേറിയപ്പോള്‍ കണ്ട കാഴ്ച സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലാ പൊന്നു മക്കളുടെ സാധങ്ങള്‍ എല്ലാം മുറ്റം നിറയെ പരന്ന് കിടന്നിരുന്നു വാതിലില്‍ നോട്ടീസ് പതിച്ചിരിക്കുന്ന കാഴ്ച കണ്ടതോടെ പുറത്തേക്ക് തന്നെ ഇറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ ബദമരത്തില്‍ പൊന്നു മോളുടെ ഉഞ്ഞാല്‍ ഉണ്ടായിരുന്നു. പിന്നിടൊന്നും ചിന്തിച്ചില്ല ആ കയര്‍ കഴുത്തില്‍ വലിഞ്ഞു മുറുകുംമ്പോളും കണ്ണില്‍ പൊന്നുമക്കള്‍ മാത്രമായിരുന്നു.

എല്ലാം അവസാനിച്ചു ഇനി വിലപിച്ചിട്ട് എന്ത് കാര്യം? പക്ഷാതപിച്ചിട്ട് എന്ത് കാര്യം? സഹിക്കാനും ക്ഷമിക്കാനും ദുനിയാവില്‍ എങ്ങനെ ജീവിക്കണം എന്നതും താന്‍ പഠിച്ചിരുന്നില്ലേ? തന്‍റെ ദേഹവുമായി അബുലന്‍സ് അതാ പോക്കുന്നു. തന്‍റെയും എന്‍റെയും വിധി നിക്ഷയിക്കുന്നവന്‍ എല്ലാം നേരത്തെ നിക്ഷയിച്ച കാര്യങ്ങളാണ് നടന്നതെല്ലാം. നമ്മള്‍ അത് അനുഭവിച്ചു തിര്‍ക്കേണ്ടത് തന്നെ സഹിച്ചേ പറ്റൂ അത് കാലത്തിന്‍റെ നിയമമാണ്.

ഇല്ലാ ഇനി പക്ഷ്താപിക്കുന്നില്ലാ വിധി നിക്ഷയിച്ചവന്‍ എന്‍റെ വിധി ഇങ്ങനെയാവും തിരുമാനിച്ചിരുന്നത് അവന്‍ കാണിച്ച വഴിതെറ്റി ഞാന്‍ നടന്നിരിക്കുന്നു അതിന്‍റെ ഫലം ഞാന്‍ ഈ ലോകത്തും അനുഭവിച്ചേ മതിയാകും. അവര്‍ എന്‍റെ ദേഹവുമായി പോകട്ടെ ഞാന്‍ അതിന്‍റെ പിറകെ പോക്കുന്നില്ലാ .. അവന്‍ അനുവദിച്ച അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്ന നാള്‍ വരെ എനിക്ക് എന്‍റെ പറക്കമുറ്റാത്ത പൊന്നു മക്കളുടെ അരികില്‍ ഈ അവസ്ഥയില്‍ നില്‍ക്കാമല്ലോ? .
Thursday, June 16, 2011

നെട്ടാന്തരം പറയിണ ചങ്ങായി :

ഹ നേരത്തെ ബന്നോ? അതെ പണിയൊന്നുല്ലിയാ നേരത്തെ പോരാന്നു കരുതി. അല്ല ഇഷ്ട്ടാ ഇങ്ങനെ ആയാല്‍ എങ്ങിനെയാ കാര്യങ്ങള്‍ നീങ്ങുക? ഹോ അതൊന്നും പറയാണ്ടാ ചങ്ങായി ആലോയിച്ചിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്യാ. ന്നാ പിന്നെ ബേറെ എന്തെകിലും നോക്കികൂടെ ഇങ്ങനെ പോയാല്‍ പ്രശ്നങ്ങള്‍ കൂടുകയല്ലേ? അയിനു ആ ഹിമാറിന്‍റെ അടുക്കെന്നു കയിച്ചിലാകേണ്ടേ. കുളിക്കുന്നുണ്ടോ? ഹും കുളിക്കണം അടുക്കളയില്‍ വല്ല പണിയുമുണ്ടോന്ന് നോക്കട്ടെ. ഇങ്ങോട്ട് പോര് അവിടെത്തെ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു കറിചൂടാക്കി വെച്ചിടുണ്ട് കുബൂസും മേടിചിക്കിണ്.
എല്ലാ എ.സി. ന്‍റെ ഒച്ചകൂടിക്കിണ് അതൊന്നു ഇറക്കി കയികി ബെക്കണം ബെള്ളിയായ്ച്ച ആകട്ടെ. ഹും ബെള്ളിയായ്ച്ച എല്ലാരും എത്തുമല്ലോ അന്നേരം എളുപ്പത്തില്‍ ഇറക്കാന്‍ പറ്റും.

