WELCOME

WELCOME TO KOZHIKODE.... ന്‍റെ ദുനിയാവിലേക്ക് ഇങ്ങക്കും സ്വാഗതം ....
Showing posts with label ഞാന്‍ കണ്ട കാഴ്ചകള്‍. Show all posts
Showing posts with label ഞാന്‍ കണ്ട കാഴ്ചകള്‍. Show all posts

Friday, July 22, 2011

ഗള്‍ഫ് പ്രവാസിയുടെ ദുരിതങ്ങള്‍ :


ജോലിസ്ഥലത്ത് നിന്നും ഒരു മണിക്ക് റൂമിലേക്ക് തിരിക്കുന്നതിനു വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ലെത്തി 51 നമ്പര്‍ സിറ്റിബസ്സ്‌ന്‍റെ പാസ് കയ്യിലുണ്ട് സ്റ്റോപ്പില്‍ വേറെ ആരും ഉണ്ടായിരുന്നില്ല അകത്തു കയറി കാലൊടിഞ്ഞ ബെഞ്ചില്‍ കയറിയിരുന്നു. ചൂട് സഹിക്കുന്നതിലും അധികമായിരിക്കുന്നു 47 ഡിഗ്രീയാണ് ടി വി യില്‍ പറഞ്ഞത്. ഇത് അതിലും കൂടുതല്‍തന്നെ . സ്റ്റോപ്പ്‌ന്‍റെ മുകളിലെ തകിട് പഴുത്തു നില്‍ക്കുകയാണ് ചെറിയ മയക്കം തോന്നിതുടങ്ങി മുന്‍പിലൂടെ മലവെള്ളം ഒഴുക്കുന്ന പോലെ വിവിധതരം വാഹനങ്ങള്‍ ചീറിപായുന്നു തിരക്ക് പിടിച്ചു ചെറുതായികൊണ്ടിരിക്കുന്ന ദുനിയാവിലെ തിരക്കുള്ള ജീവിതങ്ങള്‍ ആയിരിക്കാം അവരുടേത് അതാണവര്‍ വാഹനം അത്രയധികം സ്പീഡില്‍ ഓടിക്കുന്നത് .

മയക്കത്തിനിടയിലും ഇടക്ക് ബസ്സ് വരുന്ന ദിശയിലേക്ക് നോക്കുന്നുണ്ട് എന്നിരുന്നാലു മനസ് എവിടെക്കെയോ യാത്ര ചെയ്യുന്നു അത് കടലും കടന്നു മാമല നാട്ടില്‍ എത്തിയിരിക്കുന്നു വീട്ടുകാരെയും നാട്ടുകാരെയും തൊട്ടുണര്‍ത്തി കൊണ്ട് യാത്ര അങ്ങിനെ തുടര്‍ന്നു കൊണ്ട് മയക്കത്തിലേക്ക് തന്നെ.

പെട്ടന്ന് സൈഡില്‍ നിന്നും ഊരഭാഗത്ത്‌ ഒരു ചവിട്ട് മുഖം കുത്തി തറയില്‍ വീണു ഞെട്ടി എഴുനേറ്റുനോക്കുംപോയെക്കും പിരടി ഭാഗത്ത്‌കൂടി ഒരു മാന്ത് വിണ്ടും താഴേക്ക് വീണു ഒരു വിതത്തില്‍ തപ്പിതടഞ്ഞ് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുത്തന്‍ കുപ്പായത്തിന്‍റെ കോളര്‍ പിടിച്ചു വലിക്കുന്നു അവര്‍ അഞ്ചുപേരുണ്ടായിരുന്നു എല്ലാം പതിനഞ്ചു വയസിന്ന് താഴെ പ്രായമുള്ള കുട്ടികള്‍ അറിയാവുന്ന അറബി ഭാഷയില്‍കരഞ്ഞു യാചിച്ചു നോക്കി അത് കൂടുതല്‍ അവരെ രസിപ്പിച്ചു അവര്‍ തോണ്ടലും നുള്ളലും തുപ്പലും തുടര്‍ന്ന് കൊണ്ടിരുന്നു ഓടാന്‍ ഒരു ശ്രമം നടത്തി രക്ഷയില്ല അഞ്ചു പേരുടെ നടുവിലാണ് കുടുങ്ങിയിരിക്കുന്നത് ഇതിനിടയില്‍ പോക്കറ്റില്‍ ഉള്ള പൈസയും മൊബൈലും അവര്‍ കയ്ക്കലാക്കിയിരുന്നു . പേടസ് അവര്‍ക്ക്കിട്ടിയില്ല അതില്‍ സിവില്‍ ഡി യും മറ്റുമുണ്ടായിരുന്നു അത് രക്ഷപെട്ടു

