WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Sunday, April 10, 2011

മരുന്ന് കുടിക്കാതെയും തടി വെക്കാം :

ഹും എന്താ ഇവന്ന് സുക്കേട്‌ ? എന്താ പറയാ ഡോക്ടറെ ഓന്‍റെ കോലം കണ്ടീലെ ഇങ്ങള് തിന്നതും കുടിച്ചതും ഒന്നും ഓന്‍റെ തടിമേല്‍ പിടിക്കിണില്ല ഇടെ ആയിട്ട് വാസിയും തര്‍ക്കം ഒക്കെ കൂടിക്കിണ് ഓന് മെലിച്ചിലാണ് കാര്യായിട്ട് ഉള്ളത് ഡോക്ടറെ എന്‍റെ മോന് ഒന്ന് തടിവെച്ചു കണ്ടിട്ട് ഞമ്മള് മയ്യത്തയാ മതിയെയുനും.

അതിനെന്താ ആയിശുമ്മ ഇങ്ങള് ബെജാരാവണ്ടാ ഞമ്മള് ഓന്‍ക്ക് തടി ബെക്കന്‍ ഉള്ള മരുന്നും ഗുളികയും എഴുതി തരാം അതൊക്കെ മാങ്ങി കൊടുത്തു ഒരു മാസം കയിഞ്ഞു ബെരിന്‍

ഞമ്മള് മടങ്ങി ബെരുന്ന ബയിക്ക് ഉമ്മ കോന്തലയില്‍ കെട്ടിയിരുന്ന പൈസയെടുത്തു പുഷ്പ സിനിമാളിന്റെ അടുത്ത മരുന്ന് സാപ്പില്‍ കേറി മരുന്നൊക്കെ മേടിച്ചു ഒരു സൈക്കിള്‍ റിക്ഷയില്‍ കേറി നാട്ടിലെത്തി പോരെലെക്കുള്ള ഇടബയ്യില്‍ അതാ ഞമ്മളെ മുന്ബിലായി രണ്ടു കാലിലും മന്തുള്ള ബീരാന്‍ക്ക നടക്കുന്നു ബീരാന്ക്കന്റെ മുന്പ്പില്‍ ചാടാന്‍ നമ്മക്ക് പറ്റുന്നില്ല ഏതായാലും ബീരാന്ക്കന്റെ നടത്തം അനുസരിച്ച് ഞമ്മള് ബേകം കുറച്ചു നടന്നു

ന്‍റെ നോട്ടം മുയുമനും ബീരന്ക്കന്റെ കാലിലേക്കയിരുന്നു ഒടനെ തന്നെ ഉമ്മാനോട് ചോദിച്ചു ഉമ്മച്ചിയെ അയാളെ കാലു നോക്കിയേ എന്താ തടി അത് തടിയെല്ലടാ കൊതുക് കടിച്ചാല്‍ ഉണ്ടാകുന്ന സുക്കേടാ ഇജു ഇഞ്ഞു കുപ്പായം ഇടാതെ തൊട്ടും ബാക്കത്തു മോന്തിയേരം കള്ളിക്കാന്‍ പോകരുതുട്ടോ

ഹും മൂള്ളികൊണ്ട് ഉമ്മാന്റെ പിറകെ പൊരയിലെത്തി കുത്തിയിരുന്ന് ഇങ്ങനെ ചിന്ദിക്കാന്‍ തുടങ്ങി കൊത് കടിചിട്ടാണ് മുപ്പരെ രണ്ടു കാലും തടിച്ചത് എന്നാ പിന്നെ തൊട്ടും ബക്കത്ത് മോന്തിക്ക്‌ കുപ്പായം ഇടാതെ കളിയ്ക്കാന്‍ പോയിട്ടെന്നെ കാര്യം മേത്ത് മുയുമ്മം കൊതുനെ കൊണ്ട് കുത്തിക്കണം ഇന്നാ ഒടനെ തന്നെ തടി ബെക്കുമല്ലോ മരുന്ന് കുടിക്കും മേണ്ടാ ഉമ്മാന്റെ പൈസയും ലാഭം.