ഞാന്‍ കുളിക്കട്ടെ നേരത്തെ ബച്ചണം കയിക്കാം ന്നട്ട് ഇന്നലെ കണ്ട സിനിമന്‍റെ ബാക്കി കാങ്ങാം. എടൊ നിക്ക്. ഹും ന്തേയ്‌. ചെറുത്‌ ബേണോ? ങ്ങേ.. മേടിച്ചു ബെചിരിക്കാണോ? എന്തോ ഒരു മൂഡ്‌ ഓഫ്‌. അയിനു ഇതു കുടിച്ചാല്‍ തീരോ? ഹേയ്‌ അതോണ്ടല്ല . ഇതു മൂഡോഫ് ബരുമ്പോള്‍ പതിവാകണ്ട ട്ടോ പിന്നെ അയിനോ നേരംകാങ്ങും. ബയള് പറയാണ്ട് ക്ലാസ്സ് എടുക്ക്. എനിക്ക് ബേണ്ടാ ഞാന്‍ കുളിക്കാന്‍ പോണ്‌. ഹോ അന്നെ കാത്താണ് ഇതുബരേ കുത്തിരുന്നത്‌ ന്നട്ടിപ്പോള്‍ മുപ്പര് നല്ലാളായി ആയിക്കോട്ടെ ഇജു ന്നെ ഇഞ്ഞു ബിളികൂലാലോ? പയരാകല്ലേ.. ഞാനും കൂടികൊള്ളാം.

ഹും അങ്ങനെ ബയിക്ക് ബാ..! ഹും ബയിക്ക് ബെരുതൊക്കെ കാണിച്ചു തെരാം അടിച്ചു വീല്‍ ആയാല്‍ ബെണ്ടാത്തത് പറയരുത് നാട്ടിലെ കാര്യം മുണ്ടരുത്‌. ഇല്ല ഇഷ്ട്ടാ ഇജു ഒയിക്ക് ന്നാ പിടിച്ചോ ആദ്യത്തെ ബെഡി പൊട്ടട്ടെ. ഹോ ഒന്ന് അങ്ങട്ട് ഇറങ്ങി കിട്ടാന്‍ ഏന്താ പണി . ഹും അങ്ങട്ട് ബലിചൂട്. ഹോ കയിച്ചിലായി കടിഞ്ഞിപേറിന്‍റെ താമസെയ്നും ഒന്നങ്ങട്ട് ഇറങ്ങിക്കിട്ടാന്‍. എടൊ നാട്ടിലേക്ക് പിടിച്ചാലോ? ഹും എന്തിനാ ഇപ്പം നാട്ടിക്ക് പായിണേ? എല്ലാ ഒളെകൊണ്ട് ഒന്നും കൂടി കടഞ്ഞിപേര്‍ പെറിചാലോ? ഓളെ കൊണ്ട് കടഞ്ഞിപേര്‍ അല്ല കടഞ്ഞ പൂ.. ആക്കും നാട്ടിലെ കാര്യം മുണ്ടിയാല്‍. അയിനു ഇജെന്തിനാടാ ചൂടാകിണേ? ആരാ ബടെ ചൂടായ്ത് അന്നോട്‌ ആദ്യം തെന്നെ പറഞ്ഞിക്കിണ് കള്ളടിച്ചാല്‍ നാട്ടിലെ ബിസായം പറയരുത്. ബടിയായിക്കടാ ചെറ്റേ.. അനക്ക് എന്തും ആകാം മറ്റൊല്‍ക്ക് പറ്റൂലാ ഇജൊരു മറ്റെയിലാള്.

എന്തിനാ ചങ്ങായി ബെറുതെ കച്ചറ ഇന്ടാക്കുന്നെ? അന്‍റെ പണി നോക്കി പോടാ പട്ടി. എടൊ ന്‍റെ സബൂറിന്റെ മതുരപല തെറ്റുണ്ടെ പറഞ്ഞേക്കാം. പോടാ ചെറ്റേ. ഹ ഞാന്‍ പൊയ്കോളാം ആദ്യം ഇജു എണീക്ക് കുബൂസു തിന്നാം ഞാന്‍ പ്ലെയിട്ടു കെക്കട്ടെ? പോടാ നായെ ഇജു ഒക്കെ ബെരുമ്പോള്‍തേക്ക് കറിയും ചോറും ഇണ്ടാക്കി ബസി കെക്കി മുന്‍പില് ബെച്ചു തെരാം എന്തേയ് ന്നട്ട് ഇന്‍റെ കുറ്റം പറഞ്ഞു നടന്നോ മുപ്പര്‍ക്ക് എ.സി. തണുപ്പില്ല കറിക്ക് എരിവ്‌ കൂടി എടാ ഉളുപ്പുണ്ടോ അനക്ക് റൂമിന്‍റെ വാടക തന്നിട്ട് മൂന്നു മാസയിലെടാ.