ഒരു ബസ്‌ വന്നു നിന്ന് അതില്‍ നിന്ന് ഇന്ത്യകാരയവര്‍ എന്ന്‌ തോന്നിക്കുന്ന ചിലര്‍ ഇറങ്ങി ഒച്ചയുംബഹളവും കൂട്ടിനോക്കി അവര്‍ നോക്കി നില്‍ക്കാന്‍ പോലും നിന്നില്ല ഒരു കണക്കിന്ന് ജീവനും കൊണ്ട് ഓടുന്നപോലെ അവര്‍ പോയിക്കളഞ്ഞു ഇതിനിടയില്‍ സിറ്റി ബസും സ്റ്റോപ്പില്‍ നിറുത്താതെ പോയി. മക്കളുടെ ഭാഗ്യംകൊണ്ടോ മറ്റോ രണ്ടു മൂന്ന് മിസരികള്‍ സ്റ്റോപ്പ്‌ലെത്തി ഉടനെ തന്നെ അവര്‍ ഇടപെട്ടു രക്ഷപെടുത്തി. മിസരികളുമായി ഏറ്റുമുട്ടിയാല്‍ നടക്കില്ലാ എന്ന കാരണം കൊണ്ടാവാം പെട്ടെന്ന് തന്നെ പിറകിലേക്കുള്ളവഴിയിലൂടെ കുട്ടികള്‍ ഓടിമറഞ്ഞു

അവരുടെ പരാക്രമവും പൈസയും, മൊബൈലും നഷ്ട്ടപെട്ടതിലും ഉള്ള സങ്കടവും കൊണ്ട് സംസാരിക്കാന്‍കഴിഞ്ഞിരുന്നില്ല മിസിരികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു പോലീസില്‍ പരാതി കൊടുക്കാന്‍ പറഞ്ഞു എന്നിട്ട്എന്തുകാര്യം അവിടുന്ന് കിട്ടുന്ന മറുപടി പലരും പറഞ്ഞു കേട്ടിടുണ്ട് കുട്ടികള്‍ അല്ലേ ? സാരമില്ലാ.. അല്ലെങ്കില്‍അവരെ കാണിച്ചു തരാന്‍ കഴിയോ? എന്നൊക്കെയായിരിക്കും അവരുടെ ചോദ്യം ഏതായാലും പോലീസില്‍പോകണ്ടാന്ന് തിരുമാനിച്ചു.

