WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....

Sunday, May 8, 2011

എല്ലാദൌസും ഉമ്മചിക്ക് ആശംസകള്‍ :

ഉമ്മച്ചിന്‍റെ കാല്‍ പാദത്തിനടിയിലാണ് എന്‍റെ സുബര്‍ക്കം. ഉമ്മ തന്നെ ദൈവം, ഉമ്മതന്നെ തണല്‍, ഉമ്മ തന്നെ സ്വാന്തനം , ഉമ്മതന്നെ ഗുരു, ഉമ്മയുടെ മുല ഞെട്ടില്‍ നിന്നും ആദ്യമായി നുണഞ്ഞു കുടിച്ച മുലപാല്‍ എനിക്ക് വിസപ്പടക്കാന്‍ ഉള്ളതെന്ന തിരിച്ചറിവിന്‍റെ ആദ്യ പാഠം എന്നേ പഠിപ്പിച്ചു. ഉമ്മയുടെ വിരല്‍ തുമ്പില്‍ പിടിച്ചു പിച്ചവെച്ചു ഞാന്‍ നടന്നു പഠിച്ചു ഉമ്മയുടെ ആദ്യ ചുമ്പനതിന്നും നിന്നും ഞാന്‍ സ്നേഹം പഠിച്ചു

മടിയില്‍ ഒന്ന് തല ചായ്ച്ചാല്‍ തീരാവുന്നതൊളൂ എന്‍റെ സങ്കടങ്ങള്‍, എന്‍റെ പ്രയാസങ്ങള്‍, പ്രവാസ ജീവിതത്തിലെ ജയ പരാജയങ്ങളില്‍ വീര്‍പ്പു മുട്ടുമ്പോള്‍ ഒരു ഫോണ്‍ കാളിലുടെ സബ്ദം ഒന്നുകേട്ടാല്‍ ഉമ്മയുടെ സ്വാന്തനത്തിന്റെ സമദാനിപ്പിക്കലിന്റെ സ്വരം ഒന്ന് കാതില്‍ വീണാല്‍ അതോടു തീരും എനിക്ക് ദുനിയാവിലെ സകല വിസമങ്ങളും


ഉമ്മയിലൂടെ
ഞാന്‍ ദൈവത്തെ കാണുന്നു, അറിയുന്നു, ഞാന്‍ അന്ന് തടഞ്ഞു വിഴാന്‍ നേരത്ത് ഉമ്മ ആര്‍ത്ത് വിളിക്കുന്നു അള്ളാ എന്‍റെമോന്‍ അതിലൂടെ ഞാന്‍ ആദ്യമായ് ദൈവത്തിന്‍റെ പേര്പഠിച്ചു ഞാന്‍ എന്ത് തെറ്റ് കുറ്റങ്ങള്‍ ചെയ്താലും ക്ഷമ ചോദിക്കാതെ ക്ഷമിക്കുന്നവള്‍ ഉമ്മ എതോരുകാര്യതിന്നും ദൈവത്തിനോട് പറഞ്ഞാല്‍ കാത്തുനില്‍ക്കണം ഉമ്മയോട് പറഞ്ഞാല്‍ കാത്തു നില്‍ക്കാതെ കാര്യങ്ങള്‍ നേടാം ഞാന്‍ ഒന്ന് കരഞ്ഞാല്‍ കൂടെ കരയാന്‍ ആരെക്കാളും മുന്‍പേ എനിക്കെന്‍റെ ഉമ്മ മാത്രം

അങ്ങിനെയുള്ള ലോകത്തില്‍ ഇരുപതാം നൂറ്റാണ്ടു വരെ ഉണ്ടായിരുന്ന എന്‍റെ ഉമ്മക്കും അതുപോലെ ലോകത്തിലെ എല്ലാ ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും എന്നും എല്ലാ നേരവും ആശംസകള്‍ നേരുന്നു.


എന്നാല്‍
പിന്നെ എന്തിനാ അയ്മുട്ടിയെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മുലപാല്‍ പോലും കുഞ്ഞിന്നു കൊടുക്കാതെ ഉദ്യോഗത്തിന്‍റെയും പരിസ്ക്കാരത്തിന്‍റെയും പേരില്‍ കുഞ്ഞിന്നു ബേബി ഫുഡ്‌ അണാക്കില്‍ ഒഴിച്ചുകൊടുത്തും മുലയുട്ടിയാല്‍ മാറ് ഇടിഞ്ഞു പോക്കും പിന്നെ മൊല കാങ്ങാന്‍ ചേല്‍ ഇല്ല എന്നും പറഞ്ഞു നടക്കുന്ന പച്ചപരിസ്ക്കാരികള്‍ സ്വന്തം കുഞ്ഞിനെ കോണ്‍വെന്‍റ്റില്‍ നിറുത്തി വളര്‍ത്തു പട്ടിയെ താലോലിച്ചു കൂടെ കിടത്തിയും നടക്കുന്നവര്‍ നടത്തുന്ന ഒരു പ്രത്യക ദിനം വേണോ? ഇരുപതാം നൂറ്റാണ്ട് ബരെ ഞമ്മള്‍ കണ്ടതും പഠിച്ചതുമായ ലാളിച്ചു കൊഞ്ചിച്ചു വളര്‍ത്തിയ പെറ്റമ്മയെ സ്നേഹിക്കാന്‍ ? പത്തുമാസം വയറ്റില്‍ ചുമന്നു നാട്ടു വയറ്റാട്ടി പുറത്തെടുക്കുന്ന അന്നുമുതല്‍ മുലപാല്‍ ഊട്ടിയും മാറിലെ ചുടുനല്‍ക്കിയും ഊണും ഉറക്കവും കളഞ്ഞു വളര്‍ത്തി വലുതാക്കുന്ന ഉമ്മയെ എല്ലാ ദിവസവും നമുക്ക് ഓര്‍മിച്ചുകൂടെ?