ന്‍റെ പൊന്നാര ചങ്ങായിയെ അവ്സ്യമില്ലാത്ത ബര്‍ത്താനം പറയല്ലേ ന്‍റെ കയ്യില്‍ പൈസ ഇണ്ടെങ്കില്‍ തരാണ്ടിരിക്കോ ഞാന്‍ എപ്പോലെയ്നീം എ .സി ക്ക് തണുപ്പില്യാന്നു പറഞ്ഞത് അതിന്‍റെ ഉള്ളിന്നും ഒച്ച വന്നത് ഇജും കേട്ടതല്ലേ എന്നിട്ട് ഇപ്പം ന്നെ കുറ്റംപറയാണോ?പോടാ .. ചതിയനാണ് നാക്കിടുത്താ കളവോ പറയൊള്ളൂ. ഹ അന്നോട്‌ കളവു പറഞ്ഞിട്ട് എനിക്ക് പള്ളിയെടുത്ത കൂലിയല്ലേ കിട്ടുന്നത് ചെറ്റേ. എടാ തെമ്മാടിത്തരം പറഞ്ഞാല്‍ അടിച്ചു നിന്‍റെ ചെള്പ്പ പൊളിക്കും ട്ടോ. എന്ത് തെമ്മടിതരാണ്ടാ പറഞ്ഞത് നാറി. പോടാ ചെലക്കാണ്ട് അന്‍റെ പൈസ എങ്ങിനെ പോണതെന്നും എനിക്കറിയാം കണ്ട സ്ഥലത്തൊക്കെ പോയി കള്ള വെടി വെക്കലല്ലേ അന്‍റെ പണി ഇന്നട്ടു പണിയില്ല പൈസയില്ലന്നും പറഞ്ഞു ഓസി അടിച്ചു നടന്നോ.

പോയ്ക്കെട അതൊക്കെ ഇന്‍റെ ഇഷ്ട്ടം ഇജു ആരാ ചോയിക്കാന്‍ ബെറുതെ നെട്ടാന്തം പരഞ്ഞുണ്ടാക്കണോ അനക്ക് ഞാനൊരു പേരിട്ടു നെട്ടാന്തരം പറയിണ ചങ്ങായി ഇപ്പം എണീക്ക് പള്ള പയിക്കിണ് ബല്ലത്തും തിന്നാം ഇഷ്ട്ടാ.

ഹേയ്‌ ബെറ്പ്പിക്കല്ലേ എനിക്ക് ബേണ്ടാ ഇജു കഴിച്ചോ. ഹും മുണ്‌ങ്ങാം അനക്ക് ബെണ്ടാങ്കില്‍ എനിക്കും ബേണ്ടാ ലേസം നീങ്ങി കെടക്ക്‌ എനിക്കും ഇബടെ കെടക്കണം ഹമാര്‍ നാട്ടിലെ ചിന്ത ബെച്ചു എന്നെ സൈക്കിള്‍ ചവുട്ടല്ലേ.

ഹോ സൈക്കിള്‍ ചവുട്ടാന്‍ പറ്റിയ മൊതല് എന്നീച്ചു പോടാപട്ടി അന്‍റെ കട്ടില്‍ മേല്‍ കെടന്നോ.
അത് പറ്റൂല എനിക്ക് ഇന്ന് അന്‍റെ കൂടെ തെന്നെ കെടക്കണം ബെള്‍ക്ക് കെടുത്തുന്നു ഞാന്‍ ഉറങ്ങി.
ഡാ എണീക്ക് നേരം ഒരുപാട് ആയി .