ഇതിനിടയില്‍ ബസ്സ്‌ വന്നു അതില്‍ കയറി ഇരുന്ന്‌ ചിന്തിച്ചുപോയി പണ്ട് അറബി വീട്ടില്‍ ജോലി ചെയ്തഹംസക്ക പറഞ്ഞ കഥകള്‍ മോനെ ... ഇവിടെ ഒരുത്തനും ഒറ്റ തന്തക്ക് ജനിക്കുന്നില്ല... എല്ലാം അറാത്ത് കളാണ് അതിനുള്ള പലകാരണങ്ങളും അന്ന് മുപ്പര്‍ പറഞ്ഞു തരികയും ചെയ്തിരുന്നു അന്ന് മുപ്പരോട് അറാത്ത് എന്നവാക്ക് തന്നെ തെറ്റാണ് എന്ന്‌ വാദിക്കുകയും ചെയ്തു കാരണം പല തന്തക്ക് എങ്ങിനെയാ പിറക്കുക ? മതമോ ശാസ്ത്രമോ തെളിയിക്കാത്തെ കാര്യയിട്ടാണ് തോന്നിയത്. ഇനി തന്തയില്ലാത്തവന്‍ എന്നാണുഅര്‍ത്ഥമാക്കുന്നതെങ്കില്‍ അതും തെറ്റ് തന്തയില്ലാതെ എങ്ങിനെ കുട്ടികള്‍? ആദമും, ഈശയും ഒഴികെ വേറെവല്ലവരുമുണ്ടോ എന്ന്‌ അറിയില്ല ഏതായാലും യുക്തിക്ക് നിരക്കതതായിട്ടാണ് പദം തോന്നിയത് അതുകൊണ്ട് കുട്ടികളെ അറാത്ത് എന്ന്‌ വിളിക്കണോ ? വേണ്ടാ ... ഇവര്‍ക്ക് യോജിക്കുന്ന പേര് മിര്‍ഗംങ്ങള്‍ക്ക് പിറന്നവര്‍ എന്നതാണ് നല്ലത് അതുകൊണ്ടാണ് അവര്‍ക്ക് മനസ്യനുള്ള വിവേജന ബുദ്ദി ഇല്ലാതായത് !

Tuesday, April 12, 2011

ഒലക്കമേലെ ഗള്‍ഫാരന്‍:

സിഗരറ്റ് ബലി ഇബടെ മൊതലാകൂല മൂട്ടില്‍പഞ്ഞുള്ള ഒരു സിഗരറ്റ് മേടിക്കുന്ന പൈസ ഉണ്ടെങ്കില്‍ ഒരുകിലോഅരിമേടിക്കാം. തല്ക്കാലം രണ്ടു വില്‍സും ബാക്കി ബീഡിയുമാക്കാം ഇന്നാലോ ഇവിടെ പിടിച്ചു നില്‍ക്കാന്‍കയ്യോള്ളൂ. കയ്യിലാണെങ്കില്‍ നൂറുരൂപന്‍റെ ഒരു നോട്ട് മാത്രമേ ഉള്ളു. ഇതുമായി കുമുട്ടി പീടികയില്‍ ചെന്നാല്‍ചില്ലറകിട്ടോ ആവോ? നൂറു രൂപകൊണ്ട് ഗള്‍ഫ്‌ പത്രാസ് കാണിക്കാണ് ഇവനെന്നു ഓന്‍ കരുതോ ?എന്തായാലുംചോദിച്ചു നോക്കാം .

മോനെ... ഹാ ഇങ്ങള് എപ്പോ എത്തി ഇക്ക ? ഞാന്‍ കുറച്ചു ദൌസായി എത്തിട്ട്. എന്നിട്ട് ഇബയിക്കൊന്നുകണ്ടീലാ. ഹേയ്‌ ഞാന്‍ പുറത്തേക്ക് ഒന്നും ഇറങ്ങിട്ടില്ല . അപ്പോയേക്കും ഒരുത്തന്‍ ബൈക്കുമായി ബന്നുനില്‍ക്കുന്നുബൈക്കില്‍ നിന്നും ഇറങ്ങാതെ അവന്‍ പേടസില്‍ നിന്നും അഞ്ഞൂറ് രൂപന്‍റെ ഒരു നോട്ട് എടുത്തു പിടികക്കാരനെകാണിച്ചു കൊണ്ട് എടൊ ഒരു പായ്ക്ക് ഗോള്‍ഡ്‌ഫ്ലേക്ക്കിംഗ്‌ താ എന്ന്‌ പറയുന്നു. പിടികക്കാരന്‍ സിഗരെറ്റ്‌കൊടുക്കുന്നു ബാക്കി പൈസയും കൊടുത്തു . ബൈക്ക് കാരന്‍ എന്നെ നോക്കി ഹാ ഇക്ക എപ്പം എത്തി ? കുറച്ചുദൌസായി എത്തിട്ട്. പിന്നെ ഉസാര്‍ അല്ലെ ? അതെ ഉസാറായ്യിരിക്കുന്നു മോനെ. ആട്ടെ ഇജു എബിടാ ഇപ്പംപണിയെടുക്കുന്നത് ? ഞാന്‍ പച്ചക്കറി മാര്‍ക്കെറ്റില്‍ . എങ്ങിനെ മോനെ പണിയൊക്കെ ഉണ്ടോ ? ഹോപണിയൊക്കെ ഇഷ്ടമ്പോലെ ഉണ്ട് ഇക്ക. ഇപ്പോള്‍ പണിക്ക് പോകാണോ? അതെ ഇക്ക . സെരി ഇക്ക എന്നുംപറഞ്ഞു അവന്‍ പോയി ഞാന്‍ പിടികക്കാരന്‍റെ മേസമേലെ ടൈംപീസ്‌ ഒന്ന് നോക്കി. സമയം പതിനൊന്നു മണി .

