WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Tuesday, April 12, 2011

ഒലക്കമേലെ ഗള്‍ഫാരന്‍:

സിഗരറ്റ് ബലി ഇബടെ മൊതലാകൂല മൂട്ടില്‍പഞ്ഞുള്ള ഒരു സിഗരറ്റ് മേടിക്കുന്ന പൈസ ഉണ്ടെങ്കില്‍ ഒരുകിലോഅരിമേടിക്കാം. തല്ക്കാലം രണ്ടു വില്‍സും ബാക്കി ബീഡിയുമാക്കാം ഇന്നാലോ ഇവിടെ പിടിച്ചു നില്‍ക്കാന്‍കയ്യോള്ളൂ. കയ്യിലാണെങ്കില്‍ നൂറുരൂപന്‍റെ ഒരു നോട്ട് മാത്രമേ ഉള്ളു. ഇതുമായി കുമുട്ടി പീടികയില്‍ ചെന്നാല്‍ചില്ലറകിട്ടോ ആവോ? നൂറു രൂപകൊണ്ട് ഗള്‍ഫ്‌ പത്രാസ് കാണിക്കാണ് ഇവനെന്നു ഓന്‍ കരുതോ ?എന്തായാലുംചോദിച്ചു നോക്കാം .

മോനെ... ഹാ ഇങ്ങള് എപ്പോ എത്തി ഇക്ക ? ഞാന്‍ കുറച്ചു ദൌസായി എത്തിട്ട്. എന്നിട്ട് ഇബയിക്കൊന്നുകണ്ടീലാ. ഹേയ്‌ ഞാന്‍ പുറത്തേക്ക് ഒന്നും ഇറങ്ങിട്ടില്ല . അപ്പോയേക്കും ഒരുത്തന്‍ ബൈക്കുമായി ബന്നുനില്‍ക്കുന്നുബൈക്കില്‍ നിന്നും ഇറങ്ങാതെ അവന്‍ പേടസില്‍ നിന്നും അഞ്ഞൂറ് രൂപന്‍റെ ഒരു നോട്ട് എടുത്തു പിടികക്കാരനെകാണിച്ചു കൊണ്ട് എടൊ ഒരു പായ്ക്ക് ഗോള്‍ഡ്‌ഫ്ലേക്ക്കിംഗ്‌ താ എന്ന്‌ പറയുന്നു. പിടികക്കാരന്‍ സിഗരെറ്റ്‌കൊടുക്കുന്നു ബാക്കി പൈസയും കൊടുത്തു . ബൈക്ക് കാരന്‍ എന്നെ നോക്കി ഹാ ഇക്ക എപ്പം എത്തി ? കുറച്ചുദൌസായി എത്തിട്ട്. പിന്നെ ഉസാര്‍ അല്ലെ ? അതെ ഉസാറായ്യിരിക്കുന്നു മോനെ. ആട്ടെ ഇജു എബിടാ ഇപ്പംപണിയെടുക്കുന്നത് ? ഞാന്‍ പച്ചക്കറി മാര്‍ക്കെറ്റില്‍ . എങ്ങിനെ മോനെ പണിയൊക്കെ ഉണ്ടോ ? ഹോപണിയൊക്കെ ഇഷ്ടമ്പോലെ ഉണ്ട് ഇക്ക. ഇപ്പോള്‍ പണിക്ക് പോകാണോ? അതെ ഇക്ക . സെരി ഇക്ക എന്നുംപറഞ്ഞു അവന്‍ പോയി ഞാന്‍ പിടികക്കാരന്‍റെ മേസമേലെ ടൈംപീസ്‌ ഒന്ന് നോക്കി. സമയം പതിനൊന്നു മണി .

പിടികക്കാരന്‍ എന്നോട് ബീണ്ടും ബര്‍ത്താനം പറയാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രണ്ടു ചെറിയ കുട്ടികളെകയ്പിടിച്ചു കൊണ്ട് ബേറെ ഒരാള്‍ ബന്നു . കുട്ടികള്‍ പിടികന്‍റെ മുന്‍പില്‍ മാല മാലയായി തൂക്കിയിട്ടിരിക്കുന്നപലനിറത്തിലും ഉള്ള മുട്ടായിപൊതികള്‍ കാണിച്ചുകൊടുക്കുന്നു. ബന്ന ആള്‍ അത്‌മുറിചെടുത്ത് കുട്ടികളെ കയ്യില്‍കൊടുക്കുന്നു മുപ്പര്‍ക്ക് കുറച്ചു അധികം സാതനങ്ങള്‍ മേടിക്കാന്‍ ഉണ്ട് എന്നാ തോന്നുണേ ഞാന്‍ ഒരല്‍പം മാറിനിന്ന് കൊടുക്കാം എന്ന്‌ കരുതി കുറച്ചു മാറുന്നു അപ്പോളാണ് മുപ്പര്‍ എന്നെ നോക്കുന്നത്.