അയ്മുട്ടിയെ ചെറിയ സതമാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചിറ്റമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ് പ്രത്യേക ഉമ്മ ദിനം ആസുപത്രീയില്‍ നിന്നും പ്രാസവും കഴിഞ്ഞു അല്ലെങ്കില്‍ സമയ കുറവ് കാരണം നല്ല നാള്‍ നോക്കി ഡോക്ടറുടെ നേരം നോക്കി തൊരന്നു പുറത്തെടുത്തു യോനിയും തുടച്ചു കുഞ്ഞിനെ കുപ്പിപാലുമായി ആയയെ കയ്യില്‍ ഏല്‍പ്പിച്ചു വളര്‍ത്തു നായയെ മടിയില്‍ വെച്ച് കൊന്ജിച്ചു ലാളിച്ചു കാറില്‍ കേറി സ്വാന പ്രദര്‍സനതിന്നു പോക്കുന്ന ഈ കൂതറ മക്കള്‍ അമ്മ ദിനം നടത്തുന്നതിനു മുന്നേ വൃദ്ധ സദനത്തില്‍ ചെന്ന് ഉമ്മക്ക് സുഖമാണോ എന്ന് അന്വേഷിക്കട്ടെ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പരിസ്ക്കരിയായ ഉമ്മമാര്‍ക്കും കിടക്കട്ടെ ഒരു ഉമ്മ ദിനാശംസകള്‍ അല്ലപിന്നെ !!!


Tuesday, May 3, 2011

ആ മയ്യത്ത് ഓന്‍ കൊണ്ടോയി പുയിങ്ങി തിന്നോട്ടെ:

ഏന്താ ഇവരൊക്കെ കൂടി ടി.വി ന്‍റെ മുന്‍പില്‍ പൊതിഞ്ഞു നിക്കുന്നത്. ഏന്താ മക്കളെ അതില്‍ ഇത്ര പിരിസത്തില്‍ കാങ്ങാനുള്ളത് ? ന്‍റെ ബെല്ലിമ്മാ... ഇങ്ങളെ കൊണ്ട് തോറ്റു. ദുനിയാവിലെ സകല കാര്യങ്ങളും ഇങ്ങക്ക് അറിയണോ ? അയിനു ഇജു എന്തിനാടി എന്നോട് പടവെട്ടുന്നത് എനിക്ക് അറിയാന്‍ പറ്റാത്ത വല്ല കാര്യവും അതില്‍ ഉണ്ടോ ? ഹോ ദേഷ്യം പിടിക്കല്ലേ... ബെല്ലിമ്മാ ഇവിടെ വന്നു നോക്ക് ലോക തീവ്രവാദിയെന്നും, ഭീകരവാദിയെന്നും പറയപ്പെടുന്ന ഒരുത്തനെ അതിനേക്കാള്‍ എത്രയോ മടങ്ങ്‌ വലിയ ലോക ഭീകരവാദിയും ദുനിയാവിനെ തന്നെ ചെല്പ്പടിക്ക് നിര്‍ത്തിക്കുന്ന ലോകപോലിസ് എന്ന് സ്വയം തീരുമാനിച്ചു ഇറങ്ങിയവര്‍ കൊലപെടുത്തി എന്നാണ് പറയപെടുന്നത്. എന്നാല്‍ ഇതു വരെ അതിന്‍റെ ചിത്രങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത് കമ്പ്യൂട്ടര്‍ ഒപയോഗിച്ചു സൂത്രപണിയില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് .

അതെന്താടി തീവ്രവാദിയും ഭീകരവാദിയും എന്നൊക്കെ പറഞ്ഞാല്‍ ? അത് ബെല്ലിമ്മാ മതത്തിന്‍റെയും, ജാതിയുടെയും, നിറത്തിന്‍റെയും, രാജ്യത്തിന്‍റെയും, പേരും പറഞ്ഞു സതാരണ മനുഷ്യന്‍ മാരെയും രാജ്യത്തെയും ഒക്കെ അടിമകളാക്കുകയും. എതിര്‍ക്കുന്നവരെ കൂട്ടത്തോടെ നശിപ്പിക്കുകയും ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ട ഒസാമാ ബിന്‍ ലാദനെ പോലെ കുറെ ആളുകള്‍ ഉണ്ട് ദുനിയാവില്‍. അവരെ കൊണ്ടാണ് ഭീകരവാദിയെന്നും തീവ്രവാദിയെന്നും ഒക്കെ പറയുന്നത്. അവര്‍ ചെയ്യുന്നത് സതാരണ മനുഷ്യനെ കൊന്നോടുക്കുകയാണ് .

നേരാണോ ഇജു പറയുന്നത് മോളെ ഓന്‍റെ ഫോട്ടോ ആണോ ഇപ്പം ടിവിയില്‍ കാണിക്കിത്ത്? അതെ ബെല്ലിമ്മാ ഇങ്ങള് നോക്കി. എബടെ നോക്കട്ടെ "അസ്ഥഹാഫിറ്ള്ളാ" എടീ... ഇബിലിസിന്‍റെ മോളെ എന്ത് ഒരുംബെട്ട ബര്‍ത്തനാണ്ടി ഇജു പറയുന്നത് ഇവളോട്‌ ഇജു പൊറുക്കണം റബ്ബേ .. എമ്മാതിരി ഹാലിമായ മനുഷ്യനെ പറ്റീയാ ഇവള്‍ പറയുന്നത് മുഖത്തേക്ക് നോക്കിയാല്‍ ഈമാന്‍ന്‍റെ ബെളിച്ചം കാണുന്നില്ലേ അനക്ക്. ഇജു ന്‍റെ മോളെ പള്ളയില്‍ തന്നെ പിറന്നല്ലോ ചെയ്ത്താനേ... എണീച്ചു പോടീ... ന്‍റെ കണ്ണിന്‍റെ മുന്പ്പിന്നും.

