WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Tuesday, April 5, 2011

ബെല്ലിമ്മന്‍റെ പുട്ട് ബെര്യേത് :

മൈമൂനാ... എടി മൈമൂനാ... ഈ ബലാല് എബടെ പോയി ? ബെല്ലിമ്മാ ഇങ്ങള് എന്തിനാ ഈ പൊലചെക്ക് ഇങ്ങനെ ബിളിച്ചു കൂകുന്നത് . ഉറങ്ങുന്നോല് ഉറങ്ങികൊട്ടെ . ആടി ചെയ്ത്താനേ... ഇജു ആള് തരക്കേടില്ല നേരം എത്രായിന്നാ ബിജാരം ? അന്‍റെ ഉമ്മ എവിടെടി ? ഹും ... തള്ള രാവിലെ തന്നെ തുടങ്ങി നൊടിച്ചല്‍ . ഉമ്മച്ചി അതാന്ന് മുറ്റം അടിച്ചുവാരുന്നു... എടീ ... അനക്കെന്താ ആ പണി ചെയ്താല് അന്‍റെ കയ്മേലെ ബള ഊരിപോകോ ? ഹാ... എനിക്ക് കയ്യുലാ... പഠിക്കാന്‍ ഉണ്ട് . ഹോ... മുപ്പേത്യേരു പഠിച്ചു വെല്യാ കലക്ടര്‍ ആകാം ന്നാ ബിജാരം ഒന്ന് പോടീ .. അന്‍റെ പ്രായത്തില് ഞമ്മള് അന്‍റെ ഉമ്മാന്‍റെ മൂത്തതിനെ പെറ്റിക്കിണ് അറിയോ അനക്ക് . പറഞ്ഞിട്ട് എന്താ കാര്യം അള്ളഹാ... കാലം പോയ പോക്കെ ...ബാല്യക്കാരത്തി പെണ്ണിനെ കെട്ടിച്ചു ബിടാണ്ട് ഇഞ്ഞു പഠിക്കാന്‍ പറഞ്ഞയക്കെയ്ട്ടാ എല്ലാര്‍ക്കും തെരക്ക് .

മൈമൂനാ എടീ .... എന്താ ഉമ്മാ ഇങ്ങക്ക് ബേണ്ടത്‌ ? ഹാ ഇജു എന്താക്കാണ്ടി ? ഉമ്മാ ഞാന്‍ അടിച്ചു ബാരുന്നത് കണ്ടീലെ കടുപ്പചായ തളപ്പിച്ചു ബെച്ചിക്കിണ് ഇങ്ങള് അത് കുടിചോളീന്‍. ഹാ അതാപ്പം നന്നായെ നിക്കിയൊന്നും മേണ്ടാ ... ആ അമ്ബ്രന്നോന്നു നയ്ക്കാന്‍ പോണ്ടേ ? ഓന് തിന്നാന്‍ എന്താ ഇന്ടാക്കേടത്‌ ? അതൊക്കെ ഞാന്‍ ചെയ്തോള ഉമ്മാ.. ഹും അത്എന്തേയ് ഞമ്മള് ഇന്ടാക്കിയാല്‍ പറ്റൂലെ ..? അതോണ്ടല്ല ഉമ്മാ ഞാന്‍ ഇപ്പം അടുക്കളയില്‍ കേറാം ഇതൊന്നു മുഴുമനിച്ചോട്ടെ.. ഇജു മാഞ്ഞാളം കൊഞ്ചാതെ എന്താ ഇന്ടാക്കേണ്ടത് പറ പെണ്ണെ ? ഇങ്ങള് ബയസ് കാലത്ത് അടങ്ങി കുതിരിഞ്ഞോളീ ഉമ്മാ... ആടീ ഇജു ആള് തരക്കേടില്ല അന്നക്കെ പെറ്റുപോറ്റാന്‍ ഞമ്മള് മതിയെയ്നും ഇപ്പം ഞമ്മള് മൂലക്കല്‍ പോയി കുത്തിയിരിക്കണം ല്ലേ ?