ഹാ ഇത് എപ്പോള്‍ എത്തി ? ഞാന്‍ കുറച്ചു ദൌസായി . പിന്നെ സുഖമാണോ ? ഹോ സുഖം . ഇതാരാ കുട്ടികള്‍ ? മകന്‍റെ കുട്ടികളാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൂടെ കൂടും ഇതാ കണ്ടീലെ മിട്ടായി മേടിക്കാന്‍ബരുന്നതാണ്. നമ്മള്‍ സംസാരിക്കുന്നതിനിടയില്‍ പിടികക്കാരന്‍ മുപ്പര്‍ക്ക് ബേണ്ട സാതനങ്ങള്‍ എടുത്തുകൊടുത്തു. മൂപ്പര്‍ അരയില്‍ കെട്ടിയ റാണി മാര്‍ക്ക് ബെല്‍റ്റിന്‍റെ അറയില്‍ നിന്നും ചുരുട്ടിയ നിലയില്‍ ഒരു നോട്ട്എടുത്തു നിവര്‍ത്തുന്നു . ഞാന്‍ നല്ലോണം ഒന്ന് നോക്കി പടച്ചോനെ അതും ഒരു അഞ്ഞൂറിന്‍റെ നോട്ട് തന്നെ. പിടികക്കാരന്‍ അത് മേടിച്ചു ബാക്കി കൊടുത്തു . മൂപ്പര്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ എന്നോട് ചോദിച്ചു എന്നാതിരിച്ചു പോക്കുന്നെ?ഞാന്‍ ഉടനെപോക്കും എന്ന്‌ പറഞ്ഞു. കൂട്ടത്തില്‍ ഒരു ചോദ്യം അങ്ങോട്ടും ചോദിച്ചു എല്ലാഇങ്ങള് ഇപ്പോള്‍ പണിക്ക് പോകാറുണ്ടോ ? അതെ ഞാന്‍ ഇപ്പോളും ബെലിയങ്ങാടി തന്നെയാണ് . ഇന്ന്പണിയില്ലേ ? ഹാ ഞാന്‍ പോകാണ് അപ്പോളാണല്ലോ കുട്ടികള്‍ കൂടെ കൂടിയത് സെരി ഞാന്‍ ഇവരെ പുരെലേക്ക്ആക്കികൊടുക്കട്ടെ ന്നട്ട് പണിക്ക് പോണം പിന്നെ കാങ്ങാം എന്നും പറഞ്ഞു മുപ്പര്‍ പോയി .

പിടികക്കാരന്‍ എന്നോട് ബീണ്ടും ബര്‍ത്താനം തുടങ്ങി . അതിനിടക്ക് ഞാന്‍ ഓനോട്‌ രണ്ടു വില്‍സ് തെരാന്‍പറഞ്ഞു. ഓന്‍ എടുത്തുതന്നു. ഒരു കാലി പേക്കെട്ടില്‍ ഇട്ടുതാ ... അവന്‍ ഒരു കാലി പേക്കറ്റ് തന്നു തുടര്‍ന്ന് ഞാന്‍അവനോടു എടൊ ഒരു ഉറുപ്പ്യന്‍റെ ദിനേശ്ബീഡി താ... ഓന്‍ എന്നെ നല്ലോണം ഒന്ന് നോക്കിട്ടു ഒരു ചോദ്യം ഇങ്ങള്‍എത്ര കാലമായി ഗള്‍ഫില്‍ ? കാലം കൊറേയായി മോനേ ... ഇക്കാ എന്നിട്ടാണോ ഇങ്ങള് ഇമ്മാതിരി എരപ്പതരംകാണിക്കുന്നേ... അവന്‍ തുടര്‍ന്ന് ഒരു ഉറുപ്പിയക്ക് ബീഡി കിട്ടുലാ... ബീഡി ഒക്കെ പേക്കേറ്റ് മേടിക്കണം. ഓനെനോക്കി മുന്തിയ ഒരു ചിരിചിരിച്ചു ഞാന്‍ പറഞ്ഞു ഇജു സൊറ കളിക്കാതെ ബീഡിതാ ഇഷ്ട്ടാ... ഇങ്ങള് ഒരുഒലക്കമേലെ ഗള്‍ഫാരന്‍ തന്നെ ഇക്കാ അവന്‍ ബീഡി പേക്കേറ്റ് തന്നു ഞാന്‍ ബീഡി പേക്കേറ്റ് പൊളിച്ചു അതിലെബീഡി വില്‍സ് പേക്കേറ്റിലേക്ക് മാറ്റിയിട്ടു കുപ്പായത്തിന്റെ പോക്കേറ്റില്‍ ഇട്ടു ബാക്കി പൈസയും മേടിച്ചുഓനോട്‌ സലാം പറഞ്ഞു നടന്നു. കുറച്ചു ദൂരെ എത്തിയതിനു ശേഷം ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ പഹയന്‍ എന്നെ തന്നെ നോക്കി ചിരിക്കുകയാണ് അവന്‍ അപ്പോളും പറയുന്നുടാക്കും ഒലക്കമേലെ ഗള്‍ഫ്‌ക്കാരന്‍പോണൂ എന്ന്....!!!

2 comments:

  1. kayakka katha usharaayittundatto...... sarikkum undaayathaano olakkammele gulfukaaran????

    ReplyDelete
  2. alla pinne njammalodano kali ...!

    ReplyDelete