പിടികക്കാരന്‍ എന്നോട് ബീണ്ടും ബര്‍ത്താനം പറയാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ രണ്ടു ചെറിയ കുട്ടികളെകയ്പിടിച്ചു കൊണ്ട് ബേറെ ഒരാള്‍ ബന്നു . കുട്ടികള്‍ പിടികന്‍റെ മുന്‍പില്‍ മാല മാലയായി തൂക്കിയിട്ടിരിക്കുന്നപലനിറത്തിലും ഉള്ള മുട്ടായിപൊതികള്‍ കാണിച്ചുകൊടുക്കുന്നു. ബന്ന ആള്‍ അത്‌മുറിചെടുത്ത് കുട്ടികളെ കയ്യില്‍കൊടുക്കുന്നു മുപ്പര്‍ക്ക് കുറച്ചു അധികം സാതനങ്ങള്‍ മേടിക്കാന്‍ ഉണ്ട് എന്നാ തോന്നുണേ ഞാന്‍ ഒരല്‍പം മാറിനിന്ന് കൊടുക്കാം എന്ന്‌ കരുതി കുറച്ചു മാറുന്നു അപ്പോളാണ് മുപ്പര്‍ എന്നെ നോക്കുന്നത്.

ഹാ ഇത് എപ്പോള്‍ എത്തി ? ഞാന്‍ കുറച്ചു ദൌസായി . പിന്നെ സുഖമാണോ ? ഹോ സുഖം . ഇതാരാ കുട്ടികള്‍ ? മകന്‍റെ കുട്ടികളാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ കൂടെ കൂടും ഇതാ കണ്ടീലെ മിട്ടായി മേടിക്കാന്‍ബരുന്നതാണ്. നമ്മള്‍ സംസാരിക്കുന്നതിനിടയില്‍ പിടികക്കാരന്‍ മുപ്പര്‍ക്ക് ബേണ്ട സാതനങ്ങള്‍ എടുത്തുകൊടുത്തു. മൂപ്പര്‍ അരയില്‍ കെട്ടിയ റാണി മാര്‍ക്ക് ബെല്‍റ്റിന്‍റെ അറയില്‍ നിന്നും ചുരുട്ടിയ നിലയില്‍ ഒരു നോട്ട്എടുത്തു നിവര്‍ത്തുന്നു . ഞാന്‍ നല്ലോണം ഒന്ന് നോക്കി പടച്ചോനെ അതും ഒരു അഞ്ഞൂറിന്‍റെ നോട്ട് തന്നെ. പിടികക്കാരന്‍ അത് മേടിച്ചു ബാക്കി കൊടുത്തു . മൂപ്പര്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ എന്നോട് ചോദിച്ചു എന്നാതിരിച്ചു പോക്കുന്നെ?ഞാന്‍ ഉടനെപോക്കും എന്ന്‌ പറഞ്ഞു. കൂട്ടത്തില്‍ ഒരു ചോദ്യം അങ്ങോട്ടും ചോദിച്ചു എല്ലാഇങ്ങള് ഇപ്പോള്‍ പണിക്ക് പോകാറുണ്ടോ ? അതെ ഞാന്‍ ഇപ്പോളും ബെലിയങ്ങാടി തന്നെയാണ് . ഇന്ന്പണിയില്ലേ ? ഹാ ഞാന്‍ പോകാണ് അപ്പോളാണല്ലോ കുട്ടികള്‍ കൂടെ കൂടിയത് സെരി ഞാന്‍ ഇവരെ പുരെലേക്ക്ആക്കികൊടുക്കട്ടെ ന്നട്ട് പണിക്ക് പോണം പിന്നെ കാങ്ങാം എന്നും പറഞ്ഞു മുപ്പര്‍ പോയി .