ഹേയ്‌ ബെറ്പ്പിക്കല്ലേ. ഏണിയെടാ പണിക്ക് പോണ്ടേ. ഹ പോണം. ന്നാ എണീക്ക്. ഹോ ഇന്നലെ എന്തയ്നും ഇഷ്ട്ടാ ആ സാതനം തിരെ സെരിയില്ല ഒന്ന് അടിച്ചപാടെ ന്‍റെ ഫീസ് പോയി.
എല്ലഡാ ഞാന്‍ വാള്ബെച്ചിനോ? ഹേയ്‌ വാള് ബെചിട്ടില്ല പാമ്പായി നിരഗയനീം.
തല്ലുണ്ടാക്കിയോ? പിന്നെ അല്ലാതെ. ഞമ്മക്ക് ഇതു നിര്‍ത്താം ഇതുപോലെ ആയാല്‍ കഷ്ട്ടകാലതിന്നു ബല്ലത്തും പറ്റിപോക്കും പടച്ചോന്‍ കാത്തോട്ടെ. ന്നാ സെരി ഞാനും നിറുത്തി ചായ റെടി മുഖം കയ്ക്കി കുടിക്കാന്‍ നോക്ക്. ഇജു ചോയിച്ച പൈസ ന്‍റെ പോക്കറ്റിലുണ്ട്‌ അതെടുത്തു നാട്ടിക്ക് അയച്ചിട്ട് പോയാമതി. സെരി അളിയാ... !


Tuesday, May 31, 2011

കിടക്കെട്ടെ അനക്ക് ഉമ്മച്ചിന്‍റെ ബക ഹാപ്പി ബര്‍ത്തട

ഉപ്പയും ഉമ്മയും ഞാനും അനുജത്തിയും അനുജനുംകൂടി അഞ്ചുപേരടങ്ങുന്ന പുരയില്‍ (തറവാട് എന്നും പറയാം) എന്‍റെ ജന്മദിനം അറിയുന്നവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നൊളു. അതില്‍ എല്ലാം ക്രത്യമായി എഴുതി വെക്കുകയും ഓര്‍മിക്കുകയും ചെയ്യുന്ന ഉപ്പ ഇന്നുജീവിചിരിപ്പില്ല . മറ്റെയാള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് മാസം മേയ് മുപ്പത്തൊന്നാം തിയതിയാണെന്നല്ലാതെ ഏത് വര്‍ഷം എന്നത് അത്രക്ക് അങ്ങോട്ട് ഓര്‍മ്മ വരുന്നില്ല. അറബിമാസം അറിയാം ന്നാലും അറബിവര്‍ഷവും ഓര്‍മയില്ല മഹിരിബ് ബാങ്കിന്‍റെ തൊട്ടുമുന്‍പാണ് പ്രസവിച്ചതെന്നും അടുത്തപുരയിലെ ജാനകി ഏടത്തിയാണ് നാള്നോക്കിയതെന്നും പൂരം നക്ഷത്രംമാണെന്നും ഉമ്മച്ചിക്കറിയാം.

ഹലോ ഉമ്മച്ചിയല്ലേ ? അതെടാ .. പടച്ചോനെ ഫോണും കയ്യികൊണ്ട് നടക്കാ ഇങ്ങള് ? അയിനു എനിക്കറിയല്ലോ ഇന്ന് ഇയ്യ് ബിളിക്കുംന്ന്. ഹൂം അതെന്താ ഇന്നിന് ഒരുപ്രത്യേകത ? അതൊക്കെ ഇണ്ടുമോനെ... അന്നേ പെറ്റത് ഞാനല്ലേ ?ഹ ഹാ.. അത് സെരി ന്നാ പോട്ടെ .

ഉമ്മച്ചിയെ എനിക്ക് ഇപ്പം എത്ര വയസായി ? ഇജു പോടാ എന്നെ കളിയാക്കാതെ എനിക്കറിയില്ലേ അന്‍റെ ബയസ് ഇപ്പം അനക്ക് ഒരു നാല്പതു ഒക്കെ ആയിക്കാണും. പടച്ചോനെ... ഇന്‍റെ മോന് ഇരുപത്തിഒന്നാം ബയസിലേക്ക് കടന്നു... ഓന്‍ ഇപ്പം പതിനാലാം ക്ലാസിലാ പഠിക്കുന്നത് ന്നട്ടും എനിക്ക് നാല്‍പ്പതെന്ന് പറയാ ഇങ്ങള് ? ഉമ്മച്ചിയെ ഞാന്‍ 1967 അല്ലേ ജനിച്ചത്‌ അപ്പം എനിക്ക് നാപ്പത്തിനാല് ആയിലെ ? ഇജു പോടാ മുണ്ടാണ്ട് അന്‍റെ ഒരു കൊട്ടകണക്ക് ഇജു കിള്ളകുട്ട്യാക്കുമ്പോള്‍ അന്‍റെ ഇപ്പ അന്നെപിടിച്ചു പെണ്ണ് കെട്ടിച്ചത്കൊണ്ട് അന്‍റെ അത്ര ബെലുപ്പത്തില്‍ തന്നെയുള്ള മോന്‍ അനക്കുണ്ടായത് അതിപ്പം ന്‍റെ കുറ്റംകൊണ്ടാണോ ? ആട്ടെ അന്‍റെ വിടര്‍ക്കും കുട്ട്യേക്കും അറിയോ അന്‍റെ പിറന്നാള് ഇന്നാണെന്ന്