ബെല്ലിമ്മാ ഇങ്ങള് കാര്യം അറിയാതെ എന്നേ ചീത്ത പറയല്ലേ... ഇതിന്‍റെ ഉള്ളുക്കള്ളി ഇങ്ങക്ക് അറിയണോ? എന്ത് ഉള്ളുക്കളിയാണ്ടി അനക്ക് അറിയുന്നത്. മദ്രസ്സയിലും സ്കൂള്‍ലും അന്നേ പഠിപ്പിച്ചത് മൊല്ലാക്കമാരെയും , ഖത്തിബ്മാരേയും, ദീന്‍ കൊണ്ട് നടക്കുന്നവരെയും കളിയാക്കാന്‍ മേണ്ടിയണോ ഇബിലിസേ ? ഇതുനല്ല കൂത്ത്. ന്‍റെ റബ്ബേ പെണ്ണിന്‍റെ അഹമദി കണ്ടിലെ . എന്നാ പിന്നെ ഞാന്‍ ഒന്നും പറയുന്നില്ല ഇങ്ങള് എന്നെ കാര്യം അറിയാതെ ചീത്ത വിളിക്കുകയാണ്‌.

അല്ലെങ്കിലും ദുനിയാവില്‍ ഹാലിമായ മനുസ്യന്മാരെ കൂടെ പെസാതും പിത്തനയും പറഞ്ഞു നടക്കാനും വഴിതെറ്റിക്കാനും പണ്ട് മുതലേ ജൂതന്മാര്‍ ശ്രമിചിടുണ്ട് അവരെ സൂക്ഷിക്കാന്‍ പടച്ചോന്‍ ഖുര്‍ഹാനിലും പറഞ്ഞിടുണ്ട്. എന്നാല്‍ ഇമാനുള്ള ഒരുത്തനെയും ഒറ്റ ചക്ക്രവര്ത്തിമാര്‍ക്കും , ഇബിലിസിനും, ജിന്നിനും, ചെയ്താനും, വഴിപിയപ്പിക്കാന്‍ പറ്റൂലമോളെ... ഇമാന്‍റെ അടയാളം മുഖത്ത് ചന്ദ്രന്‍ ഉദിച്ചു നില്‍ക്കുന്ന പോലെ ഉദിച്ചു നില്‍ക്കുന്ന മനുഷ്യനെ പറ്റീ എന്താ ആനക്ക് പറയാന്‍ ഉള്ളത് ഇജു പറയ്‌ ഞമ്മള് കേക്കട്ടെ .

ഞാന്‍ പറയാം ക്ഷമയോടെ കേള്‍ക്കുക എന്നെ ചീത്ത പറയരുത് ട്ടോ. ഇങ്ങള് കണ്ട നെറ്റിയില്‍ ചന്ദ്രതിളക്കമുള്ള ഒസാമാ എന്ന മനുഷ്യന്‍ ജനിച്ചത്‌ തന്നെ അല്ലാഹുവിന്റെ തിരുദുദര്‍ പിറന്ന മണ്ണില്‍ ആയതിനാല്‍ ഇസ്ലാം ദീന്‍ നല്ലവണ്ണം പഠിച്ച ആള്തന്നെ. ഇസ്ലാം ദീന്‍ മാത്രമല്ല പഠിച്ചത് ലോകത്തിനാവശ്യമായ മറ്റു പലതരത്തിലുള്ള പഠിപ്പും അയാള്‍ നല്ലവണ്ണം പഠിച്ചിരുന്നു. തീര്‍ന്നില്ല പണ്ട് നെഹറു കുടുംബത്തിലെ ആരോ ഇന്ത്യ രാജ്യത്തെ പൈസ തന്നാല്‍ തിരികെ തരോ എന്ന് വെള്ളക്കാരനോട് ചോദിച്ചു എന്ന കഥ പോലെയല്ല. മറിച്ച് ചെറിയ ഒരു രാജ്യത്തെ തന്നെ പൈസകൊടുത്ത് വാങ്ങിക്കാന്‍ കഴിവുള്ള അത്രക്കും സമ്പത്തുള്ള ആളായിരുന്നു. കൂടാതെ സൌദി രാജ്യകുടുംബവുമായി വളരെ അടുത്ത ബന്തവും അയാള്‍ക്കും കുടുംബത്തിന്നും ഉണ്ടായിരുന്നു.

ഇത്രയൊക്കെ പഠിപ്പും വിവരവും പൈസയും ഒക്കെ ഉള്ള മനുഷ്യന്‍ പിന്നെ എന്തിനാ ഇജു പറയുന്നപോലെ ആളെ കൊല്ലാന്‍ നടക്കുന്നു മുപ്പരെ രാജ്യത്തെ ആരെങ്കിലും അക്ക്രമിചിരിക്കും അല്ലെങ്കില്‍ ദീനിന്നു വിരോധമായവര്‍ പറഞ്ഞു പരത്തുന്ന കള്ള കഥയായിരിക്കും ന്നട്ട് പൈസയും മൊതലും ഒക്കെ പറ്റിക്കാന്‍ മേണ്ടി .