പിടികക്കാരന്‍ എന്നോട് ബീണ്ടും ബര്‍ത്താനം തുടങ്ങി . അതിനിടക്ക് ഞാന്‍ ഓനോട്‌ രണ്ടു വില്‍സ് തെരാന്‍പറഞ്ഞു. ഓന്‍ എടുത്തുതന്നു. ഒരു കാലി പേക്കെട്ടില്‍ ഇട്ടുതാ ... അവന്‍ ഒരു കാലി പേക്കറ്റ് തന്നു തുടര്‍ന്ന് ഞാന്‍അവനോടു എടൊ ഒരു ഉറുപ്പ്യന്‍റെ ദിനേശ്ബീഡി താ... ഓന്‍ എന്നെ നല്ലോണം ഒന്ന് നോക്കിട്ടു ഒരു ചോദ്യം ഇങ്ങള്‍എത്ര കാലമായി ഗള്‍ഫില്‍ ? കാലം കൊറേയായി മോനേ ... ഇക്കാ എന്നിട്ടാണോ ഇങ്ങള് ഇമ്മാതിരി എരപ്പതരംകാണിക്കുന്നേ... അവന്‍ തുടര്‍ന്ന് ഒരു ഉറുപ്പിയക്ക് ബീഡി കിട്ടുലാ... ബീഡി ഒക്കെ പേക്കേറ്റ് മേടിക്കണം. ഓനെനോക്കി മുന്തിയ ഒരു ചിരിചിരിച്ചു ഞാന്‍ പറഞ്ഞു ഇജു സൊറ കളിക്കാതെ ബീഡിതാ ഇഷ്ട്ടാ... ഇങ്ങള് ഒരുഒലക്കമേലെ ഗള്‍ഫാരന്‍ തന്നെ ഇക്കാ അവന്‍ ബീഡി പേക്കേറ്റ് തന്നു ഞാന്‍ ബീഡി പേക്കേറ്റ് പൊളിച്ചു അതിലെബീഡി വില്‍സ് പേക്കേറ്റിലേക്ക് മാറ്റിയിട്ടു കുപ്പായത്തിന്റെ പോക്കേറ്റില്‍ ഇട്ടു ബാക്കി പൈസയും മേടിച്ചുഓനോട്‌ സലാം പറഞ്ഞു നടന്നു. കുറച്ചു ദൂരെ എത്തിയതിനു ശേഷം ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ പഹയന്‍ എന്നെ തന്നെ നോക്കി ചിരിക്കുകയാണ് അവന്‍ അപ്പോളും പറയുന്നുടാക്കും ഒലക്കമേലെ ഗള്‍ഫ്‌ക്കാരന്‍പോണൂ എന്ന്....!!!

Monday, April 4, 2011

ബസും കാത്തു ഒരു നില്‍പ്പ് :

ഹോ മുടിഞ്ഞ ബസ്‌ എപ്പോളാ ബെരാ... പണ്ടാരടക്കാന്‍ നേരം ഇമ്മിണി ബെയ്കി ഇന്ന് ലീവ് ആക്കിയാലോ ? ഹേയ്‌ അത് മേണ്ടാ... ലീവ് ആക്കിയാല്‍ കുടുങ്ങി പോകും ഇപ്പം തന്നെ ഒരു
ബിതത്തിലാ മുന്‍പോട്ടു പോക്കുന്നത്. അയിന്‍റെ എടക്ക്‌ ലീവും കൂടി അയാല്‍ കണക്കായി.