വിടര്‍ക്ക് അറിയോന്ന് ചോദിച്ചാല്‍ അറിയാന്നും പറഞ്ഞൂടാ ന്നാ എട്ടു അറിയൂലാനും പറയാന്‍ ബെയ്യ. മക്കള്‍ക്ക് നാലാള്‍ക്കും അറിയാം അത് മോന്‍ അവരെ പഠിപ്പിച്ചതാണ്. അതില്‍ മോള് പാത്തൂന്ന് ഇപ്പന്‍റെ ബര്‍ത്ത് ഡേ എന്നാമോളെന്നു ഇങ്ങള് ചോദിച്ചാല്‍ പറഞ്ഞുതരും ഓളെ സ്കൂള്‍ തുറക്കുന്നതിന്‍റെ തലേദിവസമെന്ന്. പിന്നെല്യേ ഉമ്മച്ചിയെ ഇന്ന് എന്‍റെ കുറെ ചങ്ങായിമാര് കുവൈത്തിന്നും, നാട്ടിന്നും, കത്തറിന്നും, ദുബായ്ന്നും എന്നിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു ന്നട്ടും ഇങ്ങളെന്താ എന്നോട് ഹാപ്പി ബര്‍ത്ത് ഡേ എന്ന്‌ പറയാത്തത്

അല്ലമോനെ കണ്ട രാജ്യത്ത് ഉള്ള ആളുകള്‍കൊക്കെ അന്നേഅറിയോ അന്‍റെപിറന്നാള്‍ ഇന്നാണെന്ന്അറിയോ ? ഹുംഅറിയാം. അതെങ്ങിനെ ? അത് ഉമ്മച്ചിയെ ഇന്‍റെര്‍നെറ്റ് വഴിയുള്ള പരിജയമാണ്. അതെന്താ ? ഹോ ഉമ്മച്ചിയെഅത്രൊക്കെ അറിഞ്ഞാല്‍മതി .

പടച്ചോനെ അടുത്ത പുരയിലെ അലവിയെ കണ്ടാല്‍ സലാം ചൊല്ലാന്‍ ആളുക്കാര്‍ക്ക് മടിയാണ് അങ്ങനത്തെ ആള്‍ക്കാരാണ് കുന്തരതാനത്തില്‍ കുത്തികളിച്ചുകൊണ്ട് ദുനിയവായ ദുനിയാവ് മുയ്മനും സലാംചൊല്ലുന്നു കലാംപറയുന്നുപിറന്നാള്‍ആശംസിക്കുന്നു കാലം പോയെപോക്കെ ദുനിയാവ് ആകേ ചെറുതായി ബെരയിക്കും. പിറന്നാളായിട്ട് ഉമ്മച്ചിഅനക്ക് എന്തെയ്നും പറച്ചില്‍ ? ഹാ കിട്ടിപോയി കിടക്കെട്ടെ അനക്ക് ഉമ്മച്ചിന്‍റെ ബക ഹാപ്പി ബര്‍ത്തട അല്ല പിന്നെ ....!

Monday, May 9, 2011

ഞമ്മളെ സ്വന്തം വായനശാല :

കിളവന്‍മാരുടെ ഒടുക്കത്തെ വായന തിരൂലെ? ഇവരെന്താ പേപ്പര്‍ തിന്നണോ? പൊലചെക്കെന്നെ എയ്നേറ്റു ഇബടെ ബന്നു കുത്തിരിക്കും ഹും... ഒടുക്കത്തെ ഒരു ഇരുത്തം മുപ്പരെ കുളൂസ് കണ്ടിലെ കാതില്‍ തിളങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ ഒരു കടുകന്‍ ഉണ്ട് കുപ്പായും ഇടുലാ ചെരിപ്പും ചവിട്ടുലാ ഇബടത്തെ നാട് വാഴി ആണുന്നാ ബിജാരം.