ബെല്ലിമ്മാ... ഇങ്ങള് എപ്പോളും എന്നോട് പറയാറില്ലേ കൂടുതല്‍ പഠിച്ചാല്‍ മനുഷ്യന് ഭ്രാന്ത് വരുമെന്ന് അത് വളരെ ശെരിയാണ് ഇയാള്‍ക്കും പഠിച്ചു പഠിച്ചു തലക്ക് വട്ടു പിടിച്ചു. ആദ്യം ഒക്കെ ഒരുമാതിരി ഇസ്ലാമിക സ്നേഹത്തിന്റെ പേരില്‍ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും നിസ്ക്കരിക്കാനും സക്കാത്ത് കൊടുക്കാനും നല്ലരിതിയില്‍ നടക്കാനും മറ്റുമുള്ള ഉപദേശത്തിന്റെയും മറ്റും പിരാന്തായിരുന്നെങ്കില്‍ പിന്നിടത് പടര്‍ന്നു പന്തലിച്ചു ലോകത്തിനു തന്നെ ഭിഷണിയാകുകയും അതുമൂലം ഇസ്ലാം മതം എന്ന്‌ കേട്ടാല്‍ തന്നെ ഭികരവാദികള്‍ എന്ന്‌ നമ്മുടെ കൊച്ചു കേരളംപോലും പറയുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചു. അതിന്‍റെ ഒക്കെ മുഴുവന്‍ ഉത്തരവാദിത്തവും അയാളുടെയും അനുയായികളുടെയും ഇസ്ലാമിന്റെയും തലയില്‍ കെട്ടിവെക്കാനും ലോകത്ത് തന്നെ ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മടിക്കുന്നില്ല . ബെല്ലിമ്മാ ഇങ്ങക്ക് കേള്‍ക്കണോ കടുത്ത മനുഷ്യ സ്നേഹവും ഇസ്ലാമികതയും ഉള്ള ഇയാള്‍ക്ക്. ചെറിയ തോതില്‍ ഇസ്ലാമിന് നേരെ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്‍റെ പല ഭാഗത്തും അരങ്ങേറിയ അക്ക്രമങ്ങള്‍ കാണുമ്പോള്‍ സ്വാഭാവികമായും ഇയാളെ തലയില്‍ തിരിച്ചഅക്ക്രമിക്കണം എന്ന ചിന്ത ചെറിയതോതില്‍ കയറിയിരിക്കാം... പിന്നിടുള്ള അയാളുടെ പ്രവര്‍ത്തികളും പ്രസംഗങ്ങളും സൌദി അറേബ്യക്ക് പുറത്തുള്ള ആളുകള്‍ അറിയാനും ചെറിയ ഒരു സതമാനം അനുകൂലിക്കുന്നവര്‍ വളരെ ചെറിയ തോതില്‍ അയാളുടെ കൂടെ കൂടാനും തുടങ്ങി. ഇസ്ലാമിക രാജ്യങ്ങളുടെയും ഇസ്ലാമിന്റെയും സാമ്പത്തിക,വിദ്യഭിയാസ വളര്‍ച്ചയില്‍ അസൂയപൂണ്ട ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകരന്മാര്‍ എന്ന്‌ നമുക്ക് വിശേസിപ്പിക്കാവുന്ന അമേരിക്ക അവരുടെ ലോകപോലിസ് കളിയില്‍ കൂടെ നിര്‍ത്തിയിരിക്കുന്ന വെള്ളക്കാരന്റെ രാജ്യങ്ങളും, എക്കാലത്തു നമ്മുടെ ഇന്ത്യാ രാജ്യത്തെ പോലും നശിപ്പിക്കാന്‍ കച്ചകെട്ടി ഏത് പന്നിയെയും കൂട്ട് പിടിക്കുന്ന പാക്കിസ്ഥാനും, വന്‍കിട ആയുധ നിര്‍മാണ കമ്പനികളും ചേര്‍ന്ന് ഇയാളുടെ ബലഹീനത(ഇസലാമിക സ്നേഹം)മനസിലാക്കി മുതെലെടുക്കാന്‍ തിരുമാനിച്ചു. പതുക്കെ ഇയാളുടെ കൂടെ കൂടി ഇയാള്‍ക്ക് വളരാന്‍ ഉള്ള സകല വിധ ഒത്താശയും ചെയ്തുകൊടുക്കുകയും പതുക്കെ ഇയാളെ ഒന്നാം തരം ഭീകരവാദി ആക്കുകയും ചെയ്തു. എന്നാല്‍ ഇതൊക്കെ കണ്ടു കേട്ടും അറിഞ്ഞു നിന്ന അറബ് സമൂഹം ലോകപോലിസിനെ ഭയന്നിട്ടോ അതൊ അവരുടെ ഇമാം അമേരിക്കയാണ് എന്നുകരുതിട്ടോ സ്വന്തം സഹോദരന്‍ തെറ്റിലേക്ക് നിങ്ങുന്നത് തടഞ്ഞില്ല എന്നുമാത്രമല്ല രഹസ്യമായും പരസ്യമായും അമേരിക്കന്‍ ഉപദേശ പ്രകാരം പ്രോത്സാഹനം നല്‍ക്കുകയും ചെയ്തു . ഇയാളെ ഭീകരവാദ കസേരയില്‍ ആദ്യമായി കേറ്റി വെച്ചത് അന്നത്തെ അമേരിക്കന്‍ ഭരണകൂടം തന്നെ.

ബെല്ലിമ്മാ ഇങ്ങക്കറിയോ വര്‍ഗീയവെറി പിടിച്ചവനെ ആദ്യമായി അമേരിക്കന്‍ ഉപയോഗിച്ചത് ഒരു കമ്മ്യൂണിസ്റ്റ്‌ നാടായ സോവിയറ്റ്‌ യുണിയന്നു നേരെ ഒളിഅക്ക്രമം നടത്താന്‍ ആയിരുന്നു അതിനു വേണ്ടി അവന്‍റെ തലയില്‍ മുസ്ലിംവിഷം കുത്തിവെച്ചു അഫ്ഖാനിസ്ഥാനിലെ മുസ്ലിം ജനത്തിനെ റഷ്യ അക്ക്രമിക്കുന്നു അവന്‍റെ രാജ്യത്തെ നശിപ്പിക്കുന്നു മുസ്ലിം സഹോദരന്മാരാണ് അവരെ പോയി സഹായിക്ക് തനിക്ക് എന്ത് സഹായം വേണമെങ്കിലും ഞങ്ങള്‍ പിറകിലുണ്ട് എന്ന് പറഞ്ഞു അവിടേക്ക് അയക്കുന്നു. പിരാന്തന്‍ അന്നുമുതല്‍ അവനെ കൊന്നു എന്ന് പറയുമ്പോളും സതാരണ ജനത്തിനെ കൊന്നു ഒടുക്കി കൊണ്ടിരുന്നു. അവസാനം ഇവന്‍ പാല്‍ കൊടുത്ത കൈക്ക് തന്നെ കൊത്തി. ഒരു ചെറിയ വര്‍ഗീയവാദിയായിരുന്ന ഒസാമയെ തീവ്രവാദിയാക്കിയും പിന്നെ ലോക ഭീകരവാദിയാക്കിയും കളിചോന്നു പലനിലക്കും ഇയാളോട് പണികിട്ടുകയും ചെയ്തു. ഇവന്‍ തന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന വിഷം ദുനിയാവില്‍ കുറച്ചു പേരിലെങ്കിലും കുത്തിവച്ചിരിക്കുന്നു ആയതിനാല്‍ ഇനിയും വിഷ പാമ്പുകള്‍ തലപൊക്കാന്‍ സാധ്യത ഉണ്ട്.