എല്ലങ്കില്‍ തന്നെ ഹിമാറ് പിറുപിറു പണ്ടാരമാണ് ഓന് ഒരു ദൌസം നല്ലോണം കൊടുക്കണം . ഹോ... നേരം ബെയ്ക്കുന്നു ഒടുക്കത്തെ പാസ് എടുത്തതാ കുടുങ്ങിയത് .

ഹായ് ഒരു ചരക്ക് ബരുന്നു... ഹോ ഇതേതാ സാതനം ? സിലാണി ഹേയ്‌ അല്ലാ ഇഞ്ഞിപ്പം സിലാണി എന്നേ ആണോ ? ഹാ... ബെരട്ട ബെരട്ടെ ഇങ്ങോട്ടന്നെ ബാ ... ഞമ്മക്ക് കമ്പനിക്ക് ഒരാളായി ഹോ ... പണ്ടാരടക്കി പഹയന്‍ ബെറുതെ ഓണ്‍ അടിക്കുന്നോ? ഇടുതോണ്ട് പോടാ... ഹാമര്‍ ... ഇത്ര നേരം ഞമ്മള് ബടെ നിന്നിട്ട് ഒരു ഹമുക്കും ബണ്ടി നിര്ത്തിലാ ഹോറനും അടിചിലാ ... ഒരു പെണ്ണിനെ കണ്ടപോതെക്കും ഓന് ഇളക്കം തുടങ്ങി പടച്ചോനെ... അതാ ബേറെ ഒരു ഹിമാറും ബണ്ടി നിര്‍ത്തി അള്ളാ ഓള് അയില് കേറി ട്ടോ ... ഹമാര്‍ ഹാപും. ഓന്‍ക്കും ഓള്‍ക്കും ഇന്നത്തേക്ക് ആയി പണ്ടാരോ പറഞ്ഞ പോലെ കാക്കന്‍റെ പയിപ്പുംമാറും പയ്യിന്‍റെ കടിംതീരും .

ഹോ നേരം ബെയ്ക്കുന്നു ആരാണ്ട ഞമ്മക്ക് മിസ്ക്കീന്‍കാള്‍ അടിച്ചു കളിക്കിണേ ? ഇവനൊന്നും തലക്ക് സുഗല്യെ ? ഞമ്മലെന്നെ മിസ്ക്കീന്‍ ... ഞമ്മക്കും മിസ്ക്കീന്‍ കാള്‍ ? അബടെകെടന്നു അടിച്ചു കളിക്കട്ടെ ഹോ മുടിഞ്ഞ ബസ്‌ എത്ര ബണ്ടി പോയി പണ്ടാരം എന്താ ബെരാത്തത്

ഹോ രണ്ടു അമുക്കേള് ബെരുന്നുണ്ട് ഇങ്ങോട്ടെന്നാ ബെരുന്നത് മിസിരിയാ ഹേയ്‌ അല്ല . സൂരിയാനുന്നാ തോന്നുന്നത് ഹോ നാശം പഹയന്‍ മാര്‍ കയ്യോണ്ട് എന്താ... തിരുംബുന്നത് ഛെ ബിര്ത്തികെട്ടവന്മാര്‍ തിരുമി തിരുമ്പി ബെരുന്നടോ... ഇവന്മാര്‍ എന്താ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്? ഹാ... ബെറുതെ അല്ല ഇവന്മാര്‍ തിരുമ്പി നടന്നത് ബേക്കില്‍ രണ്ടു ഇതോപ്പിയന്‍ മൊയ ബെരുന്നു ... ബെരട്ടെ ബെരട്ടെ ഞമ്മക്കും കാങ്ങാലോ ... അള്ളോ... പഹയന്‍ ബലിച്ചു നീട്ടുന്നു കയ്യിടുക്കെട ഹമാറെ... കചീംകണയും കാങ്ങാത്ത പോലെ ഒലിപ്പിക്കുന്നു പെണ്ണെ ആകനോന്നില്ല ഒരു മാക്സി കണ്ടാലുമതി ഇവന്മാര്‍ക്ക് ബലിച്ചു നീട്ടാന്‍ ഹോ കഴിച്ചിലായി ബസ്‌ അതാ ബരുന്നു .... !!!