ഹും അപ്പുറം അതാ... വേറൊന്നു ഇരിക്കിത് കണ്ടിലെ സിമെന്റ്റ് ബെഞ്ചിന്‍റെ ചുറ്റും ബെത്തിലാടക്ക തിന്ന് തുപ്പി നാറിക്കും വായെന്നു അതാഒലിക്കുന്നു ബെത്തിലാടക്കനീര് ഹോ... തോളില്‍ ഇരിക്കുന്ന തോര്‍ത്ത്‌ എടുത്തു ഇടക്ക് തൊടക്കുന്നുണ്ട് കൊടവയറന്‍

വേറൊന്നു അതാ അപ്പുറത്തെ ബെഞ്ചില്‍ ഒരു ഗള്‍ഫ്‌കാരന്‍ കയ്യില്‍ ഒരു സൈക്കോ ഫൈവ് വാച്ചും പല വര്‍ണ്ണത്തിലുള്ള പോളിസ്റെര്‍ ലുങ്കിയും അതിനൊത്ത ഒരു ബനിയനും ബലത്തെ കയ്യിന്‍റെ തള്ള വിരലില്‍ ഒരു അക്കിക്ക് കല്ലിന്‍റെ ഒണക്ക മോതിരം ഇടക്ക് ഇടക്ക് ബെറുതെ ചിരിക്കും മുപ്പരെ സ്വര്‍ണത്തിന്‍റെ പല്ല് നാട്ടാരെ കാണിക്കാന്‍ വേണ്ടി എന്താ ബടായി മുപ്പര്‍ക്ക് ഇന്നാലും സ്വന്തായിട്ട്‌ ഒരു പേപ്പര്‍ പൊരേല് മാങ്ങി കൂടെ? മുപ്പര്‍ക്ക് പൈസ ഇന്ടെന്നു പറഞ്ഞിട്ടെന്താ കാര്യം പിശുക്കന്‍ ബടായി ഗള്‍ഫാരന്‍

ഹോ ഒരു കൂട്ടം ഇരിക്കുന്നത് കണ്ടിലെ ബെല്യ ഒരു ഹജിയാരും അയാള്‍ക്ക് മൂളികളായ കൊറച്ചു കോന്തന്മാരും രാവിലെ തൊട്ടു ബെയ്നേരം ബരെ നാട്ടിലെ സകല ആളുകളെയും പറ്റി കുറ്റം പറയാലാണ് ഇവരെ പണി ഇപ്പം ഏന്താ ഇവന്‍ മാര്‍ പറയുന്നത് ഒന്ന് കേട്ടു നോക്കിയാലോ? അയ്യേ വിര്ത്തികെട്ടവന്മാര്‍ ഏതോ ആലികാക്കന്‍റെ ജമീല പെറ്റകഥ പടച്ചോനെ ഇവന്മാര്‍ അതിനെ ചെണ്ടും പറയും ബെച്ചു ഇന്ന് നാട്ടിലെ സകല മനുസ്യന്മാരെയും ചെവിട്ടില്‍ എത്തിക്കും

ഹും... വായനശലന്റെ ബെല്യ ആള്‍ക്കാര് ആണെന്നാ മുറിയിലിരുന്നു ബായിക്കിണ കോളേജ് കുമാരന്‍ മാരുടെ ബിജാരം സകല പഞ്ചാരടി പുസ്തകങ്ങളും തെരയാണ് അവന്മാര്‍ ഇന്നട്ടു ബുക്കിലുനോക്കി ബെല്യ സാഹിത്യക്കാരന്‍റെ ചേല്ക്ക് പ്രേമലേഖനം എയ്തനാണ്. അങ്ങോട്ട് പോണ്ടാ അവന്മാര്‍ തലക്ക് കുത്തും

അള്ളാ ഞമ്മളെ സ്വന്തം ആള് ബെരുന്നുണ്ട് മുപ്പര് എപ്പോളും ഇന്സൈട് ചെയ്തു നല്ല പത്രാസിലാ നടക്കല്‍ മുപ്പര്‍ക്ക് ഗവര്‍മെണ്ടിലാ പണി ചെലെപ്പം മുപ്പരായിരിക്കും ഞമ്മളെ നാട്ടിലെ ഇത്തിരി വെവരം ഉള്ള ആള്‍ മുപ്പര് ഞമ്മളെ ആഗസ്ത് പതിന്ജിന്നും റിപബ്ലിക് ദിനതിന്നു പാട്ടും, കസേരകളിയും, ഡാന്‍സും ഒക്കെ കളിപ്പിച്ചു സമ്മാനവും മിട്ടായിയും ഒക്കെ തെരും മുപ്പര് വായനശാലന്‍റെ എന്തോ ബെല്യ ആളാണ്‌ .