അക്ക്രമിയായി മാറിയ ഇവനെ ആദ്യം തന്നെ അഭയം നല്ക്കിയതും അവിടെ തന്നെ വെച്ച് ഇവനെ കൊന്നു എന്ന്‌ പറയുന്നത് ഒരേ രാജ്യംമായ പാക്കിസ്ഥാനിലാണ് അന്ന് അവര്‍ അമേരിക്കയുടെ വലാട്ടികളായിരുന്നു ആയതിനാല്‍ സ്വന്തം രാജ്യത്ത് അമേരിക്കന്‍ കേറി നിരങ്ങിയപ്പോള്‍ അവര്‍ അറിഞ്ഞില്ലാ എന്ന്‌ പറയാനോ പറ്റുകയൊളും .

എന്തിനേറെ പറയുന്നു ഇസ്ലാമിന്റെ പേരും പറഞ്ഞു ഇവന്‍ സ്വന്തം രാജ്യത്തെ പോലും അക്ക്രമിച്ചു. അതോടു കൂടി അവന്‍ മുസ്ലിം ലോകത്തിനു തന്നെ കണ്ണിലെ കരടായി മാറി അവര്‍ ഇവനെ അവിടെന്നൊക്കെ ആട്ടി ഓടിച്ചു. പാല്കൊടുത്തു വളര്‍ത്തിയവന്‍റെ ജനങള്‍ക്ക് നേരെ ഇവന്‍ അക്ക്രമങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ നിരപരാധികളായ ആയിരങ്ങള്‍ അവിടെ പിടഞ്ഞു മരിച്ചു. വളര്‍ത്തു പുത്രനെ തേടിയുള്ള പേരില്‍ ലക്ഷ കണക്കിന് മുസ്ലിംങ്ങളെ അവര്‍ കൊന്നൊടുക്കി പല രാജ്യങ്ങളും തകര്‍ക്കപെട്ടു. ഇതിന്‍റെ ഒക്കെ കാരണക്കാരന്‍ ഇവന്‍ തന്നെ .

ബെല്ലിമ്മാ... ഇഞ്ഞു പറയൂ ...തന്‍റെ കുടുംബവും, നാടും, വിടും, സ്വത്തും സമ്പത്തും നാളിതു വരെ എടുത്ത ഇബാദത്തും എല്ലാം ഹറാമായ വഴിക്ക് വിനിയോഗിച്ച ഇയാളെ ആരെങ്കിലും കൊല്ലുന്നതല്ലേ നല്ലത് ?

തീര്‍ച്ചയായും മോളെ അതങ്ങിനെ തന്നെ വേണം. ഇസ്ലാമിന്നു നിരക്കാത്ത കാര്യം ഇസ്ലാമിന്റെ പേരുംപറഞ്ഞു പാവങ്ങളെ കൊന്നോടുക്കിയോനെ ഇതിനു മുന്‍പ് തന്നെ ആരെങ്കിലും കൊല്ലണമായിരുന്നു.അവന്‍റെ നാടിനെ ആരെങ്കിലും അക്ക്രമിക്കുകയോ അവന്‍റെ ദീനിനെ അപകടപെടുത്തുക,സമൂതായത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ അതിനെ എതിര്‍ക്കുന്നതിനു വേണ്ടി ഇസ്ലാം വിധി വിലക്കുകള്‍ അനുസരിച്ച് അവന്‍ അറിവുള്ളവനായതിനാല്‍ മുന്‍പില്‍ ഇമാമായി നിന്ന് കൊണ്ട് അവന്നു ജിഹാദ് ചെയ്യാമായിരുന്നു. അവന്‍റെ സകല സമ്പത്തും ജീവനും നല്‍കി പൊരുതാമായിരുന്നു. അങ്ങിനെയായിരെന്നെങ്കില്‍ അല്ലാഹു അവനു ശഹീദ്ന്‍റെ പുണ്ണിയം നല്‍ക്കി മരണാന്തര ജീവിതം നല്ക്കുമായിരുന്നു. തീര്‍ച്ചയായും അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നീ പറഞ്ഞത് അനുസരിച്ച് നോക്കിയാല്‍ അവന്‍ ഇപ്പോള്‍ തന്നെ നരകത്തിന്റെ അവകാശി ആയിമാറികഴിഞ്ഞു.

പിന്നെ ബെല്ലിമ്മാ അയാളുടെ മയ്യത്ത് ഇതുവരെ ആര്‍ക്കും കൊന്നൂ എന്ന്‌ പറയുന്നവര്‍ വിട്ടു കൊടുത്തിട്ടില്ല കടലില്‍ തള്ളി എന്നാ പറയുന്നത് പടച്ചോന്‍ അറിയാം ഏന്താ ചെയ്തതെന്ന്. ഇപ്പം ബെല്ലിമ്മ പറയൂ ഇയാള്‍ ചെയ്തത് തെറ്റ് തന്നെ അല്ലേ ?