ന്‍റെ പൊന്നാര ഉമ്മാ... ഈ പൊലചക്ക് ഇങ്ങള് ന്നോട് പട ബെട്ടലീന്‍ ഇങ്ങള് എന്താചാ...അങ്ങട്ട് ചെയ്തുടീന്‍... അതാ പുട്ട് ചുടാന്‍ ഉള്ള പൊടി നനച്ചു ബെച്ചിക്കിണ് സുഹറനോട് തേങ്ങ ചിരവി തരാന്‍ പറഞ്ഞോളീന്‍ ഓള് സഹായിചെരും ... ഹും നിക്കി കയൂലാ.. ആ പണ്ടാറത്തിനോട് പറയാന്‍ അണ്ടി തൂറ്റുന്ന പോലെ അതെന്നെക്കോളേള ബെരും. അന്‍റെ പഠിപ്പിക്കല്‍ന്‍റെ പവറാ അതിന്നു നല്ല ചൂട് കൊടുക്കണം മാഞ്ഞാളം കൊഞ്ചിച്ചി പെണ്ണ് ബെടക്കായി .

സുഹറാ മോളെ ... എന്താ ഉമ്മാ... ബെല്ലിമ്മക്ക് ഒരു മുറി തേങ്ങ ചിരവി കൊടുക്ക് ആ പുട്ടും കുറ്റീം തൂക്കും എടുത്തു കയ്ക്കി കൊടുക്ക്. ആ തള്ളക്ക് ഞാന്‍ ചെയ്തു കൊടുത്താല്‍ പറ്റൂലാന്ന്. നല്ല കുട്യാ മോള് ഉമമ പറഞ്ഞത് കേക്ക് ബെല്ലിമ്മനെ കുറ്റം പറയുന്നത് അന്‍റെ ഉപ്പ കേക്കണ്ട ട്ടോ . ഹും ബല്ലാത്ത നുംബിരായിരം തന്നെ ആള്‍ക്കാണേങ്കില്‍ കൊറേ പഠിക്കാന് ഉണ്ട് സല്യം .

ബെല്ലിമ്മാ ഇതാണ്‌ തേങ്ങ ചിരവിയത് കുറ്റീം തുക്കും ഇതാ ... ഞാന്‍ ചുടട്ടെ പുട്ട് ? ഇജു പോടീ പെര്‍മാനിച്ചേ പുട്ട് ഞമ്മള് ചുട്ടോളാം ഇജു അന്‍റെ പണി നോക്കി പൊയ്ക്കോ ന്‍റെ മുമ്പിന്നു

ഉമ്മാ ഇങ്ങള് എന്താക്കാണ് ? ഹാ മോനെ ഇജു എണിച്ചോ ? ഞമ്മള് അനക്ക് പോകാനാക്കുംബോതെക്കും ചായന്റെ കടി ഇണ്ടാക്കാണ് ഇജു പല്ലേച്ചു ബെരുംബോക്കും ഇതു ആകും ബെക്കം പല്ല് തേച്ചു ബാ ഇന്ന് ഇജു ഇതു തിന്നിട്ടു നയ്ക്കാന്‍ പോയാമതി. സെരി ഉമ്മാ ..

പടച്ചോനെ ... ബെല്ലിമ്മാ പുട്ട് എവിടെ? നനച്ച പൊടീം തീര്‍ന്നു തേങ്ങയും തീര്‍ന്നു ന്നട്ട് പുട്ട് എവിടെ ? ഉമ്മാ ഒന്ന് ബെക്കം ഇങ്ങോട്ട് ബരീന്‍ ബെല്ലിമ്മ പുട്ട് ചുട്ടത് കാങ്ങനങ്കില്‍. എന്താ മോളെ ? ഇങ്ങള് ബരീന്‍ ...

അള്ളാ ... ഇങ്ങള് ഇതു എന്താ കാണിച്ചേ ? എന്താണ്ടീ ഇങ്ങള് രണ്ടും കൂടി അട്ടം പൊളിക്കുന്നെ ? ഇബടെ ആരെങ്കിലും മയ്യതായോ ഇങ്ങനെ കിടന്നു കാറാന്‍... ന്‍റെ ഉമ്മാ ഇങ്ങള് നിക്ക് പണിമേപണി ആക്കിലെ ? ഹും എന്തേയ് ഇങ്ങള് ഇങ്ങള് പുട്ടുകുറ്റില്‍ ചില്ല് ഇട്ടിരുന്നോ ? പടച്ചോനെ ഞമ്മള് അത് മറന്നു ഇജു ബെജാരാവണ്ടാ കൊറച്ചു സര്‍ക്കര മേടിപ്പിക്ക് ഇതിലിട്ട് ബെരകാം പുട്ട് ബെര്യേത് . ന്‍റെക്കെ ചെറുപ്പത്തില്‍ ഞമ്മള് ഒരു പാട് ഇണ്ടാക്കി തിന്നിക്കിണ് അല്ല പിന്നെ ...!!!