ഇതിനിടയിലാ ഒരു ചോദ്യം ഇജു എന്താണ്ടാ നൊടിയിത് ഹേയ് ഒന്നുമില്ലിയാ അപ്പോയെക്കും വായിക്കാതെ ഒയിവാക്കി വെച്ചിരിക്കുന്ന സിനിമാ പരസ്യവും, സ്പോര്‍ട്സ് പേജും ബെഞ്ചിലിരുന്നു ബയിക്കുന്നവരുടെ മുന്‍പില്‍ പോയിരുന്നു ഹെഡ് ലൈനും ബയിക്കുന്നവരുടെ തോള്‍ ഭാഗത്തുകൂടി ഉള്‍പേജും ഞമ്മള് ബയിച്ചു കയിഞ്ഞിരിക്കും

ബീണ്ടും ഒരു ചോദ്യം അനക്ക് എന്താ ഇന്ന് സ്കൂള്‍ ഇല്ലേ? ഉണ്ട് എന്നും പറഞ്ഞു ഞമ്മള് സൈക്കിള്‍ റീം ബെന്‍സ് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഓടിയിരിക്കും പിന്നെ അവിടെ നിന്നാല്‍ മായിന്‍ ബീഡി അല്ലെങ്കില്‍ ബെത്തിലാടക്ക മങ്ങാന്‍ പോകേണ്ടി ബെരും. അല്ലപിന്നെ ഞമ്മലോടാണോ കിളവന്മാരുടെ കളി !

Sunday, May 8, 2011

എല്ലാദൌസും ഉമ്മചിക്ക് ആശംസകള്‍ :

ഉമ്മച്ചിന്‍റെ കാല്‍ പാദത്തിനടിയിലാണ് എന്‍റെ സുബര്‍ക്കം. ഉമ്മ തന്നെ ദൈവം, ഉമ്മതന്നെ തണല്‍, ഉമ്മ തന്നെ സ്വാന്തനം , ഉമ്മതന്നെ ഗുരു, ഉമ്മയുടെ മുല ഞെട്ടില്‍ നിന്നും ആദ്യമായി നുണഞ്ഞു കുടിച്ച മുലപാല്‍ എനിക്ക് വിസപ്പടക്കാന്‍ ഉള്ളതെന്ന തിരിച്ചറിവിന്‍റെ ആദ്യ പാഠം എന്നേ പഠിപ്പിച്ചു. ഉമ്മയുടെ വിരല്‍ തുമ്പില്‍ പിടിച്ചു പിച്ചവെച്ചു ഞാന്‍ നടന്നു പഠിച്ചു ഉമ്മയുടെ ആദ്യ ചുമ്പനതിന്നും നിന്നും ഞാന്‍ സ്നേഹം പഠിച്ചു

മടിയില്‍ ഒന്ന് തല ചായ്ച്ചാല്‍ തീരാവുന്നതൊളൂ എന്‍റെ സങ്കടങ്ങള്‍, എന്‍റെ പ്രയാസങ്ങള്‍, പ്രവാസ ജീവിതത്തിലെ ജയ പരാജയങ്ങളില്‍ വീര്‍പ്പു മുട്ടുമ്പോള്‍ ഒരു ഫോണ്‍ കാളിലുടെ സബ്ദം ഒന്നുകേട്ടാല്‍ ഉമ്മയുടെ സ്വാന്തനത്തിന്റെ സമദാനിപ്പിക്കലിന്റെ സ്വരം ഒന്ന് കാതില്‍ വീണാല്‍ അതോടു തീരും എനിക്ക് ദുനിയാവിലെ സകല വിസമങ്ങളും


ഉമ്മയിലൂടെ
ഞാന്‍ ദൈവത്തെ കാണുന്നു, അറിയുന്നു, ഞാന്‍ അന്ന് തടഞ്ഞു വിഴാന്‍ നേരത്ത് ഉമ്മ ആര്‍ത്ത് വിളിക്കുന്നു അള്ളാ എന്‍റെമോന്‍ അതിലൂടെ ഞാന്‍ ആദ്യമായ് ദൈവത്തിന്‍റെ പേര്പഠിച്ചു ഞാന്‍ എന്ത് തെറ്റ് കുറ്റങ്ങള്‍ ചെയ്താലും ക്ഷമ ചോദിക്കാതെ ക്ഷമിക്കുന്നവള്‍ ഉമ്മ എതോരുകാര്യതിന്നും ദൈവത്തിനോട് പറഞ്ഞാല്‍ കാത്തുനില്‍ക്കണം ഉമ്മയോട് പറഞ്ഞാല്‍ കാത്തു നില്‍ക്കാതെ കാര്യങ്ങള്‍ നേടാം ഞാന്‍ ഒന്ന് കരഞ്ഞാല്‍ കൂടെ കരയാന്‍ ആരെക്കാളും മുന്‍പേ എനിക്കെന്‍റെ ഉമ്മ മാത്രം