മോളെ ഇജു ഒരുപുറം മാത്രം ബായിക്കാതെ... മയ്യത്ത് ഓന്‍ കൊണ്ടോയി പുയിങ്ങി തിന്നോട്ടെ. പിന്നെ ഓന്‍ ചെയ്തത് ഇജു പറഞ്ഞ പ്രകാരം സെരിയാനങ്കില്‍ ഇസ്ലാം വിരുദ്ധം തന്നെ. എന്നാല്‍ മയ്യത്ത് പോലും ഇസ്ലാമിക മുറക്ക് മറവു ചെയ്യാതെയും മറ്റും ചെയ്ത ലോകപോലിസ് കളിക്കുന്നോന്‍ ഒസാമ ബിന്‍ലാദന്‍ എന്ന് മുസ്ലിം പേരുള്ള ഇവനേകാളും എത്രയോമാടങ്ങ്‌ ഭീകരവാദി തന്നെ. അതുകൊണ്ട് അവന്‍റെ ലക്ഷിയം മുസ്ലിമിനെ ഇല്ലായ്മ ചെയ്യല്‍ മാത്രമല്ല ദുനിയാവ് തന്നെ അവന്‍റെ കൈപിടിയില്‍ ഒതുക്കുക എന്നതാണ് ആയതിനാല്‍ ഇനിയും ഇതുപോലെ ബിന്‍ലാദന്മാരെ അവര്‍ ഇറക്കി കൊണ്ടുരിക്കും അതിന്നു അവനെ ഇമാം ആയി ബെച്ചിരിക്കുന്ന അറബ് രാജ്യകര്‍ക്കും മറ്റുള്ളവര്‍ക്കും ഇതുപോലെ ഇഞ്ഞും കിട്ടുമ്പോള്‍ അവര്‍ പഠിക്കും !!!

Wednesday, April 20, 2011

ഓന്‍റെ ഒടുക്കത്തെ എന്തോസള്‍ഫാന്‍:


മോളെ അന്‍റെ പുയാപിള എങ്ങോട്ടാ പൊലചെക്ക് എണീച്ചു പായ്യുന്നെ?അത് ബെല്ലിമ്മാ മുപ്പര്കാസര്‍ക്കോട്ടേക്ക് പോകാണ് . ഹും അതെന്തിനാ ഓന്‍ തിടുക്കത്തില്‍ അങ്ങോട്ട്‌ പോക്കുന്നെ?അത്ബെല്ലിമ്മ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച സ്ഥലത്ത് പോയിനോക്കാന്‍ ഇന്ന് അവിടെ സമരോമീറ്റിങ്ങോ ഉണ്ടുന്നു പറഞ്ഞു. അതെന്താടി എന്തോസള്‍ഫാന്‍ ? എന്തോ സള്‍ഫാന്‍ അല്ല ബെല്ലിമ്മാ... എന്‍ഡോസള്‍ഫാന്‍. ഹാ എന്ത് കുന്തായാലും ബേണ്ടിലാ സാതനം കൊണ്ട്ഓന്‍ക്ക് ഏന്താന്നാ... ചോയിച്ചത്?

കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടെ ഒരു പറങ്കിമാങ്ങ തോട്ടത്തില്‍ ഏതോ ഇബിലിസ്കമ്പനിക്കാരന്‍ സൂത്രത്തില്‍ ഉണ്ടാക്കിയ കീടനാശിനി വിഷം. ചെടികള്‍ക്കുള്ള മരുന്നെന്ന് ഓല്പറയുന്ന വിഷം. എലികോപറ്റെറില്‍ കൊണ്ട്വന്നു ചാറ്റല്‍മഴ പെയ്യുന്നപോലെ പ്രദേശത്ത്അങ്ങട്ട് പെയ്യിച്ചു കൊടുത്തു . ന്നട്ട് ഇപ്പം ആയിനെകൊണ്ട് എന്തായി മോളെ ? ന്നട്ട് ബെല്ലിമ്മാ ആദ്യമൊക്കെ തോട്ടത്തില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് കാന്‍സര്‍ പോലെയുള്ളരോഗങ്ങള്‍ വന്നു. നേരാണോ മോളെ ഇജു പറയുന്നേ അള്ളാ... ഇന്‍റെ റബ്ബേ... ന്നട്ട് എന്തായി മോളെ? പിന്നിടത് പടര്‍ന്നു പ്രദേസത്തെ മുഴുവന്‍ ആളുകളിലേക്കും മാറാരോഗമായി പടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ അത് പലതരത്തിലുള്ള രോഗങ്ങള്‍ ആയി മാറികൊണ്ടിരിക്കുന്നു. ഇന്നും അതിന്‍റെ അനന്തര ഫലങ്ങള്‍ അവിടെ കണ്ടു വരുന്നു. ന്‍റെ പടച്ചോനെ ഞമ്മള് ഇതെന്താ കേള്‍ക്കുന്നേ എല്ലാ അടിയാനെയും ഇജു കാക്കണേ റബ്ബേ. ബെല്ലിമ്മാ എനിക്ക് അടുക്കളയില്‍ ഇത്തിരി പണിയുണ്ട് ഞാന്‍ അത് തീര്‍ത്തു വന്നിട്ട് ബാക്കി പറഞ്ഞു തരാം. അത് വരെ ഇങ്ങള് അവിടെ ദുരിതം അനുവഭിക്കുന്ന ആളുകളുടെ വീഡിയോ ചിത്രങ്ങള്‍ ഞാന്‍ വെച്ച് തരാം. ഇങ്ങളത് നോക്കി ഇവിടെ ഇരുക്കീന്‍ ഞാന്‍ ഇപ്പോള്‍ വെരാം.


ന്‍റെ റബ്ബേ... ഏന്താ കാഴ്ച ഞമ്മക്ക് തലകറക്കം ബരുന്നു പടച്ചോനെ ഞമ്മളെ ഖല്‍ബ് കിടന്നു പെടക്കുന്നു... ഇതു കാണാന്‍ ഞമ്മക്ക് മനക്കട്ടി പോരാ റബ്ബേ ... മോളെ...മോളെ . ഏന്താ ബെല്ലിമ്മാ. ഇങ്ങോട്ട് ബന്നു വീഡിയോ പുട്ടിതാ ... എന്തുപറ്റി ബെല്ലിമ്മാ. മോളെ ആദ്യം എനിക്ക് ഒരു ഗ്ലാസ്സ് ബെള്ളംതാ. ബെല്ലിമ്മാ എന്തേയ് ഇങ്ങക്ക് ? ന്നിക്ക് ബയ്യ കുട്ട്യെളെ കോലങ്ങള്‍ ന്‍റെ മനസിന്നും പോണില്ല തലകറങ്ങുന്നു കൊയക്കാകുന്നു . അത് സെരി ബെല്ലിമ്മാ ഇങ്ങക്ക് ഇത്രക്കും മനക്കട്ടിയില്ലേ? പണ്ടത്തെ ബ്രിട്ടിഷ്ക്കാരന്റെ കഥകളൊക്കെ എനിക്ക് പരഞ്ഞുതെരുന്ന ബെല്ലിമ്മ ഇതു കണ്ടപ്പോയെക്കും കുഴഞ്ഞു വീണോ ? അപ്പോള്‍ ഇങ്ങള് അവിടെ പോയി നേരിട്ട് ദുരിതം അനുഭവിക്കുന്നവരെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ ?


എല്ലമോളെ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിട്ടും ഞമ്മളെ സര്‍ക്കാരോന്നും ഇതുകാങ്ങുന്നില്ലേ ? ഉണ്ട് ബെല്ലിമ്മാ ഉണ്ട് അവരൊക്കെ അന്നുമുതല്‍ ഇന്ന് വരെ എല്ലാം കാണുന്നുണ്ട് പക്ഷെ അവര്‍ കണ്ണടച്ച് ഇരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ വിഷം പേരിനു നിരോധിചിരിന്നു ന്നാലും ഇപ്പോളും അത് കേരളത്തില്‍ ഒളിച്ചുംപാത്തും വില്‍ക്കുന്നുണ്ട്‌ എന്നാണു ന്‍റെ പുയാപ്പിളനേ പോലെ ഉള്ളവര്‍ പറയുന്നത്. ബെല്ലിമ്മ ഇങ്ങക്ക് അറിയോ അവിടെ നാള്ഇതുവരെയായിട്ടു ആയിരത്തിലധികം മനുഷ്യന്മാര്‍ മരണമടഞ്ഞു. പതിനായിരത്തിലധികം ആളുകള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമകളായി ജീവച്ചവങ്ങളായി ജീവിക്കുന്നു. ഇന്നും പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അസുഖം ഉണ്ടാവും എന്ന ഭയത്താല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ രഹസ്യമായും പരസ്യമായും ഗര്‍ഭചിത്രം നടത്തുന്നു.

പടച്ചോനെ നേരോ ? ന്നട്ട് മോളെ ഞമ്മളെ സര്‍ക്കാര്‍ അയിറ്റിങ്ങള്‍ക്ക് ഒന്നും കൊടുത്തില്ലേ ? ഇതുബെരെയായിട്ടു ബിസം ഇണ്ടാക്കിണ അമുക്കിന്‍റെ കമ്പനി പൂട്ടിചില്ലേ? അമുക്കിനെ ജയിലില്‍ അയച്ചില്ലേ ? ഇതെന്തു ദുനിയാവാണ് ന്‍റെ റബ്ബേ ? ഇല്ല ബെല്ലിമ്മാ കേരളത്തിലെ സര്‍ക്കാരുകള്‍ പരിമിതമായ കാര്യങ്ങള്‍ ചെയ്യാം മെന്നും ചെയ്തു എന്നും ഒക്കെ പറയുന്നുണ്ട് പ്രദേശത്ത് ചെന്ന് നോക്കിയാല്‍ അറിയാം എന്തൊക്കെ ചെയ്തുവെന്ന്. സര്‍ക്കാര്‍വാക്കും പയെചാക്കും എന്ന്‌ പറഞ്ഞപോലെ കിടക്കുന്നുകാര്യങ്ങള്‍. എല്ലമോളെ വിഷം ഇബടെ ഇന്ടാക്കുന്ന അമുക്കിന്‍റെ കമ്പനി തന്നെ പൂട്ടിച്ചുടെ? ഹും അതിന്നു ബെല്ലിമ്മാ അങ്ങ് കേന്ദ്രം ഭരിക്കുന്ന ആളുകളുടെ കയ്യിലാണ് അതിന്‍റെ ഒക്കെ കാര്യങ്ങള്‍ കെടക്കുന്നത്. ന്നട്ട് മോളെ കേന്ത്രത്തിലെ കോന്തന്മാര്‍ ഏന്താ പറയുന്നത് ? അമുക്കുകളൊക്കെ നല്ലോണം കൈകൂലി ഇബിലീസ് ബിസം ഇനടാക്കിയോനോട് മേടിചിടുണ്ടാക്കും ലേ ?. അത് പിന്നെ ചോദിക്കണോ ബെല്ലിമ്മാ. അമുക്കിനെയൊക്കെ ഏന്താ ചെയ്യേണ്ടത്ന്നു ബെച്ചാല്‍ കെട്ടിയിട്ടു ബിസം ബായികൂടിം കുണ്ടികൂടിം ഒയിച്ചുകൊടുക്കണം ന്നാലോ കള്ള അമുക്കുകള്‍ക്ക് മനസിലാക്കുകയൊളൂ.

ബെല്ലിമ്മാ അവന്മാര്‍ക്ക് ഇതുകൊണ്ട് ഒന്നും മനസിലാകൂലാ .. ലോകത്തില്‍ മിക്ക രാജ്യങ്ങളും വിഷം ഭുമിയില്‍ ഉണ്ടാക്കി തുടങ്ങിയപാടെ നിരോധിച്ചിരിക്കുന്നു.അവരൊക്കെ നല്ല വിവരും വിദ്യഭിയസവും ഉള്ള അറുപത്തിമൂന്ന് രാജ്യങ്ങള്‍ അതില്‍പെടും . ന്നട്ടും ഞമ്മളെ രാജ്യത്ത് ഏന്താ മോളെ നിര്‍ത്താതെ ? അതൊ കേന്ത്രത്തില്‍ ഇരിക്കുന്നവന്മാര്‍ മനുഷ്യനെ കൂട്ടകുരുതി നടത്തിയിട്ടാങ്കിലും ചാക്കുകണക്കിനു പണംസംബാധിക്കാം എന്ന തിരുമാനതിലാണ് ഉള്ളത് . അതിന്നുവേണ്ടി അവര്‍ വേശ്യസ്ത്രീകളെ പോലും ഇടനിലക്ക് വെച്ചിരിക്കുന്ന വന്‍കിട കോര്‍പറെറ്റ്കള്‍ക്ക് രാജ്യത്തെ പണയം വെച്ചിരിക്കുകയാണ്. മാത്രമല്ല ബെല്ലിമ്മാ വിഷകമ്പനി നമ്മുടെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ ഉള്ളതാണ്.