അങ്ങിനെയുള്ള ലോകത്തില്‍ ഇരുപതാം നൂറ്റാണ്ടു വരെ ഉണ്ടായിരുന്ന എന്‍റെ ഉമ്മക്കും അതുപോലെ ലോകത്തിലെ എല്ലാ ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും എന്നും എല്ലാ നേരവും ആശംസകള്‍ നേരുന്നു.


എന്നാല്‍
പിന്നെ എന്തിനാ അയ്മുട്ടിയെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മുലപാല്‍ പോലും കുഞ്ഞിന്നു കൊടുക്കാതെ ഉദ്യോഗത്തിന്‍റെയും പരിസ്ക്കാരത്തിന്‍റെയും പേരില്‍ കുഞ്ഞിന്നു ബേബി ഫുഡ്‌ അണാക്കില്‍ ഒഴിച്ചുകൊടുത്തും മുലയുട്ടിയാല്‍ മാറ് ഇടിഞ്ഞു പോക്കും പിന്നെ മൊല കാങ്ങാന്‍ ചേല്‍ ഇല്ല എന്നും പറഞ്ഞു നടക്കുന്ന പച്ചപരിസ്ക്കാരികള്‍ സ്വന്തം കുഞ്ഞിനെ കോണ്‍വെന്‍റ്റില്‍ നിറുത്തി വളര്‍ത്തു പട്ടിയെ താലോലിച്ചു കൂടെ കിടത്തിയും നടക്കുന്നവര്‍ നടത്തുന്ന ഒരു പ്രത്യക ദിനം വേണോ? ഇരുപതാം നൂറ്റാണ്ട് ബരെ ഞമ്മള്‍ കണ്ടതും പഠിച്ചതുമായ ലാളിച്ചു കൊഞ്ചിച്ചു വളര്‍ത്തിയ പെറ്റമ്മയെ സ്നേഹിക്കാന്‍ ? പത്തുമാസം വയറ്റില്‍ ചുമന്നു നാട്ടു വയറ്റാട്ടി പുറത്തെടുക്കുന്ന അന്നുമുതല്‍ മുലപാല്‍ ഊട്ടിയും മാറിലെ ചുടുനല്‍ക്കിയും ഊണും ഉറക്കവും കളഞ്ഞു വളര്‍ത്തി വലുതാക്കുന്ന ഉമ്മയെ എല്ലാ ദിവസവും നമുക്ക് ഓര്‍മിച്ചുകൂടെ?

അയ്മുട്ടിയെ ചെറിയ സതമാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചിറ്റമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ് പ്രത്യേക ഉമ്മ ദിനം ആസുപത്രീയില്‍ നിന്നും പ്രാസവും കഴിഞ്ഞു അല്ലെങ്കില്‍ സമയ കുറവ് കാരണം നല്ല നാള്‍ നോക്കി ഡോക്ടറുടെ നേരം നോക്കി തൊരന്നു പുറത്തെടുത്തു യോനിയും തുടച്ചു കുഞ്ഞിനെ കുപ്പിപാലുമായി ആയയെ കയ്യില്‍ ഏല്‍പ്പിച്ചു വളര്‍ത്തു നായയെ മടിയില്‍ വെച്ച് കൊന്ജിച്ചു ലാളിച്ചു കാറില്‍ കേറി സ്വാന പ്രദര്‍സനതിന്നു പോക്കുന്ന ഈ കൂതറ മക്കള്‍ അമ്മ ദിനം നടത്തുന്നതിനു മുന്നേ വൃദ്ധ സദനത്തില്‍ ചെന്ന് ഉമ്മക്ക് സുഖമാണോ എന്ന് അന്വേഷിക്കട്ടെ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പരിസ്ക്കരിയായ ഉമ്മമാര്‍ക്കും കിടക്കട്ടെ ഒരു ഉമ്മ ദിനാശംസകള്‍ അല്ലപിന്നെ !!!