ന്‍റെ റബ്ബേ ഇതിനെക്കാളും നല്ലത് വെള്ളക്കാരന്‍ തന്നെയ്നും. മോളെ കേന്ത്രതിലെക്ക് ഇബടെന്നും പോയോനോന്നും അബടെ ഇതൊന്നു മുന്ദൂലെ.. ? ബെല്ലിമാ അവര്‍ അനുഭവിക്കുന്ന ദുരിതം നമ്മുക്ക് സഹിക്കാം എന്നാല്‍ ഇവ്ടെന്ന് കെട്ടുകെട്ടി ഡല്‍ഹിക്ക് പര്‍ക്കുന്നോന്‍ പറയുന്ന ചിലകാര്യങ്ങള്‍ ഒരു മന്സ്യ്നായി പിറന്നോനും സഹികൂല അമ്മാതിരി മനുഷ്യത്തം മുരടിചോനാ മന്ത്രിമാരായി ഇരിക്കുന്നത് അവിടെ. അവിടെ കണ്ണ് കൊണ്ട് നേരിട്ട് കണ്ടതൊന്നു അവന്മാര്‍ക്ക് മനസിലായിട്ടില്ല ഇനിയും പഠനം വേണം പോലും ഇതുവരെ നടത്തിയ പഠനം പോരാത്തതിനു വിണ്ടും നടത്താന്‍ പോക്കുകയാണ് എന്നാണ് അവന്മാര്‍ പറയുന്നത്.

അമുക്കുകള്‍ പഠനം നടത്തിയിട്ട് ഏന്താ പരുക്ഷ എഴുതാന്‍ പോകാണോ മോളെ ? അല്ല ബെല്ലിമ്മാ ഇങ്ങനെ കൊറേ പഠനങ്ങളിലും അവന്മാര്‍ക്ക് പണം തട്ടാന്‍ ഉള്ള സൂത്രങ്ങള്‍ ഉണ്ടാക്കിയെടുക്കും. ന്നട്ട് മോളെ ഏന്താ അന്‍റെ പുയാപ്പിള ഇപ്പം അവിടെ പോയിട്ട് ചെയ്യാ ?

എന്‍റെ പുയ്യപ്പിളനേപോലെയുള്ള അനേക കോടി മനുഷ്യാ സ്നേഹികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇതുപോലെയുള്ള വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ എല്ലാവരും കൂടി ലോക രാജ്യങ്ങളോട് അവസ്യപെട്ടതിനാല്‍ മാസം ജനീവ എന്ന രാജ്യത്ത് വെച്ച് വിഷ കിടനാസിനി ലോകത്ത് തന്നെ നിരോധിക്കണം എന്ന്‌ അവശ്യപെടാന്‍പോക്കുകയാണ്. അതില്‍ നമ്മുടെ ഇന്ത്യ രാജ്യവും ലോകത്ത് മറ്റുള്ള രാജ്യങ്ങളും ഇതു നിരോധിക്കണം എന്ന്‌ അവസ്യപെടാനും. കേരളത്തില്‍ ദുരിതം അനുവഭിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ നിലക്കുള്ള സഹായങ്ങളും സര്‍ക്കാരുകള്‍ ചെയ്യുന്നതിന്നും വേണ്ടി. ബഹുജന പ്രക്ഷോപം നടത്താന്‍ ഉള്ള തിരുമാങ്ങള്‍ നടത്താനും. അതിന്നു വേണ്ടി കേരളം എന്നല്ല ഇന്ത്യ ഉള്‍പ്പെടെ ലോകത്തുമുഴുവനും. ആളുകളെ സന്ഖടിപ്പിച്ചു പോരുതെണ്ടാതുണ്ട്. അതിനായി കേരളത്തിലെ എല്ലാ മനുഷ്യ സ്നേഹികളെയും പോലെ എന്‍റെ പുയപ്പിളയും ഉണ്ടാക്കും. കരിയങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ വേണ്ടിയാണ് മുപ്പര്‍ പോയിട്ടുള്ളത് .

ബെല്ലിമ്മാ ഇങ്ങള് എങ്ങോട്ടാ ബുക്കും പെന്‍സിലും എടുത്തു പോക്കുന്നെ . മോളെ ന്‍റെ ഒടുക്കത്തെ എന്തോ സാതനം ദുനിയാവില്‍ ബേണ്ടാ. അന്‍റെ പുയാപ്പിള തിരിച്ചു ബെരുബോള്‍ക്കും ഞമ്മളെ അയല്‍ക്കാരോട് ഞമ്മള് പറഞ്ഞു മനസിലാക്കട്ടെ. പുസ്തകത്തില്‍ ഒലോട് ഒക്കെ ഒപ്പും മേടിച്ചിട്ട് ഞമ്മള് ബെരാം. കൂട്ടത്തില്‍ ഇജു പറഞ്ഞ മാതിരി മാസം ഇരുപത്തിന്ജാന്തി കേരളത്തില്‍ നടത്തുന്ന പരിപാടിക്ക് ഓലോട് ഒക്കെ ഞമ്മളെ കൂടെ ബരാന്‍ പറഞ്ഞിട്ട് ബെരാം. ബേണ്ടേ ബേണ്ടാ മനുഷ്യനെ കൊല്ലുന്ന സള്‍ഫാന്‍ മേണ്ടാ ....!!!